Author: Editorial Team

ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം, പണം തിരികെ ആവശ്യപ്പെട്ട് ഓഫിസിന് മുന്നിൽ കുടുംബത്തിൻ്റെ ആത്മഹത്യ ഭീഷണി

കൊച്ചി: ബിജെപി കോതമംഗലം മണ്ഡലം കാര്യാലയത്തിന് മുന്നിൽ പെട്രോൾ കന്നാസുമായി കുടുംബത്തിൻ്റെ ആത്മഹത്യ ഭീഷണി. കുടുംബത്തിൽ നിന്ന് കൈക്കൂലിയായി 10.58 ലക്ഷം രൂപ വാങ്ങിയെന്നും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഓൺലൈൻ ട്രേഡിംഗിലൂടെ മകന് ലഭിച്ച പണവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ബിജെപി കോതമംഗലം ഭാരവാഹികൾ ലക്ഷങ്ങൾ തട്ടിയെന്നാരോപിച്ചാണ് കുടുംബം ബിജെപി മണ്ഡലം ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയത്. ചേലാട് സ്വദേശി ജോർജ്, ഭാര്യ, സഹോദരൻ എന്നിവരാണ് സമരം നടത്തിയത്.  2025 ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ 10,58,000 ഓളം രൂപയാണ് ബിജെപി കോതമംഗലം ഭാരവാഹികൾ വാങ്ങിയതെന്ന് കുടുംബം പറയുന്നു. എന്നാൽ പണം വാങ്ങിയതല്ലാതെ മണ്ഡലം ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ കേസിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ജോർജ് ആരോപിച്ചു. കുടുംബത്തിന്റെ കൈയിൽ നിന്നും വാങ്ങിയ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ബിജെപി ഭാരവാഹികൾ ഭീഷണിപ്പെടുത്തിയതായും ജോർജ് പറയുന്നു. പണം തിരികെ ലഭിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം ഡിവൈ.എസ്.പിക്ക് പരാതി നൽകി. നഷ്ടമായ പണം തിരികെ ലഭിക്കും വരെ സമരം നടത്താനെത്തിയ സംഘത്തെ കോതമംഗലം പൊലീസ് എത്തിയാണ് അനുനയിപ്പിച്ചത്. അതേസമയം, കുത്തിയിരിപ്പ് സമര നാടകം നടത്തിയ സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ആവശ്യപ്പെട്ടു. പരാതിക്കാരന്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധമുള്ളതിനാല്‍ പോലീസ് അന്വേഷിച്ചെങ്കില്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത പുറത്ത്‌ വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പരാതിയുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ടി.എസ് സുനീഷിന്റെ കൈയില്‍ നിന്ന് മണ്ഡലം അധ്യക്ഷ രാജിക്കത്ത് എഴുതി വാങ്ങിയിട്ടുണ്ട്. വ്യക്തിപരമായി ഇരുവരും നടത്തിയ സാമ്പത്തിക ഈപാടുകള്‍ ചില രാഷ്ടീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പാര്‍ട്ടി ഓഫീസിന് മുന്‍പില്‍ നടത്തിയ കുത്തിയിരിപ്പ് നാടകം അരങ്ങേറിയത്. പാര്‍ട്ടിയെ ജനങ്ങളുടെ മുന്നില്‍ മോശമാക്കുന്നതിന് വേണ്ടിയാണെന്നും പരാതിക്കാരന് ചില ദേശവിരുദ്ധ ശക്തികളുടെ പിന്തുണയുണ്ടെന്നും ജില്ലാ പ്രസിഡന്‍റ്...

Read More

‘ആര്‍ക്കാണ് കൂടുതല്‍ വൃത്തികേട് പറയാന്‍ സാധിക്കുന്നത് എന്നതാണ് മത്സരം, അനങ്ങാതെ നിന്ന് പാടാനാവില്ല’; സൈബർ അറ്റാക്കിനെതിരെ അഭിരാമി സുരേഷ്

കഴിഞ്ഞ ദിവസം ഗായിക അഭിരാമി സുരേഷ് അവതരിപ്പിച്ച ഒരു ലൈവ് പെർഫോമൻസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വീഡിയോകൾക്ക് താഴെ അഭിരാമിക്കെതിരെ ബോഡി ഷെയ്മിങ്ങ് നടത്തുന്നതും, അധിക്ഷേപിക്കുന്നതുമായകമന്റുകളാണ് ആളുകൾ ചെയ്യുന്നത്. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളോടും ട്രോളുകളോടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. നൂറോളം വീഡിയോകൾക്ക് താഴെയുള്ള കമന്റുകൾ വായിച്ചതാണ് താൻ കഴിഞ്ഞ രാത്രി ഉറങ്ങിപോയതെന്നും, സ്റ്റേജിൽ അനങ്ങാതെ നിന്ന് പാടാൻ താൻ ലെജൻഡ് അല്ലെന്നും, താനൊരു പെര്‍ഫോമറാണെന്നും അഭിരാമി പറയുന്നു. സോഷ്യൽ മീഡിയ ഒരു മാലിന്യ കൂമ്പാരമായി മാറിയെന്നും, ആര്‍ക്കാണ് കൂടുതല്‍ ഉച്ചത്തില്‍ വൃത്തികേട് പറയാന്‍ സാധിക്കുന്നത് എന്നതുമായി ബന്ധപ്പെട്ട മത്സരമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നും അഭിരാമി പറയുന്നു. “നൂറ് വിഡിയോകള്‍ക്ക് താഴെയുള്ള കമന്റുകള്‍ വായിച്ചാണ് ഞാന്‍ ഉറങ്ങിപ്പോയത്. രാവിലെ എഴുന്നേറ്റതും ആ ബഹളത്തിലേക്കാണ്. വ്യത്യസ്തമായ ആംഗിളുകള്‍, അസാധാരണമായ റാംപ് ഷോട്ടുകള്‍, ക്യാമറ താഴെ വച്ചെടുത്തവ. സത്യം പറഞ്ഞാല്‍ എനിക്കാരേയും പൂര്‍ണമായും കുറ്റപ്പെടുത്താനില്ല. അതായിരുന്നു സെറ്റപ്പ്. അതായിരുന്നു സ്‌പേസ്. അപ്പോഴും ഒരുപാട് പറയാന്‍ ആഗ്രഹിച്ചിട്ടും ഒന്നും പറയാന്‍ പറ്റാത്തത് വല്ലാത്തൊരു അവസ്ഥയാണ്. ദൈവാനുഗ്രഹത്താല്‍ ഷോ നടന്നത് നിറഞ്ഞ സദസിലാണ്. രണ്ടര മണിക്കൂര്‍, തുടക്കം മുതല്‍ അവസാനം വരെ, ഗ്രൗണ്ട് ജനങ്ങള്‍ നിറഞ്ഞു നിന്നു. അനങ്ങാതെ നിന്ന് പാടാന്‍ ഞാനൊരു ലെജന്റൊന്നുമല്ല. ഞാനൊരു പെര്‍ഫോമറാണ്. ഞാന്‍ ചലിക്കും, ഡാന്‍സ് ചെയ്യും. എന്റെ ശ്വാസവും ശരീരവും ആ നിമിഷത്തില്‍ സമര്‍പ്പിക്കും. അത് തന്നെയാണ് ഞാന്‍ ചെയ്തതും.” അഭിരാമി പറയുന്നു. പക്ഷെ വളരെ വ്യത്യസ്തമായൊരു മൂഡിലാണ് സോഷ്യല്‍ മീഡിയ ഉണര്‍ന്നു വന്നത്. ഒരു ദയയും കാണിച്ചില്ല. ജെന്ററും പ്രായവും സാഹചര്യവും പരിഗണിച്ചില്ല. അത് എല്ലായിടത്തു നിന്നും വരുന്നുണ്ട്. ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടാല്‍ മാത്രം മതി, ഉടനെ അതൊരു വിരുന്നായി മാറും. മത്സരമാകും. ആരാണ് കൂടുതല്‍ നന്നായി അപമാനിക്കുന്നത്? ആര്‍ക്കാണ് കൂടുതല്‍ ക്രൂരത? ആര്‍ക്കാണ് കൂടുതല്‍ ഉച്ചത്തില്‍ വൃത്തികേട് പറയാന്‍ സാധിക്കുന്നത്? എന്നാണ് മത്സരം. ബോഡി ഷെയ്മിങും സ്ലട്ട് ഷെയ്മിങും എല്ലാം സാധാരണയെന്ന പോലെ പറയുന്നു.” അഭിരാമി പറയുന്നു. ജെന്ററും പ്രായവും സാഹചര്യവും പരിഗണിച്ചില്ല’ സോഷ്യല്‍ മീഡിയയൊരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഇവിടെ വിജയം എന്നാല്‍ ഏറ്റവും മോശം വ്യക്തിയാവുക എന്നതാണ്. ആര്‍ക്കാണ് കൂടുതല്‍ ആഴത്തില്‍ വേദനിപ്പിക്കാനാവുക? ഏറ്റവും വൃത്തികെട്ട വാക്കുകള്‍ ആരാണ് തെരഞ്ഞെടുക്കുക? നമ്മള്‍ എങ്ങനെ ഇവിടെയെത്തി എന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ രാത്രി ഭാരമേറിയതായിരുന്നു. ഇന്ന് രാവിലെ ഒരേസമയം തമാശകരവും സങ്കടകരമായൊരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. ചെറിയൊരു കപ്പ് പോസ്റ്റിറ്റിവിറ്റി കൊണ്ട് ഒരു കാട്ടുതീ അണയ്ക്കാനാകില്ല. അതിനാല്‍ ക്ഷീണിതയും ശ്വാസമില്ലാതാവുകയും ചെയ്ത ഞാന്‍ ഒരു ഓരത്തു നിന്നു കൊണ്ട എല്ലാം കാണുകയാണ്. പോരാടാനില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കൂടുതല്‍ അനുകമ്പ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത് നമ്മള്‍ വെറുപ്പ് നല്‍കുന്നത് തുടരുകയാണ്. ചിലപ്പോള്‍ അതൊരു തമാശയാകാം. ചിലപ്പോള്‍ കുറ്റ സമ്മതമാകാം. അതിന്റെ വഴിക്ക് വിടുന്നു.” അഭിരമായി കൂട്ടിച്ചേർത്തു. Click...

Read More

ആദ്യമായി താമര വിരിഞ്ഞിട്ടും പ്രധാനമന്ത്രി വിജയത്തെ പ്രകീർത്തിച്ചിട്ടും ബജറ്റിൽ തലസ്ഥാനത്തിന് പൂജ്യം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ആദ്യമായി താമര വിരിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ വിജയത്തെ പ്രകീർത്തിച്ചിട്ടും കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിനു ലഭിച്ചത് വട്ടപ്പൂജ്യം. ഏറെ പ്രതീക്ഷകളോടെ തലസ്ഥാനവാസികൾ കാത്തിരുന്ന ഒരു പദ്ധതിയും ബജറ്റിൽ ഉൾപ്പെട്ടില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഏറെ പ്രതീക്ഷവെക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയോടുള്ള അവഗണന പാർട്ടി അനുകൂലികളെപ്പോലും ഞെട്ടിച്ചു. വിഴിഞ്ഞം തുറമുഖം, ഔട്ടർ റിങ് റോഡ്, തലസ്ഥാന നഗര വികസനം, മെട്രോ, എയിംസ്, ബ്രഹ്‌മോസ് എയ്റോ സ്‌പെയ്‌സ്, റെയിൽവേ വികസനം തുടങ്ങി ഏറെ സ്വപ്‌നങ്ങളാണ് കേന്ദ്ര ബജറ്റിൽ കേരളത്തിനുണ്ടായിരുന്നത്. എന്നാൽ, ഒരെണ്ണംപോലും പരിഗണിക്കപ്പെട്ടില്ല. നഗരത്തിന്റെ ഭരണംപിടിച്ച് ആഴ്ചകൾക്കുള്ളിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും തിരുവനന്തപുരത്തെത്തി നഗരവാസികളെ നന്ദി അറിയിക്കുകയും വികസന വാഗ്ദാനങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിന്റെ പ്രതിഫലനം ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷകളെല്ലാം ആസ്ഥാനത്തായി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ ബിജെപി ഒന്നാംസ്ഥാനത്തെത്തിയിരുന്നു. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, കാട്ടാക്കട മണ്ഡലങ്ങളിലാണ് ബി.ജെ.പി.യുടെ മുന്നേറ്റമുണ്ടായത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ശക്തരായ സ്ഥാനാർഥികളെ ഇറക്കി മത്സരം കടുപ്പിക്കാനാണ് എൻ.ഡി.എ.യുടെ നീക്കം. നേമത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറക്കാനിറങ്ങുന്ന ബി.ജെ.പി. നേതാക്കൾ ബജറ്റിലെ അവഗണനയ്ക്ക്‌ പൊതുജനങ്ങളോടു മറുപടിപറയാൻ ഏറെ ബുദ്ധിമുട്ടും. കേന്ദ്രത്തിന്റെ ഈ മുഖംതിരിക്കലിനെ ന്യായീകരിക്കാൻ സംസ്ഥാനനേതാക്കൾ...

Read More

നടൻ ബിനീഷ് ബാസ്റ്റിൻ വിവാ​ഹിതനായി

അടൂര്‍ സ്വദേശിനി താരയാണ് വധു. കൊച്ചിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ബി​ഗ് ബോസ് വിജയി അനുമോളും ബിനീഷ് പങ്കെടുത്ത റിയാലിറ്റി ഷോയിലെ താരങ്ങളും അടക്കം നിരവധി പേര്‍ ചടങ്ങിയിൽ പങ്കുചേർന്നിരുന്നു. ഒരുപാട് സന്തോഷം. എനിക്ക് രണ്ട് കയ്യിലും പിടിക്കാനിപ്പോള്‍ ആളായി. ഒരു കയ്യില്‍ അമ്മച്ചിയുമുണ്ട്. ഇടത്തും വലത്തും ആളായി’, എന്നാണ് വിവാഹ ശേഷം ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞത്. വിവാഹ വീഡിയോകളും ഫോട്ടോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എയ്ഞ്ചൽ ജോൺ, പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ തുടങ്ങി ഒട്ടനവധി സിനിമകളിൽ ബിനീഷ് ബാസ്റ്റിൻ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും തിളങ്ങിയ ബിനീഷ് ടിവി ഷോകളിൽ നിറ സാന്നിധ്യമായിരുന്നു. ടീമേ എന്ന് വിളിച്ച് കൊണ്ട് യുട്യൂബ് ചാനലിലും അദ്ദേഹം...

Read More

സിന്ധു നദീജല കരാർ: നിലപാടിൽ ഉറച്ച് ഇന്ത്യ, ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി; പാകിസ്താൻ പ്രതിസന്ധിയിൽ

ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താന്റെ പരാതിയിൽ ഹേഗിലെ ആർബിട്രേഷൻ കോടതി (CoA) പുറപ്പെടുവിച്ച ഉത്തരവുകൾ ഇന്ത്യ തള്ളി. കോടതി നടത്തുന്ന നടപടികൾ നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച ഇന്ത്യ, കോടതിയുടെ പ്രവർത്തനങ്ങൾക്കോ ഉത്തരവുകൾക്കോ നിയമസാധുതയില്ലെന്നും വ്യക്തമാക്കി. അതിനാൽ കോടതി നിർദേശപ്രകാരമുള്ള രേഖകൾ ഹാജരാക്കാനോ വാദങ്ങളിൽ പങ്കെടുക്കാനോ ഇന്ത്യ തയ്യാറല്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ ബഗ്ലിഹാർ, കിഷൻഗംഗ ജലവൈദ്യുത പദ്ധതികളുടെ ലോഗ് ബുക്കുകൾ ഹാജരാക്കാൻ ആർബിട്രേഷൻ കോടതി നിർദ്ദേശിച്ചിരുന്നു. ഈ പദ്ധതികളിലെ ജലസംഭരണത്തിന്റെ അളവ് പരിശോധിക്കാനായിരുന്നു കോടതിയുടെ ഈ നീക്കം. എന്നാൽ, കോടതിയുടെ ഉത്തരവുകൾക്ക് നിയമസാധുതയില്ലാത്തതിനാൽ ലോഗ് ബുക്കുകൾ ഹാജരാക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. സാങ്കേതിക തർക്കങ്ങൾ പരിഹരിക്കാൻ ‘സ്വതന്ത്ര വിദഗ്ദ്ധനെ’ നിയമിക്കുന്നതിന് പകരം പാകിസ്താൻ ആർബിട്രേഷൻ കോടതിയെ സമീപിച്ചത് കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഫെബ്രുവരി 2, 3 തീയതികളിൽ കോടതി വാദം കേൾക്കാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അതിൽ പങ്കെടുക്കില്ല,. ഇന്ത്യയുടെ അഭാവത്തിൽ പാകിസ്താന്റെ വാദങ്ങൾ മാത്രം കേട്ട് നടപടികളുമായി മുന്നോട്ട് പോകാനാണ് കോടതിയുടെ നീക്കം. 2025 ഏപ്രിൽ 22-ന് പഹൽഗാമിൽ പാകിസ്താൻ ഭീകരർ നടത്തിയ ആക്രമണത്തെത്തുടർന്ന് ഏപ്രിൽ 23-നാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ച് ഉത്തരവിട്ടത്. ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ജലസഹകരണം സാധ്യമല്ലെന്ന ഇന്ത്യയുടെ വ്യക്തമായ സന്ദേശമായിരുന്നു ഈ നീക്കം. പാകിസ്താന്റെ കൃഷിയുടെ 80-90 ശതമാനവും സിന്ധു നദിയിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. നിലവിൽ പാകിസ്ഥാനിലെ പ്രധാന ജലസംഭരണികളായ തർബേല, മംഗ്ല എന്നിവയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാട് പാകിസ്താനെ വലിയ...

Read More