Author: Editorial Team

ഹൈദരാബാദില്‍ മലയാളി വ്യവസായിയുടെ കാലില്‍ വെടിവെച്ച്‌ ആറ് ലക്ഷം കവര്‍ന്നു

കോഴിക്കോട് സ്വദേശി റിന്‍ഷാദില്‍ നിന്ന് പണം കൊള്ളയടിച്ചത്. കാലില്‍ വെടിയേറ്റ റിന്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കോട്ടിയില്‍ വെച്ചാണ് ആക്രമണവും കവര്‍ച്ചയും നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രണ്ടു പേര്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് വസ്ത്രവ്യാപാരിയായ റിന്‍ഷാദ് സുഹൃത്തിനൊപ്പമാണ് സ്റ്റോക്ക് എടുക്കാനായി ഹൈദരാബാദിലെത്തുന്നത്. കോട്ടിയിലെ എ.ടി.എം കൗണ്ടറിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ കൈയിലുള്ള ബാഗ് തട്ടിയെടുത്തത്. റിന്‍ഷാദിന്റെ കാലില്‍ വെടിവെച്ച്‌ പ്രതികള്‍ കടന്നുകളഞ്ഞു. വലതുകാലില്‍ വെടിയേറ്റ റിന്‍ഷാദിനെ...

Read More

കേന്ദ്ര സർക്കാർ കേരളത്തിന് മികച്ച പരിഗണന നല്‍കുമെന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

സംസ്ഥാനത്ത് പുരോഗമിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി മന്ത്രി വിശദമാക്കി. റെയില്‍വേയുടെ പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടവയാണെന്നും ഭൂമിയേറ്റെടുക്കലിനടക്കം സംസ്ഥാന സർക്കാരിൻ്റെ പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ശബരി റെയില്‍പാതയ്ക്കുള്ള ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചുവെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ 35 സ്റ്റേഷനുകള്‍ പുനർനിർമിച്ചുവെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. വൈദ്യൂതീകരണം 100 ശതമാനം പൂർത്തിയാക്കി. കേരളത്തില്‍ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന് പുറമേ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും സർവീസ് ആരംഭിച്ച കാര്യവും മന്ത്രി എടുത്തുപറഞ്ഞു. വിവിധ പദ്ധതികളുടെ പുരോഗതി മംഗളൂരു – ഷൊർണൂർ മൂന്ന്, നാല് പാതകളുടെ അലൈൻമെൻ്റ് അന്തിമമാക്കി ദക്ഷിണ റെയില്‍വേ റെയില്‍വേ ബോർഡിന് കൈമാറും.ഷൊർണർ – കോയമ്പത്തൂർ മൂന്ന്, നാല് പാത (99 കിലോമീറ്റർ) നിർമാണവുമായി ബന്ധപ്പെട്ട ഫീല്‍ഡ്, ലൈഡാർ സർവേകള്‍ പൂർത്തിയാക്കി. നിലവില്‍ ഡിപിആർ അന്തിമമാക്കാനുള്ള നടപടികള്‍ നടക്കുന്നു.ഷൊർണൂർ – എറണാകുളം മൂന്നാം പാത (106 കിലോമീറ്റർ) യ്ക്കുള്ള ഫീല്‍ഡ് സർവേ പൂർത്തിയാക്കി ഡിപിആർ അന്തിമമാക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു.എറണാകുളം – കായംകുളം (കോട്ടയം വഴി) (115 കിലോമീറ്റർ) ട്രാഫിക് സർവേ പൂർത്തിയാക്കി. ഫീല്‍ഡ് സർവേയിലേക്ക് ഉടൻ കടക്കും.കായംകുളം – തിരുവനന്തപുരം മൂന്നാം പാത (105 കിലോമീറ്റർ) യുടെ ലൈഡാർ, ട്രാഫിക് സർവേകള്‍ പൂർത്തിയാക്കി അലൈൻമെൻ്റ് അന്തിമമാക്കാൻ പോകുന്നു. ഡിപിആർ ഉടൻ തയ്യാറാക്കും.തിരുവനന്തപുരം – നാഗർകോവില്‍ മൂന്നാം പാത (71 കിലോമീറ്റർ) യുടെ സർവേയും ട്രാഫിക് പഠനവും നടക്കുന്നു.തുറവൂർ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനുള്ള സർവേ പൂർത്തിയാക്കി ഡിപിആർ തയ്യാറാക്കല്‍ പ്രവൃത്തി നടക്കുന്നു. അന്തിമ ട്രാഫിക് സർവേ നടത്തിവരുന്നു.തിരുനാവായ – ഗുരുവായൂർ പുതിയ പാതയ്ക്കുള്ള (35 കിലോമീറ്റർ) നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഭൂമിയേറ്റെടുക്കലിന് സംസ്ഥാന സർക്കാരില്‍നിന്ന് പിന്തുണ തേടുന്നതായും മന്ത്രി.ശബരി പാത 111 കിലോമീറ്റർ വരുന്ന അങ്കമാലി – ശബരിമല പാതയ്ക്കായി റെയില്‍വേ ബോർഡും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരിനെ സമീപിച്ച്‌ ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചുവെന്ന് ഉറപ്പാക്കിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്രസർക്കാരില്‍ നിന്നുള്ള തുടർച്ചയായ ഇടപെടലുകളെ തുടർന്ന് സംസ്ഥാന സർക്കാർ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കല്‍...

Read More

ഫ്യുവൽ കൺട്രോൾ സ്വിച്ച് ഓഫായി; ലണ്ടൻ-ബെംഗളൂരു എയർ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി, ആശങ്ക

ബെംഗളൂരു: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ AI 132 ബോയിങ് ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് നിലത്തിറക്കി. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ (ഫ്യുവൽ കൺട്രോൾ സ്വിച്ച്) തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. വിമാന എഞ്ചിൻ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ പൈലറ്റാണ് ഇന്ധന സ്വിച്ചിലെ തകരാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സർവീസ് റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ‘റൺ’എന്ന നിലയിൽ നിന്ന് ‘ കട്ട് ഓഫ്’ എന്ന നിലയിലേക്ക് സ്വയം മാറുകയായിരുന്നു.  ‘ബോയിങ് 787-8 വിമാനത്തിന്റെ ഫ്യുവൽ കൺട്രോൾ സ്വിച്ചിൽ തകരാറുള്ളതായി പൈലറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനം നിലത്തിറക്കി പരിശോധനകൾ ആരംഭിച്ചു. നിർമാതാക്കളായ ബോയിങ്ങുമായി ചേർന്ന് മുൻഗണനാടിസ്ഥാനത്തിൽ ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്’ – എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. അഹമ്മദാബാദിൽ 271 പേർക്ക് ജീവൻ നഷ്ടമായ ജൂൺ 12-ലെ ബോയിങ് ഡ്രീംലൈനർ 787 വിമാനാപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ (ഫ്യുവൽ കൺട്രോൾ സ്വിച്ച്) കട്ട് ഓഫ് സ്ഥാനത്ത് കണ്ടെത്തിയിരുന്നു. ഇതാകാം അപകടത്തിന് കാരണമെന്നായിരുന്നു ഒരു നിഗമനം. ഇതേത്തുടർന്ന് ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്‍റെ പരിശോധന പൂർത്തിയാക്കിയതായും ഒരു പ്രശ്‌നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യ അന്ന് അറിയിച്ചിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ആയിരുന്നതിനാലാണെന്നും കണ്ടെത്തിയിരുന്നു. ആരാണ് ഈ സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നൽകന്നതിന്റെയും ശബ്ദരേഖയും പുറത്തുവന്നിരുന്നു. സ്വിച്ചുകൾ ഓഫായിരുന്നത് മനസ്സിലാക്കി പെട്ടെന്ന് ഓൺ ചെയ്‌തെങ്കിലും എൻജിനുകൾ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവർത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകർന്നുവീഴുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ...

Read More

ബ്രിട്ടീഷ് രാജകുമാരിമാരുടെ ചിത്രങ്ങൾ എപ്സ്റ്റീന് കൈമാറി; ആൻഡ്രൂ രാജകുമാരനെ കുടുക്കി കൂടുതൽ വെളിപ്പെടുത്തലുകൾ

ജെഫ്രി എപ്സ്റ്റീൻ ഫയലുകളുടെ അവസാന ഭാഗം പുറത്തുവന്നതോടെ മുൻ ബ്രിട്ടീഷ് രാജകുമാരനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ആൻഡ്രൂ  മൗണ്ട്ബാറ്റൻ വിൻസർ തന്റെ പെൺമക്കളായ  യൂജീൻ, ബിയാട്രീസ് എന്നിവരുടെ ചിത്രങ്ങൾ ജെഫ്രി എപ്സ്റ്റീനിന് അയച്ച് നൽകിയെന്നാണ് ഒടുവിൽ പുറത്ത് വന്ന എഫ്സ്റ്റീൻ ഫയലുകൾ വിശദമാക്കുന്നത്.  2008 ന് ശേഷമാണ് ഈ ഇമെയിലുകൾ അയച്ചതെന്ന് രേഖകൾ വിശദീകരിക്കുന്നു.  രാജകുമാരി ബിയാട്രീസ് ബ്ലാക്ക് മൗണ്ടൻ കയറുന്നതിന്റെയും രാജകുമാരി യൂജിനി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെയും ചിത്രം ആൻഡ്രൂ രാജകുമാരൻ ജെഫ്രി എപ്‌സ്റ്റീന് അയച്ച് നൽകിയെന്നാണ് ഒടുവിൽ പുറത്ത് വന്ന  ഫയലുകൾ വിശദമാക്കുന്നത്. ഈ ഇമെയിലുകൾ 2010 ലും 2011 ലും ആയിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിശദീകരിക്കുന്നു. ചിത്രങ്ങൾ അയച്ചപ്പോൾ യൂജിന് 21 വയസ്സും ബിയാട്രീസിന് 23 വയസ്സുമായിരുന്നു. വിവാദ വ്യക്തിയുമായി ബന്ധങ്ങൾ ഉപേക്ഷിച്ചതായി ആൻഡ്രൂ രാജകുമാരൻ അവകാശപ്പെട്ടതിന് രണ്ട് വർഷത്തിന് ശേഷമാണ് ഈ മെയിലുകൾ എന്നതാണ് ശ്രദ്ധേയമായ വിവരം. ക്രിസ്തുമസ് ആശംസാ കാർഡുകളാണ് അയച്ചവയെന്നാണ് രേഖകൾ വിശദമാക്കുന്നത്.  ജെഫ്രി എപ്സ്റ്റീൻ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ ശേഷവും ആൻഡ്രൂ രാജകുമാരൻ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം തുടർന്നുവെന്നാണ് രേഖകൾ വിശദമാക്കുന്നത്. രാജകുമാരന്റെ മോശം പെരുമാറ്റം വിശദമാക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇരുവരും തമ്മിൽ സ്ത്രീകളെ കൈമാറ്റം ചെയ്യുന്നത് അടക്കം ചർച്ച...

Read More

 ‘ബലൂച് സ്ത്രീകൾ എത്ര ശക്തരാണെന്ന് ഇന്ന് അറിയും’: പാക് സൈനികരെ വെടിവച്ച് ചാവേർ വനിത, വീഡിയോ പുറത്ത്

പാകിസ്ഥാനെതിരെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) നടത്തിയ ആക്രമണത്തിൽ ചാവേറുകളായത്(‘ഫിദായീൻ’) ഉപയോഗിച്ചത് സ്ത്രീകൾ. നിലവിൽ, ഇവരുടെ രണ്ട് ഫോട്ടോകൾ നിരോധിത സംഘടന പുറത്തുവിട്ടിട്ടുണ്ട്. അമേരിക്ക ഈ സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആ സ്ത്രീകളിൽ ഒരാൾ പാകിസ്ഥാൻ സുരക്ഷാ സേനയുടെ കെട്ടിടത്തിൽ ശ്രദ്ധാപൂർവ്വം തന്ത്രങ്ങൾ മെനയുകയും ഒരു സൈനികന് നേരെ വെടിയുതിർക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീഡിയോയിൽ അവൾ ഒരു വലിയ തോക്കുമായി പുരുഷ BLA സഹപ്രവർത്തകരുമായി ചിരിക്കുന്നത് കാണിക്കുന്നു. അവർ പാകിസ്ഥാൻ സർക്കാരിനെ പരിഹസിക്കുകയും തീവ്രവാദ ഗ്രൂപ്പിനെ നേരിടാൻ അവർക്ക് കഴിയുന്നില്ലെന്ന് പറയുകയും ചെയ്യുന്നു. വീഡിയോയിലുടനീളം, ഈ യുവതി പുഞ്ചിരിച്ചുകൊണ്ടാണ് പോരാട്ടത്തിന് പിന്നിലെ കാരണത്തെ ന്യായീകരിക്കുന്നത്. മിനിറ്റുകൾക്കുശേഷം, വെടിയൊച്ചകൾക്കിടെ ഒരു മൂലയിലേക്ക് ഇവർ നടന്നുപോകുന്നു. തുടർന്ന്, പാക് സൈനികർക്ക് നേരെ...

Read More