Author: Editorial Team

മു​ഖ്യ​മ​ന്ത്രി നി​ർ​ണ​യ​ത്തി​ൽ സ​സ്പെ​ൻ​സ് നീ​ളു​ന്നു, നേ​താ​ക്ക​ളെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ്. കെ.​സി. വേ​ണു​ഗോ​പാ​ലി​ന് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് മു​ൻ​തൂ​ക്കം ല​ഭി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ, സ​മ​വാ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഹൈ​ക്ക​മാ​ൻ​ഡ് ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശാ​ല​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ പ്ര​ഖ്യാ​പ​നം. കെ. ​സു​ധാ​ക​ര​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, എം.​എം. ഹ​സ്സ​ൻ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ മു​ൻ പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രോ​ടും മുതിർന്ന നേതാക്കളോടുമാണ് അ​ടി​യ​ന്ത​ര​മാ​യി ഡ​ൽ​ഹി​യി​ലെ​ത്താ​ൻ നി​ർ​ദേ​ശി​ച്ചത്. ഇ​വ​ർ ഇ​ന്ന് രാ​ത്രി ത​ന്നെ പു​റ​പ്പെ​ടും.  എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​മാ​യി രാ​ഹു​ൽ ഗാ​ന്ധി പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹം വീ​ണ്ടും ഫോ​ണി​ൽ സം​സാ​രി​ച്ചേ​ക്കും. ഹൈ​ക്ക​മാ​ൻ​ഡ് ത​ല​പ്പ​ത്തു​ള്ള കെ.​സി. വേ​ണു​ഗോ​പാ​ൽ ത​ന്നെ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​കാ​നാ​ണ് നി​ല​വി​ൽ കൂ​ടു​ത​ൽ സാ​ധ്യ​ത. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ൻ​പ് കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം കൂ​ടി മാ​നി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം. നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ത്തെ മാ​നി​ച്ച് തീ​രു​മാ​നം മാ​റു​മോ​യെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​റി​യാം. ‌അ​നു​ന​യ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ൽ​കു​ന്ന​തി​നോ​ട് ഹൈ​ക്ക​മാ​ൻ​ഡി​ന് താ​ല്പ​ര്യ​മി​ല്ല. ഒ​രാ​ളെ മാ​ത്രം മു​ഖ്യ​മ​ന്ത്രി​യാ​യി നി​ശ്ച​യി​ച്ച് ഭ​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് ധാ​ര​ണ. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നാ​ളെ​യോ മ​റ്റ​ന്നാ​ളോ ഉ​ണ്ടാ​യേ​ക്കും. ‌തി​രു​വ​ന​ന്ത​പു​ര​ത്ത് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം വി​ളി​ച്ച് അ​വി​ടെ വെ​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യോ ഖാ​ർ​ഗെ​യോ രാ​ഹു​ൽ ഗാ​ന്ധി​യോ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് വെ​ച്ച് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​ക​യോ ചെ​യ്യാ​നാ​ണ്...

Read More

ത​മി​ഴ്‌​നാ​ട് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്; ജെ.​സി.​ഡി.​പ്ര​ഭാ​ക​ർ ടി​വി​കെ സ്ഥാ​നാ​ർ​ഥി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ.​സി.​ഡി.​പ്ര​ഭാ​ക​ർ ടി​വി​കെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. ചെ​ന്നൈ​യി​ലെ തൗ​സ​ൻ​ഡ് ലൈ​റ്റ്‌​സ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ അ​ദ്ദേ​ഹം നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പ്ര​ഭാ​ക​റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലൂ​ടെ സ​ഭാ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കാ​മെ​ന്നാ​ണ് ടി​വി​കെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 1980 ൽ ​വി​ല്ലി​വാ​ക്കം മ​ണ്ഡ​ല​ത്തി​ൽ നി​ന്നും എ​ഐ​എ​ഡിഎം​കെ ടി​ക്ക​റ്റി​ലാ​ണ് ആ​ദ്യ​മാ​യി അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ നി​ര​യെ ന​യി​ക്കാ​ൻ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ​യ്‌​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം. തു​റ​യൂ​ർ എം​എ​ൽ​എ എം. ​ര​വി​ശ​ങ്ക​റാ​ണ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ...

Read More

ലൈംഗികാതിക്രമ കേസ്: എളമക്കര ഗ്രേഡ് എസ്‌ഐ അറസ്റ്റില്‍

കൊച്ചി: പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ എളമക്കര പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്മാന്‍ അറസ്റ്റില്‍. ലൈംഗികാതിക്രമ കേസിലും യുവ ഡോക്ടറില്‍ നിന്നും പണം തട്ടിയ കേസിലുമാണ് എസ്‌ഐ അറസ്റ്റിലായത്. പരാതി നല്‍കിയ യുവതിയെ ലൈംഗികാവശ്യത്തിനായി സമീപിക്കുകയും സഹകരിച്ചില്ലെങ്കില്‍ ലഹരി കേസില്‍ കുടുക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ലഹരി കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഒരു യുവ ഡോക്ടറെയും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം മുജീബ് റഹ്മാനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു...

Read More

കാ​മ​റ ഉ​ള്ള​ത് അ​റി​ഞ്ഞി​ല്ല, കോ​ൺ​ഗ്ര​സി​ൽ വി​പ്ല​വം ഉ​ണ്ടാ​ക്ക​ണ​മെ​ന്നേ ക​രു​തി​യു​ള്ളു; സി​പി​എം നേ​താ​വി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്ത്

തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി​യി​ൽ കെ.​സി വേ​ണു​ഗോ​പാ​ലി​ന് അ​നു​കൂ​ല​മാ​യി ബോ​ർ​ഡ് സ്ഥാ​പി​ച്ച സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്ത്. കാ​മ​റ ഉ​ള്ള​ത് താ​ൻ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സി​ൽ വി​പ്ല​വ​മു​ണ്ടാ​ക്കാ​നാ​ണ് കെ.​സി അ​നു​കൂ​ല ബോ​ർ​ഡ് വെ​ച്ച​തെ​ന്നും സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​ര​വ​ശേ​രി മു​ഹ​മ്മ​ദ് പ​റ​യു​ന്ന വോ​യ്സ് ക്ലി​പ്പാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​യാ​ൾ ബോ​ർ​ഡ് ത​ല​യി​ലേ​റ്റി കൊ​ണ്ടു​പോ​യി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ‘ന​മു​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ദേ​ഷ്യ​മു​ള്ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ഒ​രു വി​പ്ല​വം ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് ഇ​ത് ചെ​യ്ത​ത്. കാ​മ​റ അ​വി​ടെ ഉ​ള്ള കാ​ര്യം സ​ത്യ​ത്തി​ൽ എ​നി​ക്ക​റി​യി​ല്ല. ഒ​രു കാ​മ​റ ഉ​ണ്ടാ​യി​രു​ന്നു, അ​ത് കേ​ടാ​യി എ​ന്നാ​ണ് വി​ചാ​രി​ച്ച​ത്. ഇ​ത് അ​റ​ക്ക​ൽ മൊ​ബൈ​ൽ ഷോ​പ്പി​ൽ നി​ന്നാ​ണെ​ന്ന് തോ​ന്നു​ന്നു​ണ്ട്. അ​വി​ടെ​യു​ള്ള കാ​മ​റ ആ​ദ്യം കം​പ്ലൈ​ന്‍റ് ആ​യി​രു​ന്നു എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ആ ​ധൈ​ര്യ​ത്തി​ലാ​ണ് അ​വി​ടെ സാ​ധ​നം വ​ച്ച​ത്’ -മു​ഹ​മ്മ​ദ് സി​പി​എം വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ഇ​ട്ട ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. “എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം. ഞാ​ൻ ഒ​രു​പാ​ട് മെ​സേ​ജു​ക​ൾ ക​ണ്ടു. ഒ​ന്ന് ര​ണ്ട് സ്ഥ​ല​ത്ത് പോ​യി​ട്ട് വീ​ട്ടി​ൽ വ​രു​മ്പോ​ൾ വാ​ടാ​ന​പ്പ​ള്ളി​ക്കാ​രു​ടെ​യും മ​റ്റു​ള്ള ആ​ൾ​ക്കാ​രു​ടെ​യും ഒ​ക്കെ മെ​സ്സേ​ജ് ക​ണ്ടു. എ​ന്‍റെ പ്ര​സ്ഥാ​ന​ത്തി​നോ​ട് ഏ​റ്റ​വും കൂ​ടു​ത​ൽ എ​തി​രു​ള്ള ഒ​രു പാ​ർ​ട്ടി​യു​ടെ ആ​ൾ​ക്കാ​രു​ടെ ബോ​ർ​ഡാ​ണ് ഞാ​ൻ വ​ച്ചി​ട്ടു​ള്ള​ത്. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ. ഈ ​ഗ്രൂ​പ്പി​ൽ ത​ന്നെ ന​മു​ക്ക് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. വാ​ടാ​ന​പ്പ​ള്ളി​യി​ൽ പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ തോ​ൽ​പ്പി​ക്കാ​ൻ വേ​ണ്ടി ഒ​രു​ങ്ങി​യ ആ​ൾ​ക്കാ​രൊ​ക്കെ ഈ ​ഗ്രൂ​പ്പി​ലു​ണ്ട്. വാ​ടാ​ന​പ്പ​ള്ളി നേ​താ​ക്ക​ന്മാ​ർ​ക്കെ​തി​രെ നി​ര​ന്ത​രം പോ​സ്റ്റ് ഇ​ടു​ന്ന ആ​ൾ​ക്കാ​രും ഉ​ണ്ട്. ഞാ​ൻ അ​ത്ര ത​രം​താ​ണ കാ​ര്യ​ങ്ങ​ളൊ​ന്നും ചെ​യ്തി​ട്ടി​ല്ല. ന​മ്മ​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ദേ​ഷ്യ​മു​ള്ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ഒ​രു വി​പ്ല​വം ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ. പി​ന്നെ കാ​മ​റ അ​വി​ടെ ഉ​ള്ള കാ​ര്യം സ​ത്യ​ത്തി​ൽ എ​നി​ക്ക​റി​യി​ല്ല. കാ​ര​ണം ഒ​രു കാ​മ​റ ഉ​ണ്ടാ​യി​രു​ന്നു, അ​ത് കേ​ടാ​യി. ഇ​ത് അ​റ​ക്ക​ൽ മൊ​ബൈ​ൽ ഷോ​പ്പി​ൽ നി​ന്നാ​ണെ​ന്ന് തോ​ന്നു​ന്നു​ണ്ട്. ആ​ദ്യം അ​വി​ടെ കാ​മ​റ കം​പ്ലൈ​ന്‍റ് ആ​യി​രു​ന്നു എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ആ ​ധൈ​ര്യ​ത്തി​ലാ​ണ് അ​വി​ടെ സാ​ധ​നം വെ​ച്ച​ത്. മ​ന​സി​ലാ​യോ? ന​മ്മു​ടെ ഒ​രു​പാ​ട് ച​ർ​ച്ച​ക​ളൊ​ക്കെ ഞാ​ൻ ക​ണ്ടു, കേ​ട്ടു. ന​മ്മു​ടെ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രെ തോ​ൽ​പ്പി​ക്കാ​ൻ വേ​ണ്ടി ഒ​രു​ങ്ങി​യ ആ​ൾ​ക്കാ​രു​ടെ ച​ർ​ച്ച​യും കേ​ട്ടു. ഒ​രു​പാ​ട് ന​ല്ല ആ​ൾ​ക്കാ​രു​ടെ ച​ർ​ച്ച​യും കേ​ട്ടു. ഞാ​ൻ ഇ​തി​ൽ ഒ​രു വി​ശ​ദീ​ക​ര​ണം ത​രാ​ൻ വേ​ണ്ടി​യി​ട്ടാ​ണ് ഈ ​സം​സാ​രി​ച്ച​ത്. ഓ​ക്കേ. ഇ​നി ഇ​തി​ൽ ഒ​രു​പാ​ട് ചൊ​റി​യാ​ൻ നി​ൽ​ക്ക​ണ്ട. ആ​ർ​ക്കെ​ങ്കി​ലും അ​ങ്ങ​നെ ഉ​ണ്ടെ​ങ്കി​ൽ നേ​രി​ട്ട് വാ..’ -​ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 നാ​ണ് വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കെ.​സി ന​യി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു ബോ​ർ​ഡി​ലു​ള്ള​ത്. സേ​വ് കോ​ൺ​ഗ്ര​സ് എ​ന്നും...

Read More

ആളിപ്പടർന്ന് എണ്ണവില; തീയിട്ടത് ട്രംപിൻ്റെ ആ പ്രസ്താവന!

അമേരിക്കയും ഇറാനും തമ്മിൽ കാര്യങ്ങൾ ശരിയാകുന്നില്ല, അതിന്റെ ഏറ്റവും വലിയ ആഘാതം ലോകം അനുഭവിക്കുകയാണ്. വീണ്ടും, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന നിർദ്ദേശം അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു, ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നു. ഇതിനെത്തുടർന്ന്, ക്രൂഡ് ഓയിൽ വില പെട്ടെന്ന് കുതിച്ചുയർന്നു, അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 4 ശതമാനത്തിലധികം ഉയർന്നു. ക്രൂഡ് ഓയിൽ വിലയിലെ ഈ കുതിച്ചുചാട്ടം വീണ്ടും ആഗോള പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്, ലോകമെമ്പാടുമുള്ള ഓഹരി വിപണികളിലെ ഇടിവിന്റെ രൂപത്തിൽ അതിന്റെ ആഘാതം കാണപ്പെടുന്നു. യുഎസ്-ഇറാൻ സമാധാന നിർദ്ദേശം പരാജയപ്പെട്ടു!മധ്യപൗരസ്ത്യ യുദ്ധം മൂലമുണ്ടായ ആഗോള സംഘർഷങ്ങൾക്ക് അയവ് വരുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നില്ല. വീണ്ടും, യുഎസും ഇറാനും സമാധാന നിർദ്ദേശത്തിൽ സമവായത്തിലെത്താൻ പരാജയപ്പെട്ടു, ഇത് അസംസ്കൃത എണ്ണ വിലയെ നേരിട്ട്...

Read More