Author: Editorial Team

‘പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ’; മീറ്റർ റീഡർമാർ വീടുകളിൽ നൽകിയ വൈദ്യുതി ബില്ലിലും LDF സർക്കാർ പ്രചരണം

വൈദ്യുതി ബില്ലിലും LDF സർക്കാരിൻെറ പ്രചരണം. മീറ്റർ റീഡർമാർ വീടുകളിൽ നൽകിയ ബില്ലിൽ സർക്കാരിൻെറ പരസ്യം. പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ എന്ന വാചകമാണ് ബില്ലിലുളളത്. കൊല്ലം ജില്ലയിൽ ഇന്ന് നൽകിയ ബില്ലുകളിലാണ് പരസ്യമുളളത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ഇത്തരം പരസ്യങ്ങൾ പാടില്ലെന്നാണ് ചട്ടം. മുൻകാലങ്ങളിൽ ശുചിത്വ സന്ദേശമായിരുന്നു വൈദ്യുതി ബില്ലിൽ ഉണ്ടായിരുന്നത്. കേരളം, തമിഴ്നാട്, ബംഗാൾ, അസം സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ തന്നെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ബാധകമാകുന്ന ഈ ചട്ടങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ കർശനമായി പാലിക്കേണ്ടതാണ്. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം, പണം നൽകി വോട്ടർമാരെ സ്വാധീനിക്കൽ, കള്ളവോട്ട് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ആണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. ഓരോ പൊതു തിരഞ്ഞെടുപ്പിലും ഈ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കും. തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ച തീയതി മുതൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ ഇത് തുടരുകയും...

Read More

ഊര്‍ജ സ്രോതസുകള്‍ക്കുനേരെയുള്ള ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ; ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്കിയനോട് പറഞ്ഞു. ഈദ്, നവറൂസ് ആശംസകളും മോദി നേര്‍ന്നു. പശ്ചിമേഷ്യയിൽ ഉത്സവകാലത്തെ സമാധാനം തിരിച്ചുവരട്ടെയെന്നും മോദി പറഞ്ഞു. ഊര്‍ജ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തെ അപലപിക്കുന്നതായും മോദി പെസഷ്കിയാനോട് പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം ഇത് രണ്ടാം തവണയാണ് മോദി ഇറാൻ പ്രസിഡൻറിനെ വിളിക്കുന്നത്. അതേസമയം, എല്ലാ ഇന്ത്യൻ കപ്പലുകൾക്കും നാവിക സേനയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതി കേന്ദ്ര മന്ത്രിസഭ പരിഗണിച്ചേക്കും. വാണിജ്യ ആവശ്യങ്ങൾക്ക് സംസ്ഥാനങ്ങൾക്കുള്ള എൽപിജി ക്വാട്ട നിബന്ധനയോടെ 20 ശതമാനം കൂടി കൂട്ടി. പശ്ചിമേഷ്യൻ യുദ്ധം എപ്പോൾ അവസാനിക്കും എന്നതിൽ ഡോണൾഡ് ട്രംപ് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നൽകുന്നത്. ഇറാന്‍റെ എണ്ണപാടത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിനു ശേഷം ഗൾഫ് രാജ്യങ്ങളിലെ പല ഊർജ സ്രോതസുകളെയും ഇറാൻ ലക്ഷ്യമിടുകയാണ്. ഇതിനിടെ, ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് നാവിക സേനയുടെ അകമ്പടിയോടെ മടങ്ങാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തേക്കും. ഇന്നലെ പ്രീമിയം പെട്രോളിന്‍റെ വില ലിറ്ററിന് രണ്ടു രൂപ കൂട്ടിയിരുന്നു. വ്യാവസായിക ആവശ്യങ്ങൾക്കും വലിയ ട്രാൻസ്പോർട്ട് കമ്പനികൾക്കും നൽകുന്ന ബൾക്ക് ഡീസലിന് ലിറ്ററിന് 22 രൂപ വരെ വില ഉയർത്താനും കമ്പനികൾ തീരുമാനിച്ചു.  ഈ ഡീസൽ കരിഞ്ചന്തയിൽ എത്തുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വില കൂട്ടിയത്. ക്രൂഡ് ഓയിലിനും ഗാർഹിക എൽപിജിക്കും തല്ക്കാലം ഒരു ക്ഷാമവുമില്ല. എന്നാൽ, എൽപിജി ലഭ്യതയിലെ ആശങ്ക ഒഴിയുന്നില്ല. ഈ സാഹചര്യത്തിലാണ്. സംസ്ഥാനങ്ങൾക്കുള്ള എൽപിജി ക്വാട്ടയിൽ 20 ശതമാനം വർദ്ധനവ് വരുത്തിയ കേന്ദ്രം, ഇത് റെസ്റ്റോറൻറുകൾ. ഡാബകൾ, ഹോസ്റ്റലുകൾ, സർക്കാർ ക്യാൻറീനുകൾ തുടങ്ങിയവയ്ക്ക് മുൻഗണന അടിസ്ഥാനത്തിൽ നൽകണമെന്ന് നിർദ്ദേശിച്ചത്. ക്രൂഡ് ഓയിൽ നിറച്ച കടലിലുള്ള ഇറാനിയൻ ടാങ്കറുകൾക്കും അമേരിക്ക വിലക്ക് നീക്കിയിരുന്നു. ഈ ടാങ്കറുകൾ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങിയെന്നാണ്...

Read More

സുധീർ കരമനയുടെ സ്ഥാനാർത്ഥിത്വം: ജനാധിപത്യ കേരള കോൺ​ഗ്രസിന് അതൃപ്തി, പാർട്ടിയോട് ആലോചിച്ചില്ലെന്ന പരാതിയുമായി സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ നടൻ സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയതിൽ ജനാധിപത്യ കേരള കോൺഗ്രസിന് അതൃപ്തി. പാർട്ടിയോട് ആലോചിക്കാതെയാണെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. എൽഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ തീരുമാന പ്രകാരമാണ് എൽഡിഎഫിനെ അതൃപ്തി അറിയിച്ചത്. യോ​ഗത്തിൽ ആന്റണി രാജു പങ്കെടുത്തില്ല. ജനാധിപത്യകേരളാ കോണ്‍‍ഗ്രസിന് അനുവദിച്ച സീറ്റില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തതിനെ തുടര്‍ന്നാണ് പൊതു സമ്മതനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.  തുടര്‍ന്നാണ് സിനിമാതാരം സുധീര്‍ കരമനയെ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. നിലവിലെ എംഎല്‍എ ആന്‍റണി രാജു തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനായി. വിധി മരവിപ്പിക്കാന്‍ ആന്‍റണിരാജു ഹൈക്കോടതിയില്‍ പോയെങ്കിലും അനുകൂല വിധിയുണ്ടായില്ല. പകരം മറ്റ് ചില പേരുകള്‍ അദ്ദേഹം മുന്നോട്ട് വച്ചെങ്കിലും സിപിഎം നേതൃത്വം അംഗീകരിച്ചില്ല. മറ്റിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയിട്ടും ഇവിടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പോലുമാകാത്തത് പാര്‍ട്ടികള്‍ക്കെല്ലാം...

Read More

ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു; ബന്ധുക്കളെ വിവരം അറിയിച്ചത് മലയാളി കൂട്ടായ്മ

തിരുവനന്തപുരം ∙ ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മരിച്ചു. ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി ഇസ്രയേലിലുള്ള  മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. അതേ സമയം, മരണകാരണം എന്താണെന്ന് വ്യക്തമല്ല.  താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ വീടിനു പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ സുരേഷ് പറഞ്ഞത്. കൂടുതൽ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടു വർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. ഇവർക്ക് രണ്ട്...

Read More

ഗൾഫിലെ യുദ്ധം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു; എണ്ണ ഇറക്കുമതിക്കായി റഷ്യയെയും ആഫ്രിക്കൻ രാജ്യങ്ങളെയും ആശ്രയിക്കുന്നു

ഇറാൻ-ഇസ്രായേൽ യുദ്ധം പശ്ചിമേഷ്യൻ മേഖലയെ കലുഷിതമാക്കിയതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ഹോർമുസ് കടലിടുക്ക് വഴി എണ്ണ എത്തിക്കുന്നത് അപകടകരമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിൽ 23 ശതമാനം കുറവുണ്ടായി. ഗൾഫിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതോടെ ഇന്ത്യ ഇപ്പോൾ പ്രധാനമായും റഷ്യയെയാണ് ആശ്രയിക്കുന്നത്. മാർച്ചിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 44 ശതമാനവും റഷ്യയിൽ നിന്നാണ്. ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ വലിയ പ്രയാസമാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യ തങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ പുതിയ വഴികൾ തേടുകയാണ്. അങ്കോള, കോംഗോ, ഗാബോൺ, സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇപ്പോൾ എണ്ണ വാങ്ങുന്നുണ്ട്. മുൻപ് ഇത്തരം രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നില്ല. റഷ്യൻ എണ്ണ വാങ്ങുന്നതിനായി അമേരിക്ക ഇന്ത്യയ്ക്ക് 30 ദിവസത്തെ പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്. മാർച്ച് 5 മുതൽ ഏപ്രിൽ 4 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുള്ളത്. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാതിരിക്കാനാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ഈ തീരുമാനം എടുത്തത്. ഇതിലൂടെ ഗൾഫിലെ വിതരണ കുറവ് പരിഹരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പ്രതിദിനം 1.8 ദശലക്ഷം ബാരലായി വർധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് 2.2 ദശലക്ഷം ബാരലായി ഉയർന്നേക്കും. അതേസമയം ഗൾഫിൽ നിന്ന് വരാനിരുന്ന ഏകദേശം 1.7 ദശലക്ഷം ടൺ എണ്ണയും വാതകവും കടലിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് ഇന്ത്യയിലെ പാചകവാതക വിതരണത്തെയും വളം ഉൽപ്പാദനത്തെയും ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് വഴി വരാറുള്ള ഗ്യാസ് വിതരണത്തിലും 55 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ഖത്തറിൽ നിന്നുള്ള എൽഎൻജി ഇറക്കുമതിയും തടസ്സപ്പെട്ടത് തിരിച്ചടിയായി. പകരമായി ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഗ്യാസ് എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് കടുത്ത വെല്ലുവിളിയാണ്. രാജ്യത്തെ എണ്ണക്കമ്പനികൾ ഇപ്പോൾ റഷ്യൻ എണ്ണയ്ക്ക് വലിയ തോതിൽ ഓർഡറുകൾ നൽകിക്കഴിഞ്ഞു. ഷിപ്പിംഗ് ഇൻഷുറൻസ് തുക വർധിച്ചതും കപ്പലുകൾക്ക് സഞ്ചരിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതും ചെലവ് കൂട്ടുന്നുണ്ട്. എങ്കിലും റഷ്യൻ എണ്ണ ലഭ്യമായത് ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയരുന്നത് തടയാൻ സഹായിക്കും. ഗൾഫിലെ സംഘർഷം നീണ്ടുപോയാൽ ഇന്ത്യയുടെ എണ്ണ നയം പൂർണ്ണമായും മാറാൻ...

Read More