Author: Editorial Team

സൈ​ബ​ർ ത​ട്ടി​പ്പ് ത​ട​യാ​ൻ ഓ​പ്പ​റേ​ഷ​ൻ ച​ക്ര; 105 സ്ഥ​ല​ങ്ങ​ളി​ൽ സി​ബി​ഐ റെ​യ്ഡ്

ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നാ​യി രാ​ജ്യ​ത്തെ 105 കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം റെ​യ്ഡ് ന​ട​ത്തി സി​ബി​ഐ. ഇ​ന്‍റ​ർ​പോ​ൾ, എ​ഫ്ബി​ഐ എ​ന്നീ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ ച​ക്ര എ​ന്ന് പേ​രി​ട്ട ന​ട​പ​ടി​യി​ൽ രാ​ജ്യ​ത്തെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ആ​ൻ​ഡ​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​ർ, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, ക​ർ​ണാ​ട​ക, ആ​സാം, ഛണ്ഡി​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ കോ​ൾ സെ​ന്‍റ​റി​ൽ നി​ന്ന് ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണ​വും 1.50 കോ​ടി രൂ​പ​യും സി​ബി​ഐ ക​ണ്ടെ​ത്തി. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രു​ടെ പ​ണം ന​ഷ്ട​മാ​യ കോ​ൾ സെ​ന്‍റ​ർ ത​ട്ടി​പ്പ്, ഡാ​ർ​ക്ക് വെ​ബി​ലെ ല​ഹ​രി​മ​രു​ന്ന് വ്യാ​പാ​രം എ​ന്നി​വ സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം...

Read More

മ്യാ​ൻ​മ​റി​ൽ ജോ​ലി​ത്ത​ട്ടി​പ്പി​ന് ഇ​ര​യാ​യ 13 പേ​രെ മോ​ചി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: മ്യാ​ൻ​മ​റി​ൽ ഡേ​റ്റ എ​ൻ​ട്രി ജോ​ലി​ക്കാ​യി എ​ത്തി ബ​ന്ദി​യാ​ക്ക​പ്പെ​ട്ട 13 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു. ഇ​വ​ർ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​താ‌​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ര​ക്ഷ​പ്പെ​ട്ട​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് സൂ​ച​ന. മ്യാ​ൻ​മ​റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ആ​റം​ഗ​സം​ഘ​ത്തെ യാ​ത്രാ​രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ താ​യ്‌​ല​ൻ​ഡ് ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. താ​യ്‌​ല​ൻ​ഡി​ൽ ഉ​യ​ർ​ന്ന ശ​ന്പ​ള​മു​ള്ള ഡേ​റ്റ എ​ൻ​ട്രി ജോ​ലി​ക്കാ​യി എ​ത്തി​യ മു​ന്നൂ​റോ​ളം പേ​രെ സായു​ധ​സം​ഘം ബ​ന്ദി​യാ​ക്കി മ്യാ​ൻ​മ​റി​ലെ മ്യാ​വ​ഡി മേ​ഖ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ത​ട​വി​ൽ പാ​ർ​പ്പി​ച്ച ഇ​വ​രെ നി​ർ​ബ​ന്ധ​പൂ​ർ​വം ഓ​ൺ​ലൈ​ൻ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​കയാ​യി​രു​ന്നു. എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ച​വ​ർ​ക്ക് നേ​രെ ത​ട്ടി​പ്പ് സം​ഘം മ​ർ​ദ​ന​മു​റ​ക​ൾ...

Read More

ത​ങ്കം ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പി​ഴ​വ്: മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: യാ​ക്ക​ര ച​ന്ദ​ന​ക്കു​റി​ശ്ശി​യി​ലെ ത​ങ്കം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പി​ഴ​വ് മൂ​ലം യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ. അ​ജി​ത്, പ്രി​യ​ദ​ർ​ശി​നി, നി​ള എ​ന്നീ ഡോ​ക്ട​ർ​മാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വൈ​കി​ട്ട് 6:30-ന് ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​രെ ചോ​ദ്യം​ചെ​യ്യ​ലി​ന് ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഐ​ശ്വ​ര്യ​യു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ച​ത്. ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷം ഐ​ശ്വ​ര്യ​യും മ​ര​ണ​പ്പെ​ട്ടു. ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ ചി​കി​ത്സാ പി​ഴ​വു​ണ്ടാ​യെ​ന്ന മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷ​മാ​ണ് ഐ​ശ്വ​ര്യ​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ്...

Read More

ക​ള്ളും കോ​ഴി​യും പാ​ർ​ട്ടി വ​ക! ജ​ന​ങ്ങ​ളെ അ​ന്പ​രി​പ്പി​ച്ച ഈ “​പൊ​തു​വി​ത​ര​ണം

ഹൈ​ദ​രാ​ബാ​ദ്: പൊ​തു​വേ​ദി​യി​ൽ അ​ണി​ക​ൾ​ക്ക് പ​ര​സ്യ​മാ​യി മ​ദ്യ​വും കോ​ഴി​യും വി​ത​ര​ണം ചെ​യ്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ. വാ​റ​ങ്ക​ലി​ൽ തെ​ലു​ങ്കാ​ന രാ​ഷ്ട്ര സ​മി​തി(​ടി​ആ​ർ​എ​സ്) ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് ജ​ന​ങ്ങ​ളെ അ​ന്പ​രി​പ്പി​ച്ച ഈ “​പൊ​തു​വി​ത​ര​ണം’. തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ(​കെ​സി​ആ​ർ) നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ദേ​ശീ​യ രാ​ഷ്ട്രീ​യ ക​ക്ഷി തു​ട​ങ്ങു​ന്ന​ത് വി​ളം​ബ​രം ചെ​യ്യാ​നാ‌​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ടി​ആ​ർ​എ​സ് നേ​താ​വാ​യ രാ​ജ​ന​ല ശ്രീ​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 200 മ​ദ്യ​ക്കു​പ്പി​ക​ളും 200 ജീ​വ​നു​ള്ള കോ​ഴി​ക​ളെ‌​യും വി​ത​ര​ണം ചെ​യ്ത​ത്. വേ​ദി​യി​ൽ കെ​സി​ആ​റി​ന്‍റെ​യും മ​ക​നും മ​ന്ത്രി​യു​മാ​യ കെ.​ടി. രാ​മ​റാ​വു​വി​ന്‍റെ​യും വ​ലി​യ ക​ട്ടൗ​ട്ടു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. 2024-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ദേ​ശീ​യ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യി മു​ന്നേ​റാ​നാ​ണ് കെ​സി​ആ​റി​ന്‍റെ നീ​ക്കം. ദ​സ​റ ആ​ഘോ​ഷ​വേ​ള​യി​ൽ പു​തി​യ പാ​ർ​ട്ടി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ക്കും. ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി എ​ന്ന പേ​രി​ലാ​യി​രി​ക്കും പു​തി​യ ക​ക്ഷി അ​റി​യ​പ്പെ​ടു​ക എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​വി​ഭ​ക്ത ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി നേ​താ​വ് എ​ൻ.​ടി. റാ​മ​രാ​വു 1980-ക​ളി​ൽ സ​മാ​ന​ല​ക്ഷ്യ​വു​മാ​യി ഭാ​ര​ത​ദേ​ശം എ​ന്ന പാ​ർ​ട്ടി...

Read More

എൻഡോസൽഫാൻ സമരം: ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: എ​ൻ​ഡോ​സ​ൽ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് നീ​തി തേ​ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ദ​യാ​ബാ​യി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തി‌​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് ദ​യാ​ബാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ത​യ്യാ​റാ​ക്കി​യ പ​ന്ത​ലി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ച​ത്. എ​ൻ​ഡോ​സ​ൽ​ഫാ​ൻ ഉ​പ​യോ​ഗം മൂ​ലം ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്കു​ള്ള ചി​കി​ത്സാ ക്യാ​ന്പു​ക​ൾ പു​നഃ​രാ​രം​ഭി​ക്കു​ക, ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്ലി​നി​ക്കും വി​ദ​ഗ്ധ ചി​കി​ത്സാ​സം​ഘ​ത്തെ​യും ഉ​റ​പ്പാ​ക്കു​ക, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​ക എ​ന്നീ ആവ​ശ്യ​ങ്ങ​ളു​ന്നി‌​യി​ച്ചാ​ണ് പൊ​തു​ജ​ന​പി​ന്തു​ണ​യോ​ടെ​യു​ള്ള സ​മ​രം ദ​യാ​ബാ​യി...

Read More

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds