Author: Editorial Team

‘മാപ്പ് പറയണം, ഒരു കോടി നഷ്ടപരിഹാരം നൽകണം’: ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

കോഴിക്കോട്: ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട പരാമർശത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരേ നിയമനടപടിക്കൊരുങ്ങി ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസൻ വധക്കേസിൽ പങ്കുണ്ടെന്നുമുള്ള ശോഭാ സുരേന്ദ്രന്‍റെ പരാമർശത്തിലാണ് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. അമീൻ ഹസൻ മുഖേന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയ വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ശോഭ ജമാഅത്തെ ഇസ്‌ലാമിക്കെതിരേ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് നോട്ടീസിൽ...

Read More

വീ​ട്ടുപ്ര​സ​വം: ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷം മ​രി​ച്ച​ത്‌ ആ​റ് ന​വ​ജാ​ത ശി​ശു​ക്ക​ൾ

ആ​​​​ലു​​​​വ: സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷം ന​​​​ട​​​​ന്ന വീ​​​​ട്ടു​​​പ്ര​​​​സ​​​​വ​​​​ത്തി​​​​ൽ മ​​​രി​​​ച്ച​​​ത് ആ​​​​റ് ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​ക്ക​​​​ൾ. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ 14 വീ​​​​ട്ടു​​​പ്ര​​​​സ​​​​വ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്ന​​​​താ​​​​യും മൂ​​​​ന്നു ന​​​​വ​​​​ജാ​​​​ത​​​ശി​​​​ശു​​​​ക്ക​​​​ൾ മ​​​​രി​​​​ച്ച​​​​താ​​​​യും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ രേ​​​​ഖ​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ അ​​​​ഡ്വ. കു​​​​ള​​​​ത്തൂ​​​​ർ ജ​​​​യ്‌​​​​സിം​​​​ഗി​​​​ന് ആ​​​​രോ​​​​ഗ്യ​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ഈ ​​​​വി​​​വ​​​ര​​​മു​​​ള്ള​​​ത്. ​2019 മു​​​​ത​​​​ൽ 2026 ജ​​​​നു​​​​വ​​​​രി വ​​​​രെ 3,369 വീ​​​​ട്ടു​​​​പ്ര​​​​സ​​​​വ​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്ത് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​താ​​​​യി വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ​​​​യി​​​​ലെ മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഇ​​​​തി​​​​ൽ 2025 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ 2026 ജ​​​​നു​​​​വ​​​​രി വ​​​​രെ 202 വീ​​​​ട്ടു​​​​പ്ര​​​​സ​​​​വ​​​​ങ്ങ​​​​ളാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം – 20, കൊ​​​​ല്ലം – 8, പ​​​​ത്ത​​​​നം​​​​തി​​​​ട്ട – 2, ആ​​​​ല​​​​പ്പു​​​​ഴ – 8, കോ​​​​ട്ട​​​​യം – 3, ഇ​​​​ടു​​​​ക്കി – 27, എ​​​​റ​​​​ണാ​​​​കു​​​​ളം – 16, തൃ​​​​ശൂ​​​​ർ – 10, പാ​​​​ല​​​​ക്കാ​​​​ട് – 15, മ​​​​ല​​​​പ്പു​​​​റം – 50, കോ​​​​ഴി​​​​ക്കോ​​​​ട് – 11, വ​​​​യ​​​​നാ​​​​ട് – 17, ക​​​​ണ്ണൂ​​​​ർ – 10, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് – 4 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വീ​​​​ട്ടു​​​പ്ര​​​​സ​​​​വ​​​​ങ്ങ​​​​ൾ. 2025 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ 2026 ജ​​​​നു​​​​വ​​​​രി വ​​​​രെ വീ​​​​ട്ടു​​​പ്ര​​​​സ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്പ​​​​ത് ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​ക്ക​​​​ൾ മ​​​​രി​​​​ച്ച​​​​താ​​​​യും ആ​​​​രോ​​​​ഗ്യ​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. 2019-20 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് 467, 2020-21-ൽ 576, 2021-22-​​​​ൽ 586, 2022-23-ൽ 584, 2023-24-​​​​ൽ 526, 2024-25-ൽ 428, 2025 ​​​​ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ വ​​​​രെ 188, 2026 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ മാ​​​​ത്രം 14 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വീ​​​​ട്ടു​​​പ്ര​​​​സ​​​​വ ക​​​​ണ​​​​ക്കു​​​​ക​​​​ൾ. 2021-22-ൽ ​​​​ഒ​​​​ന്ന്, 2022-23-ൽ ​​​​നാ​​​​ല്, 2023-24-ൽ ​​​​നാ​​​​ല്, 2024-25-ൽ 12, 2025 ​​​​ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ വ​​​​രെ ആ​​​​റ് എ​​​​ന്നി​​​​ങ്ങ​​​​നെ ന​​​​വ​​​​ജാ​​​​ത​​​ശി​​​​ശു​​​​ക്ക​​​​ൾ വീ​​​​ട്ടു​​​പ്ര​​​​സ​​​​വ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​താ​​​​യും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് വീ​​​​ട്ടു പ്ര​​​​സ​​​​വ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2019-20-ൽ 193, 2020-21-​​​​ൽ 258, 2021-22-ൽ 271, 2022-23-​​​​ൽ 266, 2023-24-ൽ 252, 2024-25-​​​​ൽ 191, 2025 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ വ​​​​രെ 44, 2026 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ മാ​​​​ത്രം ആ​​​​റ്എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​ല​​​​പ്പു​​​​റ​​​​ത്തെ വീ​​​​ട്ടു​​​പ്ര​​​​സ​​​​വ...

Read More

ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടി; മേയ് നാലു വരെ പിരിക്കാം: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അധികാരത്തിൽ എത്തിയെന്ന പ്രതീതി ഉണ്ടാക്കി ഫണ്ട് പിരിവാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ ഒമ്പതു മുതൽ മേയ് നാലുവരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും. മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്നും റിയാസ് പരിഹസിച്ചു. ബിജെപിയും യുഡിഎഫും എന്ത് ഡീൽ ഉണ്ടാക്കിയെങ്കിലും അത് മറികടക്കും.എൽഡിഎഫ് ഭരണം തുടരും. ബേപ്പൂരിൽ മികച്ച വിജയമുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ യുഡിഎഫിന് കിട്ടുമെന്ന് പറയാനാകില്ല. ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനത്തിനുമാണ് വോട്ടെന്നും റിയാസ്...

Read More

തുടർഭരണം ഉറപ്പാക്കാമോ?; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും. തുടർഭരണ സാധ്യതയും പോളിംഗ് ട്രെൻഡും പരിശോധിക്കുന്ന യോഗത്തിൽ പ്രാഥമിക അവലോകന റിപ്പോർട്ടുകളും ചർച്ചയാകും. അതേസമയം, സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ ത​​​രം​​​ഗം പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നാണ് ശനിയാഴ്ച ചേർന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​വും വി​​​ല​​​യി​​​രു​​​ത്തിയത്. 72-80 സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​നാ​​​കും. 12 സീ​​​റ്റു​​​ക​​​ളി​​​ൽ ഉ​​​റ​​​പ്പാ​​​യും വി​​​ജ​​​യി​​​ക്കാ​​​നാ​​​കും. മ​​​ന്ത്രി​​​മാ​​​രാ​​​യ ജി.​​​ആ​​​ർ. അ​​​നി​​​ൽ, കെ. ​​​രാ​​​ജ​​​ൻ, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, പി. ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ വി​​​ജ​​​യി​​​ക്കുമെന്നും യോഗം വിലയിരുത്തി. അ​​​ടൂ​​​രി​​​ലും ചി​​​റ​​​യി​​​ൻ​​​കീ​​​ഴി​​​ലും ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. എ​​​ങ്കി​​​ലും ഈ ​​​ര​​​ണ്ടു സീ​​​റ്റു​​​ക​​​ളി​​​ലും വി​​​ജ​​​യി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഭം​​​ഗി​​​യാ​​​യി ന​​​ട​​​ത്താ​​​ൻ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കാ​​​യെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ഫ​​​ലം വ​​​ന്ന​​​തി​​​നു ശേ​​​ഷം കൂ​​​ടു​​​ത​​​ൽ വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​നും നേ​​​തൃ​​​യോ​​​ഗം...

Read More

പകൽ പുറത്തിങ്ങുമ്പോൾ ജാഗ്രതൈ! അൾട്രാവയലറ്റ് മുന്നറിയിപ്പ്; കൂടുതൽ പതിച്ചത് ഈ ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവിടങ്ങളിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (എട്ട്), ഇടുക്കി ജില്ലയിലെ മൂന്നാർ (എട്ട്), പാലക്കാട് ജില്ലയിലെ തൃത്താല (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്. അതേസമയം, എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക...

Read More