Author: Editorial Team

ചോദ്യ പേപ്പർ ചേർച്ച സ്ഥിരീകരിച്ചതിന് പിന്നാലെ നീറ്റ് UG പരീക്ഷ റദ്ദാക്കി

മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയിലെ ചോദ്യ പേപ്പർ ചേർച്ച സ്ഥിരീകരിച്ചതിന് പിന്നാലെ പരീക്ഷ റദ്ദാക്കി. പുതുക്കിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും. നീറ്റ് യുജി പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പർ കിട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചേർന്ന ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതായിരുന്നു. ഇത് ഇരുപതിനായിരം മുതൽ രണ്ട് ലക്ഷം രൂപയ്ക്കാണ് ഈ ചോദ്യപേപ്പർ വിൽപന നടത്തിയതെന്ന് കണ്ടെത്തിയിരുന്നത്. കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസി...

Read More

 മുഖ്യമന്ത്രി പദത്തിനായി തർക്കം; കോൺഗ്രസിൽ വിചിത്ര സാഹചര്യം, പരിഹസിച്ച് എം.എ ബേബി

സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ നടക്കുന്ന ആഭ്യന്തര തർക്കങ്ങളെ പരിഹസിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. യു.ഡി.ഫിലെ ആഭ്യന്തര ഭിന്നതകൾ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തിൽ പാർട്ടി സംസ്ഥാന ഘടകം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. “എല്ലാവർക്കും അറിയാവുന്നത് പോലെ, മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും വലിയ പോരാണ് നടക്കുന്നത്. അതിനാൽ പ്രതിപക്ഷ നേതാവിനെ കുറിച്ച് ചർച്ച ചെയ്യാനും തീരുമാനിക്കാനും പ്രതിപക്ഷത്തിന് ധൃതിയില്ല,” ബേബി കൂട്ടിച്ചേർത്തു. ഇക്കാര്യം കേരളത്തിൽ ചർച്ച ചെയ്യുമെന്നും ശരിയായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പ് പോര് കാരണം കേരളത്തിലെ കോൺഗ്രസ് സർക്കാരുകൾ പലപ്പോഴും അസ്ഥിരത നേരിട്ടുണ്ടെന്നും ബേബി...

Read More

 സേവനത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്; ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും സമീപമുള്ള 717 മദ്യശാലകൾ അടച്ചുപൂട്ടും

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ആദ്യത്തെ സുപ്രധാന ഭരണപരമായ തീരുമാനവുമായി ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717 സർക്കാർ മദ്യവിൽപ്പന ശാലകൾ (ടാസ്മാക്) ഉടൻ അടച്ചുപൂട്ടാൻ ചൊവ്വാഴ്ച അദ്ദേഹം ഉത്തരവിട്ടു. ക്ഷേത്രങ്ങൾ, പള്ളികൾ, സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന എല്ലാ ടാസ്മാക് ഔട്ട്‌ലെറ്റുകളും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൂട്ടാനാണ് അധികൃതർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ജനവാസമേഖലകളിലും സെൻസിറ്റീവ് പൊതുവിടങ്ങളിലും മദ്യം ലഭ്യമാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള വലിയ സാമൂഹിക പരിഷ്കരണ നടപടിയായിട്ടാണ് പുതിയ സർക്കാർ ഇതിനെ...

Read More

 അമേരിക്കൻ ആക്രമണത്തിൽ നിന്ന് ഇറാനിയൻ വിമാനങ്ങളെ സംരക്ഷിക്കാൻ പാകിസ്താൻ വ്യോമതാവളം വിട്ടുനൽകിയതായി റിപ്പോർട്ട്

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം നിലനിൽക്കെ, ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ സുപ്രധാന വ്യോമതാവളത്തിൽ പാകിസ്താൻ സംരക്ഷണമൊരുക്കിയതായി റിപ്പോർട്ട്. സി.ബി.എസ് ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്, റാവൽപിണ്ടിക്ക് സമീപമുള്ള നൂർ ഖാൻ പാകിസ്താൻ എയർഫോഴ്സ് ബേസിലാണ് ഇറാനിയൻ വിമാനങ്ങൾ പാർക്ക് ചെയ്തിരുന്നത്. വാഷിംഗ്ടണിനും ടെഹ്‌റാനും ഇടയിൽ ഒരു നയതന്ത്ര മധ്യസ്ഥനായി പാകിസ്താൻ സ്വയം അവതരിപ്പിക്കുമ്പോഴാണ് ഇത്തരമൊരു രഹസ്യ നീക്കം നടന്നതെന്നത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിട്ടുണ്ട്. ഏപ്രിൽ ആദ്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാൻ തങ്ങളുടെ സൈനിക ആസ്തികൾ പാകിസ്താനിലേക്ക് മാറ്റിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്...

Read More

 പൊതുനിരത്തിലെ നമസ്കാരം നിരോധിച്ചു; കന്നുകാലി കടത്തുകാർക്കെതിരെയും കർശന നടപടിയുമായി ബംഗാൾ സർക്കാർ

പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ തങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. പൊതുനിരത്തുകളിൽ നമസ്കാരം നിർവ്വഹിക്കുന്നത് നിയന്ത്രിക്കുമെന്നും തെരുവുകളിൽ പ്രാർത്ഥനകൾ അനുവദിക്കില്ലെന്നും ബിജെപി എംഎൽഎ അർജുൻ സിംഗ് വ്യക്തമാക്കി. ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ തീരുമാനം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചേക്കും. ഭരണമേറ്റെടുത്തതിന് പിന്നാലെയുള്ള സർക്കാരിന്റെ ആദ്യ തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കവെ, പൊതു ക്രമസമാധാനം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, റോഡുകളിലെ മതപരമായ ഒത്തുചേരലുകൾ എന്നിവയിൽ ഭരണകൂടം ഇതിനകം കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് അർജുൻ സിംഗ്...

Read More