Author: Editorial Team

വിജയിയുടെ താരപ്പകിട്ടിന് പിന്നിൽ വിശദീകരിക്കാനാകാത്ത മാന്ത്രികതയുണ്ട്; മനസ്സ് തുറന്ന് മോഹൻലാൽ

നടൻ എന്ന നിലയിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എന്ന പുതിയ ഉത്തരവാദിത്തത്തിലേക്ക് വിജയ് മാറുമ്പോൾ, അദ്ദേഹത്തിന്റെ ജനപ്രീതിയെയും താരപ്പകിട്ടിനെയും കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ. വിജയിയുടെ അമാനുഷികമായ താരപദവിക്കും പ്രേക്ഷകരുമായുള്ള ആഴത്തിലുള്ള ബന്ധത്തിനും പിന്നിൽ വിശദീകരിക്കാനാകാത്ത ഒരു മാന്ത്രികതയുണ്ടെന്ന് മോഹൻലാൽ നിരീക്ഷിച്ചു. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ഉജ്ജ്വല വിജയം നേടിയ പശ്ചാത്തലത്തിലാണ് മോഹൻലാലിന്റെ പ്രതികരണം. ദൃശ്യം 3-യുടെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് വിജയിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വാധീനത്തെക്കുറിച്ചും മോഹൻലാൽ സംസാരിച്ചത്. ‘ജില്ല’ എന്ന സിനിമയിൽ വിജയിക്കൊപ്പം മോഹൻലാൽ മുൻപ് അഭിനയിച്ചിരുന്നു. ഒരു നടന്റെ താരപദവി എന്നത് പലപ്പോഴും യുക്തിക്ക് അപ്പുറത്തുള്ള ഒന്നാണെന്ന് അദ്ദേഹം...

Read More

സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം പാതിവഴിയില്‍

പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം പാതിവഴിയില്‍ പാഠപുസ്തക അച്ചടിക്ക് ആവശ്യമായ പേപ്പർ ലഭ്യമാക്കുന്നതില അച്ചടി വകുപ്പ് വരുത്തിയ ഗുരുതര വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ്) വഴിയാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. എന്നാല്‍, ആവശ്യമായ പേപ്പർ സർക്കാർ നല്‍കാത്തതിനെത്തുടർന്ന് അച്ചടി നിലച്ച മട്ടാണ്. ഒമ്പതാം ക്ലാസ് വരെയുള്ള പുസ്തകങ്ങളുടെ 70 ശതമാനം അച്ചടി കഴിഞ്ഞെങ്കിലും, പുറംചട്ട തയാറാക്കാനുള്ള കട്ടിയുള്ള പേപ്പർ ലഭിക്കാത്തതിനാല്‍ ബയന്റിങ് ജോലികള്‍ തടസ്സപ്പെട്ടു. ബാക്കി 30 ശതമാനം പുസ്തകങ്ങള്‍ക്ക് ആവശ്യമായ പേപ്പർ ഇതുവരെ ലഭ്യമായിട്ടില്ല. കെബിപിഎസിലെ ബയന്റിങ് സെക്ഷനിലെ ജീവനക്കാർ ദിവസങ്ങളായി പണിയില്ലാതെ ഇരിക്കുന്ന അവസ്ഥയാണുള്ളത്. മുമ്പ് കെബിപിഎസ് നേരിട്ട് ടെൻഡർ വിളിച്ച്‌ പേപ്പർ വാങ്ങിയിരുന്നതാണ്. എന്നാല്‍ ലോട്ടറി അച്ചടി ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ 300 കോടിയോളം രൂപയുടെ കുടിശിക സർക്കാർ വരുത്തിയതോടെ, പേപ്പർ വാങ്ങാനുള്ള അധികാരം മുഖ്യമന്ത്രിയുടെ കീഴിലുള്ള അച്ചടി വകുപ്പ് ഏറ്റെടുത്തു. പുസ്തക അച്ചടി തുടങ്ങും മുൻപേ ആവശ്യമായ പേപ്പറിന്റെ അളവ് അറിയിച്ചിട്ടും സർക്കാർ അത് എത്തിക്കാൻ തയ്യാറാവാത്തതാണ് തിരിച്ചടിയായത്. തെരഞ്ഞെടുപ്പിന് മുമ്പ് 20 ശതമാനം പുസ്തകങ്ങള്‍ മാത്രമാണ് സ്‌കൂളുകളില്‍ എത്തിക്കാൻ കഴിഞ്ഞത്. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ മാത്രമാണ് പൂർണ്ണമായി വിതരണം ചെയ്തത്. ബാക്കി ക്ലാസുകളിലെ കുട്ടികള്‍ ജൂണ്‍ ഒന്നിന് പുസ്തകമില്ലാതെ സ്‌കൂളില്‍ പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും. ‘ഇനി പേപ്പർ എത്തിയാല്‍ പോലും ജൂണ്‍ ഒന്നിന് മുമ്പ് അച്ചടിയും ബയന്റിങും പൂർത്തിയാക്കി സ്‌കൂളുകളില്‍ പുസ്തകം എത്തിക്കുക അസാധ്യമാണ്.’ – കെബിപിഎസ് ജീവനക്കാർ പറഞ്ഞു. സർക്കാർ സംവിധാനങ്ങളുടെ ഏകോപനമില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കാരണം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പഠനമാണ് ഇപ്പോള്‍ വഴിമുട്ടുന്നത്. അച്ചടി വകുപ്പ് പുലർത്തുന്ന ഈ മൗനം കുട്ടികളുടെ ഭാവി വെച്ചുള്ള പരീക്ഷണമാണെന്ന ആക്ഷേപം...

Read More

‘സർക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങൾക്ക്‌ എതിരെയുള്ള വിധിയെഴുത്ത്‌’; ആദ്യ വനിതാ എംഎൽഎയെ കുറിച്ച് പരാമർശിക്കാതെ വനിതാ ലീഗ് അധ്യക്ഷയുടെ കുറിപ്പ്

തിരഞ്ഞെടുപ്പിന് ശേഷം വനിതാ ലീഗിന്റെ ആദ്യ സംസ്ഥാന കമ്മിറ്റി യോഗത്തെ കുറിച്ച് കുറിപ്പുമായി വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്. സർക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങൾക്ക്‌ എതിരെയുള്ള വിധിയെഴുത്ത്‌. തിരഞ്ഞെടുപ്പ്‌ റിസൾട്ടിനു ശേഷമുള്ള വനിതാ ലീഗ്‌ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം കോഴിക്കോട്‌ ലീഗ്‌ ഹൗസിൽ ചേർന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ മുസ്‌ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎ ആയ ഫാത്തിമ തഹ്ലിയയെ കുറിച്ച് പരാമർശിക്കാതെയായിരുന്നു വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വനിതാ ലീഗ് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി കുറിപ്പിൽ പറയുന്നുണ്ടെങ്കിലും പേരാമ്പ്രയിൽ നിന്ന് വിജയിച്ച ലീഗിന്റെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ എംഎൽഎ ആയ ഫാത്തിമ തഹിലിയയെ കുറിച്ച് കുറിപ്പിൽ ഒന്നും പറയുന്നില്ല. തഹിലിയയെ സ്ഥാനാർഥിയാക്കിയതിന് എതിരെ വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നൂർബിന റഷീദ് പരസ്യമായി രംഗത്തെത്തിയിരുന്നു. തഹിലിയ വനിതാ ലീഗ് പ്രതിനിധിയല്ല, യൂത്ത് ലീഗ് ഭാരവാഹിയെന്ന നിലയിലാണ് സീറ്റ് ലഭിച്ചതെന്നാണ് വനിതാ ലീഗിൽ ഒരു വിഭാഗത്തിന്റെ വിമർശനം. കുറിപ്പിന്റെ പൂർണരൂപം പ്രിയ വനിതാ ലീഗ്‌ സഹപ്രവർത്തകരെ ഇത്‌ നിങ്ങളുടെ പോരാട്ടങ്ങളുടെ കൂടി വിജയം. സർക്കാറിന്റെ സ്ത്രീ വിരുദ്ധ നയങ്ങൾക്ക്‌ എതിരെയുള്ള വിധിയെഴുത്ത്‌. തിരഞ്ഞെടുപ്പ്‌ റിസൾട്ടിനു ശേഷമുള്ള വനിതാ ലീഗ്‌ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം കോഴിക്കോട്‌ ലീഗ്‌ ഹൗസിൽ ചേർന്നു. പ്രതിപക്ഷത്തിരുന്ന പത്ത്‌ വർഷവും പ്രതിപക്ഷ സംഘടനയുടെ കടമ വനിതാ ലീഗ്‌ കൃത്യമായി നിർവ്വഹിച്ച്‌ പോന്നിട്ടുണ്ട്‌. സമരങ്ങൾ, പ്രക്ഷോപങ്ങൾ, പ്രതിഷേധങ്ങൾ എല്ലാം നല്ലരീതിയിൽ നടത്താനും പലപ്പോഴും അധികാരികളുടെ കണ്ണ്‌ തുറപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്‌. CAA സമരങ്ങൾ മുതൽ സ്ത്രീപക്ഷ നിലപടുകൾ ഉയർത്തിപ്പിടിച്ചുള്ള സമരങ്ങൾ വരെ പലപ്പോഴും അറസ്റ്റുകളും കേസുകളും കൊണ്ട്‌ വേട്ടയാടിട്ടുണ്ട്‌. സർക്കാറിനെതിരെ സംസാരിച്ചപ്പോളൊക്കെ ഓൺലൈനായും ഓഫ്‌ലൈനായും വ്യക്തിപരമായി അധിക്ഷേപങ്ങൾ നേരിട്ടു; CPMന്റെ സൈബർ പോരാളികൾ മുതൽ പൊതുപ്രഭാഷകർവരെ അതിൽ പങ്ക്‌ ചേർന്നു. പ്രതിസന്ധികൾ നിറഞ്ഞ ഈ കാലത്ത്‌ തന്നെയാണ് എന്റെ സഹപ്രവർത്തകർ‌ പ്രസ്ഥാനത്തിന്‌ കരുത്തേകുന്ന രൂപത്തിൽ ഏറ്റവും കൂടുതൽ കമ്മിറ്റികൾ രൂപീകരിച്ചതും, പ്രവർത്തന ഫണ്ട്‌ സജ്ജമാക്കിയതും, അതിലെല്ലാം ഉപരി അഭിമാനകരമായ രൂപത്തിൽ വളണ്ടിയർ വിംഗ്‌ പടുത്തുയർത്തിയതും. ഭരണപക്ഷത്താണെങ്കിലും ഇടതുപക്ഷ സംഘടനകളെ പോലെ ഉറങ്ങിക്കിടക്കാൻ ഞങ്ങൾ തയ്യാറല്ല. ഇനിയും മികച്ച സംഘടനാ ശേഷിയോടെ, മികവാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നോട്ട്‌ പോവും. സംഘടനയെ കൂടുതൽ ഉന്നതിയിൽ എത്തിക്കുന്നതോടൊപ്പം കഴിഞ്ഞ കാലങ്ങളിൽ എല്ലാ പ്രതിസന്ധികളും അതിജീവിച്ച്‌ പ്രവർത്തിച്ച, ഇന്നും പോരാട്ടം തുടരുന്ന എന്റെ പ്രിയ സഹപ്രവർത്തകരുടെ ഉയർച്ചയും പദവിയും ഉറപ്പുവരുത്തേണ്ടത്‌ വ്യക്തിപരമായി എന്റെ ഉത്തരവാദിത്തമായി കണക്കാക്കുന്നു. അതിനായുള്ള പ്രവർത്തനങ്ങളിൽ ഇനിയും നിക്കൾക്ക്‌ മുന്നിൽ...

Read More

BJP ഭരണത്തിന് കീഴിൽ പരീക്ഷകളിൽ നടന്ന വ്യാപകമായ അഴിമതി വാക്കളുടെ ഭാവി കവർന്നെടുക്കുന്നു; പ്രിയങ്ക ഗാന്ധി

ബിജെപി ഭരണത്തിന് കീഴിൽ പരീക്ഷകളിൽ നടന്ന വ്യാപകമായ അഴിമതി യുവാക്കളുടെ ഭാവി കവർന്നെടുക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി എംപി. യുവാക്കളുടെ ഭാവി ബിജെപി സർക്കാർ കൊള്ളയടിക്കുന്നെന്നും യുവാക്കളോട് പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നീറ്റ് പരീക്ഷയിൽ ക്രമക്കേട് സംബന്ധിച്ചായിരുന്നു പ്രിയങ്കയുടെ വിമർശനം. ഈ മാസം മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായാണ് ഉയരുന്ന പരാതി. പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് രാജസ്ഥാനിലെ സിക്കറിൽ മാതൃക ചോദ്യപേപ്പറുകൾ വ്യാപകമായി പ്രചരിച്ചു. പരീക്ഷക്കുശേഷം യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങൾ മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യം. അതായത് 600 മാർക്കിന്റെ ചോദ്യങ്ങൾ മുൻകൂട്ടി പ്രചരിച്ച ചോദ്യപേപ്പറിൽ ഉണ്ടെന്ന് രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കണ്ടെത്തി. അന്വേഷണത്തിൽ കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന ചുരു സ്വദേശിയായ വിദ്യാർത്ഥി മാതൃക ചോദ്യപേപ്പർ ഈ മാസം ഒന്നിന് സിക്കറിലെ തന്റെ സുഹൃത്തിന് കൈമാറിയതായി കണ്ടെത്തി. തുടർന്ന് ഇത് വ്യാപകമായി പ്രചരിച്ചു. ഇരുപതിനായിരംമുതൽ 2 ലക്ഷം വരെ രൂപയ്ക്കായിരുന്നു ചോദ്യപേപ്പർ വിൽപ്പന നടത്തിയത്.ഇതോടെ അന്വേഷണം ചുരു സ്വദേശിക്ക് വേണ്ടി കേരളത്തിലേക്കും വ്യാപിപ്പിച്ചു. എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വ്യാപകമായി ചോദ്യപേപ്പർ പ്രചാരം നടന്നതായി കണ്ടെത്തി. പരീക്ഷയ്ക്ക് മുൻപ് ചോദ്യപേപ്പർ ചോർന്നതാണോ എന്നാണ് രാജസ്ഥാൻ പോലീസ് പരിശോധിക്കുന്നത്. രാജസ്ഥാൻ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയാൽ മാത്രം ആയിരിക്കും NTA തുടർ നടപടി...

Read More

തമിഴ്നാട് സ്പീക്കർ തിരഞ്ഞെടുപ്പ്; മത്സരം ഒഴിവാക്കി ഡിഎംകെ, സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല

തമിഴ്നാട് സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി ഡിഎംകെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അണ്ണാ ഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. രാവിലെ 9.30 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) സ്ഥാനാർത്ഥിയായി മുതിർന്ന നേതാവ് ജെ സി ഡി പ്രഭാകറിനെ നിശ്ചയിച്ചു. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി. വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടി വി കെ കണക്കുകൂട്ടുന്നത്.എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും. ദശാബ്ദങ്ങളായുള്ള രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് പ്രഭാകർ. 1980 ൽ തന്റെ 28 -ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നും എ ഐ എ ഡി എം കെ ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. എ ഐ എ ഡി എം കെയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർസെൽവത്തിന്റെ വിശ്വസ്തനുമായിരുന്ന അദ്ദേഹം, 2026 ജനുവരിയിലാണ് വിജയ്‌യുടെ ടി വി കെയിൽ ചേർന്നത്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നും ഡി എം കെയുടെ എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും നിയമസഭയിലെത്തിയത്. ടി വി കെയിലെ മുതിർന്ന നേതാക്കളിൽ ഒരാളായതിനാലും സഭാ നടപടികളിലുള്ള പരിചയസമ്പത്ത് കണക്കിലെടുത്തുമാണ് സ്പീക്കർ സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിക്കാൻ വിജയ് തീരുമാനിച്ചിരിക്കുന്നത്. 73 വയസ്സുകാരനായ അദ്ദേഹം പാർട്ടിയിലെ ഒരു പ്രധാന...

Read More