Author: Editorial Team

രമേഷ് പിഷാരടിക്ക് 3.66 കോടി,റസാഖിന് 2.70,ശോഭാ സുരേന്ദ്രന് 1.95; പാലക്കാട് ഏറ്റുമുട്ടുന്നത് കോടിപതികൾ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന മൂന്ന് മുന്നണി സ്ഥാനാർഥികളും കോടിപതികൾ. യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടിക്ക് 3.66 കോടി രൂപയുടെ ആസ്തിയുണ്ട്. എൽ.ഡി.എഫ്. സ്ഥാനാർഥി എൻ.എം.ആർ. റസാഖിന് 2.70 കോടി രൂപയുടെയും എൻ.ഡി.എ. സ്ഥാനാർഥി ശോഭാസുരേന്ദ്രന് 1.95 കോടി രൂപയുടെയും ആസ്തിയുണ്ട്. നാമനിർദേശപത്രികയോടൊപ്പം നൽകിയ സ്വത്തുവിവരത്തിലാണ് ഇക്കാര്യമുള്ളത്. രമേഷ് പിഷാരടിക്ക് 1.67 കോടി രൂപയുടെ ബാധ്യത രമേഷ് പിഷാരടിയുടെ കൈവശം കാൽലക്ഷം രൂപയും അഞ്ചുപവൻ സ്വർണവുമുണ്ട്. 97 ലക്ഷംരൂപ വിലവരുന്ന പാർപ്പിടഭൂമിയും സ്വന്തമായുണ്ട്. ഭാര്യ സൗമ്യ രമേഷിന് 85.61 ലക്ഷം രൂപ മൂല്യമുള്ള സ്വത്തും 50 പവൻ സ്വർണവുമുണ്ട്. പിഷാരടിക്കെതിരേ പോലീസ് കേസുകളൊന്നുമില്ല. ഒരു കേസിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ഭവനവായ്പയും മറ്റുമായി രമേഷിന് 1.67 കോടി രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയ്ക്ക് 2.49 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ട്. ശോഭാ സുരേന്ദ്രന്റെ പേരിൽ 30-തിലേറെ കേസ് ശോഭാസുരേന്ദ്രന്റെ കൈവശം എട്ടുപവൻ സ്വർണാഭരണങ്ങളുണ്ട്. കൈവശം 23,000 രൂപയുണ്ട്. ഇന്നോവ ക്രിസ്റ്റ കാർ സ്വന്തമായുണ്ട്. സമരങ്ങളുടെയും മറ്റുമായി മുപ്പതിലേറെ കേസുണ്ട് ശോഭയുടെ പേരിൽ. ഭർത്താവിന്റെ കൈവശം രണ്ടരപ്പവൻ സ്വർണമുണ്ട്. എൻ.എം.ആർ. റസാഖിന്റെ ആസ്തിയിലേറെയും ബിസിനസിലെ വരുമാനം എൻ.എം.ആർ. റസാഖിന് 28.65 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. റസാഖിനെതിരേ കേസുകളില്ല. ഒരുകേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കൈവശം രണ്ടുലക്ഷം രൂപയും സ്വന്തം പേരിൽ 1.38 ലക്ഷം രൂപ ബാങ്ക് നിക്ഷേപവുമുണ്ട്. ഭാര്യയ്ക്ക് 48 പവൻ സ്വർണാഭരണങ്ങളും മകൾക്ക് 10 പവൻ സ്വർണാഭരണങ്ങളുമുണ്ട്. ബിസിനസിൽ നിന്നുള്ള വരുമാനമാണ് ആസ്തികളിലേറെയും. എം.ബി. രാജേഷിന്റെ പേരിൽ വാഹനമില്ല സർക്കാർ വാഹനമുള്ളതിനാൽ തൃത്താലയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.ബി. രാജേഷിന്റെ പേരിൽ വാഹനമില്ല. പത്രികാസമർപ്പണത്തിലെ വിവരങ്ങളാണിത്. ഭാര്യയുടെ പേരിൽ മലയാളം കമ്യൂണിക്കേഷനിൽ 100 രൂപയുടെ ഓഹരിയുണ്ട്. ഭാര്യക്ക് സ്വന്തമായി സ്‌കൂട്ടറും 20 ഗ്രാം സ്വർണവുമുണ്ട്. എം.ബി. രാജേഷിന്റെ പേരിൽ 62,03,870 രൂപ മൂല്യംവരുന്ന ജംഗമ ആസ്തിയുണ്ട്. ഭാര്യയുടെ പേരിൽ 33,70,000 രൂപ മൂല്യമുള്ള ആസ്തിയുമുണ്ട്. വി.ടി. ബൽറാമിന്റെ കൈവശം 25,000 രൂപ തൃത്താല യു.ഡി.എഫ്. സ്ഥാനാർഥി വി.ടി. ബൽറാമിന്റെ കൈവശമുള്ളത് 25,000 രൂപയും ഭാര്യയുടെ കൈവശമുള്ളത് 5,000 രൂപയുമാണ്. ബാങ്കുകളിലെ നിക്ഷേപമായി വി.ടി. ബൽറാമിന്റെ സേവിങ്സ് അക്കൗണ്ടിൽ 10,16,246 രൂപയും ഭാര്യയുടെ അക്കൗണ്ടിൽ 2,152 രൂപയുമാണുള്ളത്. വി.ടി. ബൽറാമിന്റെ പേരിൽ ഇന്നോവ കാറും 5,60,000 രൂപ വിലമതിക്കുന്ന സ്വർണവും ഭാര്യയുടെ പേരിൽ മാരുതി വാഗണർ കാറും 4,48,000 രൂപ വിലമതിക്കുന്ന സ്വർണവുമുണ്ട്. വി.ടി. ബൽറാമിന് മൊത്തം 27,76,246 രൂപയുടെ...

Read More

‘ഇറാനെതിരായ ആക്രമണം വരും ആഴ്ചയിൽ ശക്തമാക്കും’; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി

ടെൽഅവീവ്: ഇറാനെതിരായ ആക്രമണം വരുന്ന ആഴ്ച കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ പതിയെ കുറയ്ക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ടെൽഅവീവിലെ ഇസ്രയേൽ മിലിട്ടറി അണ്ടർഗ്രൗണ്ട് കമാൻഡ് സെന്ററിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ...

Read More

ഡോ. വന്ദനദാസ് കൊലപാതക കേസ്,; പ്രതി സന്ദീപിന് ജീവപര്യന്തം

ജീവപര്യന്തം ശിക്ഷക്കൊപ്പം,ഒരു ലക്ഷം രൂപ പിഴയും ഉണ്ട്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ പ്രതി സന്ദീപിന് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രതിയുടെ ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും സമനിലതെറ്റിയുള്ള ആക്രമണമായിരുന്നു എന്നുമാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. 2023 മെയ് 10 ന് പുലർച്ചയാണ് നാടിനെ നടുക്കിയ അരും കൊലപാതകം നടന്നത്കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് പ്രതി സന്ദീപ് വന്ദനാദാസിനെ...

Read More

തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി

പാലക്കാട്‌ മാത്രമല്ല പാലയിടത്തും ഈ കൂട്ടുകെട്ട് പ്രകടമാണെന്ന് രമേഷ് പിഷാരടി പ്രതികരിച്ചു. സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും അവരെ സൈബർ അക്രമണത്തിന് എറിഞ്ഞ് കൊടുക്കില്ലെന്നും പിഷാരടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടി ആകില്ലെന്നും രമേഷ് പിഷാരടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും...

Read More

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയിൽ പങ്കെടുക്കും

കോഴിക്കോട്: യുഡിഎഫിന്റെ നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്. ബുധനാഴ്ച്ച (മാര്‍ച്ച് 25) നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഉള്‍പ്പെടെ യുഡിഎഫിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ രാഹുലിനൊപ്പം വേദി പങ്കിടും. പ്രിയങ്കാ ഗാന്ധി എംപിയും എഐസിസിയിലെ മുതിര്‍ന്ന നേതാക്കളും വരുംദിവസങ്ങളില്‍ കേരളത്തില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞതോടെ സംസ്ഥാനത്ത് പ്രചാരണം സജീവമാക്കിയിരിക്കുകയാണ് മുന്നണികള്‍. ഏപ്രില്‍ ഒന്‍പതിനാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മത്സരരംഗത്ത് നിന്ന് മാറിനിന്നവർക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഇന്ന് വ്യക്തമാക്കിയിരുന്നു. സുപ്രധാന പദവികളിൽ ഇവർ ഉണ്ടാകുമെന്നാണ് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത്. കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ അർഹരായ നിരവധി പേരുണ്ടെന്നും പലർക്കും സീറ്റ് ലഭിക്കാത്തതില്‍ മനോവിഷമം ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എന്നാൽ പത്ത് വർഷമായി തുടരുന്ന ഇടത് ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒന്നിച്ച് ഇറങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയാകാൻ കഴിയാത്തവർക്കെല്ലാം അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നും കെ സി വേണുഗോപാൽ...

Read More