Author: Editorial Team

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി

കേസിലെ പ്രതി അഫാന്‍റെ പിതാവ് റഹീമാണ് ഹൈകോടതിയിൽ ഹർജി നൽകിയത്. ‘കാലം പറഞ്ഞ കഥ’ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി. വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹർജിയിലെ വാദം.വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഫെബ്രുവരി ആറിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. 2025 ഫെബ്രുവരി 25നാണ് കൂട്ടകൊലപാതകം നടന്നത്. 23കാരനായ അഫാൻ തന്‍റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.സഹോദരൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫര്‍സാന, പിതാവിന്‍റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ സാജിത, പിതാവിന്‍റെ മാതാവ് സൽമ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച്...

Read More

വ്യാപാര കരാർ എന്ന് ട്രംപ്; താരിഫ് കുറച്ചതിന് നന്ദി എന്ന് മോദി! യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത് ?

അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് നരേന്ദ്ര മോദി. 18 ശതമാനത്തിലേക്ക് തീരുവ കുറച്ചതിന് ട്രംപിന് നന്ദിയെന്ന് മോദി എക്സിലും ഫേസ്ബുക്കിലും കുറിച്ചു. എന്നാൽ, വ്യാപാര കരാർ ആയെന്ന് സ്ഥിരീകരിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ‘വ്യാപാര കരാർ’ എന്ന പരാമർശം പോസ്റ്റിൽ ഉപയോഗിച്ചില്ല. അതേ സമയം, ട്രംപിൻറെ നേതൃത്വം ലോകസമാധാനത്തിന് സഹായകരമെന്നും ട്രംപിൻറെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി. രണ്ടു സാമ്പത്തിക വ്യവസ്ഥകൾ ഒന്നിച്ചു വരുന്നത് ജനങ്ങൾക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവയും പിൻവലിക്കും. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 50ൽ നിന്ന് 18 ലേക്ക് ആകും. അതേ സമയം, ‘ട്രേഡ് ഡീൽ’ എന്ന പരാമർശം ആവർത്തിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോ‍ർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. പ്രധാനമന്ത്രിയെ ഡോൺഡ് ട്രംപ് യഥാർത്ഥ സുഹൃത്തായി കാണുന്നു എന്നും ഗോർ. എന്നാൽ, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ്...

Read More

റെജി ലൂക്കോസ് ഇനി ബി.ജെ.പി സംസ്ഥാന വക്താവ്; നിയമിച്ച് രാജീവ് ചന്ദ്രശേഖർ

ബി.ജെ.പി. സംസ്ഥാന വക്താവായി  റെജി ലൂക്കോസിനെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിയമിച്ചു. ഇടത് സഹയാത്രികനായിരുന്ന റെജി അടുത്തകാലത്താണ് ബിജെപിയിൽ ചേർന്നത്. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും പ്രഖ്യാപിച്ചു. വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന വികസന നിലപാടുകളാണ് പാർട്ടിയിലേക്ക് ആകർഷിച്ചത്. കഴിഞ്ഞ കുറേ നാളുകളായി സിപിഎം കേരളത്തിൽ വർഗീയവിഭജനത്തിനായി നടത്തുന്ന ആശയവ്യതിയാനം വല്ലാതെ ദുഃഖിപ്പിച്ചുവെന്നും റെജി ലൂക്കോസ്...

Read More

കേന്ദ്രമന്ത്രിയെ ‘മറ്റേ മോനാ’യിട്ടാണ് കേന്ദ്രത്തിലെ ബിജെപി കാണുന്നത് -വി.കെ. സനോജ്

കണ്ണൂർ: കേന്ദ്രബജറ്റിൽ കേര​ളത്തോട് കാണിച്ച അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാക്കുകൾ കടമെടുത്താൽ അദ്ദേഹം ഉൾപ്പെടെയുള്ള ആളുകളെ കേന്ദ്ര ബി.ജെ.പി ‘മറ്റേ മോന്മാരായി’ മാത്രമേ കാണുന്നുള്ളൂ എന്നാണ് ഈ ബജറ്റ് തെളിയിക്കുന്നതെന്ന് സനോജ് പരിഹസിച്ചു. നേരത്തെ ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’ എന്ന സുരേഷ് ഗോപിയുടെ പ്രസ്താവന വിവാദമായിരുന്നു. പരാമർശത്തിനെതിരെ വ്യാപക വിമർശനമുയർന്നു. നേരത്തെ എയിംസ് തൃശൂരോ ആലപ്പുഴയോ തിരുവനന്തപുരമോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നും സുരേഷ് ​ഗോപി പ്രസ്താവന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഈ ബജറ്റിലും കേരളം അവഗണിക്കപ്പെട്ടത്. കേന്ദ്ര ഗവൺമെന്റ് കേരളത്തോട് തുടർച്ചയായ വിവേചനമാണ് കാണിച്ചുകൊണ്ടിരിക്കുന്നതെന്ന് സനോജ് പറഞ്ഞു. ‘ഇന്നലെ ഓരോ മലയാളിയും അങ്ങേയറ്റത്തെ നിരാശയോടു കൂടിയാണ് ബജറ്റ് പ്രസംഗം കേട്ടത്. അക്ഷരാർത്ഥത്തിൽ ഇത് കേരളത്തോടുള്ള പകവീട്ടലാണ്; കേന്ദ്ര ബജറ്റ് ചരിത്രത്തിൽ ഇന്നുവരെ ഇത്രമാത്രം ഒരു അവഗണന നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. ലോകത്തിലെ വലിയ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിൽ വിവിധ മേഖലകളിൽ പുരോഗതി നേടിയ കേരളത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം, “തങ്ങൾക്ക് ഒരു എം.എൽ.എ പോലും ഇവിടെ ഇല്ല, എന്നാൽ പിന്നെ നിങ്ങൾക്ക് കാണിച്ചുതരാം” എന്ന ഒരു വെല്ലുവിളിയുടെ സ്വരത്തിലാണ് കേന്ദ്ര ഗവൺമെന്റ് സമീപിച്ചത്. റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന ഒരു സംസ്ഥാനമായിട്ടും അതിന് ആനുപാതികമായ അനുകൂല സമീപനം ഉണ്ടായില്ല എന്ന് മാത്രമല്ല, നിലവിലുള്ളത് തന്നെ റദ്ദാകുകയാണ്...

Read More

മോദി ട്രംപിന് കീഴ്പ്പെട്ടു, സർക്കാർ വിവരങ്ങൾ ഇന്ത്യ അറിയുന്നത് ട്രംപ് വഴി; വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. സ്വന്തം സർക്കാരിന്റെ വിവരങ്ങൾ ഇന്ത്യ അറിയുന്നത് ട്രംപ് പറഞ്ഞാണെന്നും അദ്ദേഹം പരിഹസിച്ചു. മോദി ട്രംപിന് കീഴ്പ്പെട്ടെന്നും ജയറാം രമേശ് ആരോപിച്ചു. ‘ഡൊണാൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയിൽ നിന്നും വെനിസ്വേലയിൽ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ അദ്ദേഹം വാഷിംഗ്ടണിൽ നിന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ അദ്ദേഹം വാഷിംഗ്ടണിൽ നിന്ന് ഒരു ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചു. മിസ്റ്റർ മോദി ഒടുവിൽ കീഴടങ്ങിയെന്നാണ് തോന്നുന്നത്. തീർച്ചയായും ഇതിന് എല്ലാ ഇടപാടുകളുടെയും പിതാവാകാൻ കഴിയില്ല’, എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. He announced the halt of Op Sindoor from Washington DC.He announced the updates on India’s oil purchases from Russia and Venezuela from Washington.He’s now announced an India-US Trade Deal from Washington, the full details of which are awaited,President Trump clearly seems…— Jairam Ramesh (@Jairam_Ramesh) February 2,...

Read More