Author: Editorial Team

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കേ​ണ്ട​ത് എ​ഐ​സി​സി; നി​ല​പാ​ട് തി​രു​ത്തി മു​ഹ​മ്മ​ദ് ഷി​യാ​സ്

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നാ​യി​രി​ക്ക​ണ​മെ​ന്ന ത​ന്‍റെ മു​ൻ പ്ര​സ്താ​വ​ന തി​രു​ത്തി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റും കൊ​ച്ചി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ മു​ഹ​മ്മ​ദ് ഷി​യാ​സ്. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം എ​ഐ​സി​സി​ക്കാ​ണെ​ന്നും മ​റ്റ് പ്ര​സ്താ​വ​ന​ക​ൾ​ക്ക് ഇ​പ്പോ​ൾ പ്ര​സ​ക്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​ളാ​ക​ണ​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​യാ​ണ് കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മെ​ന്നും ഷി​യാ​സ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഈ ​പ്ര​സ്താ​വ​ന കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രു​ന്നു. മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഷി​യാ​സി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ർ​ഗീ​സും രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത് എ​ഐ​സി​സി​യാ​ണെ​ന്നും പ്രാ​ദേ​ശി​ക ത​ല​ത്തി​ല​ല്ല ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ല്ലാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ന് യോ​ഗ്യ​രാ​ണെ​ന്നും ദീ​പ്തി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 14 സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫ് ഉ​ജ്ജ്വ​ല വി​ജ​യം കൈ​വ​രി​ക്കു​മെ​ന്നും മു​ഹ​മ്മ​ദ് ഷി​യാ​സ്...

Read More

ജസ്റ്റീസ് ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജസ്റ്റീസ് ഹണി എം. വര്‍ഗീസ് ഉൾപ്പെടെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ഹൈക്കോടതി കൊളീജിയത്തിന്‍റെ ശിപാര്‍ശ. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ശിപാർശ സുപ്രീംകോടതി കൊളീജിയമാണ് ഇനി പരിഗണനയ്ക്ക് എടുക്കുക. തുടർന്ന് കേന്ദ്രനിയമമന്ത്രാലയത്തിന് നല്‍കും. അത് രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി അന്തിമ തീരുമാനം കൈകൊള്ളും. ഹണിയെ കൂടാതെ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ്. ശശികുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍, പത്തംനതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹരികുമാര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീര്‍ എന്നിവരെയാണ് ശിപാര്‍ശ ചെയ്തത്. നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് ഹണി എം. വർഗീസ് എറണാകുളത്തെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജായിരുന്നു. പിന്നീട് ആലപ്പുഴയിലേക്ക്...

Read More

പാ​മ്പ് കടിച്ചു; ഗം​ഗാ ന​ദി​യി​ൽ മു​ക്കി​വ​ച്ച​ത് മണിക്കൂറുകൾ, കൗ​മാ​ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

അ​മ്രോ​ഹ: പാ​മ്പ് ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് മ​ന്ത്ര​വാ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം 12 മ​ണി​ക്കൂ​ർ ഗം​ഗാ ന​ദി​യി​ൽ മു​ക്കി​വ​ച്ച 13കാ​ര​ന് ദാ​രു​ണാ​ന്ത്യം. ഉ​ത്ത‍‍​ർ​പ്ര​ദേ​ശി​ലെ അ​മ്രോ​ഹ​യി​ലാ​ണ് സം​ഭ​വം. പാ​മ്പു​ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് പ​ക​രം കു​ടും​ബം മ​ന്ത്ര​വാ​ദി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്ര​വാ​ദി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് കു​ടും​ബം കൗ​മാ​ര​ക്കാ​ര​നെ 12 മ​ണി​ക്കൂ​ർ നേ​രം മു​ള​വ​ടി​ക​ളി​ൽ കെ​ട്ടി ഗം​ഗാ​ന​ദി​യി​ൽ മു​ക്കി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഗം​ഗാ ന​ദി കു​ട്ടി​യെ സു​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു മ​ന്ത്ര​വാ​ദി കു​ടും​ബ​ത്തെ വി​ശ്വ​സി​പ്പി​ച്ച​ത്. 12 മ​ണി​ക്കൂ​റി​ന് ശേ​ഷം കു​ട്ടി അ​ന​ങ്ങാ​താ​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്. കു​ട്ടി മ​രി​ച്ചെ​ന്ന് വ്യ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ഗം​ഗാ ന​ദി​യി​ലേ​ക്ക് എ​റി​യാ​നും ശ്ര​മി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ‌. കു​ട്ടി​യെ മു​ള​വ​ടി​ക​ളി​ൽ കെ​ട്ടി ന​ദി​യി​ൽ ഇ​ട്ടി​രി​ക്കു​ന്ന വീ​ഡി​യോ ഇ​തോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ​ലി​യ...

Read More

ജ​ന​നാ​യ​ക​ൻ ചോ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധം

ചെ​ന്നൈ: ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വി​ജ​യ് നാ​യ​ക​നാ​യ ജ​ന​നാ​യ​ക​ൻ സി​നി​മ​യു​ടെ സെ​ൻ​സ​ർ പ​തി​പ്പ് ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ത​മി​ഴ് സി​നി​മാ​ലോ​കം. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ത​ക്ക​താ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു. സി​നി​മ ചോ​ർ​ന്ന​ത് ഞെ​ട്ട​ലും വേ​ദ​ന​യു​മു​ള​വാ​ക്കു​ന്ന സം​ഭ​വ​മാ​ണ്. സി​നി​മാ​ലോ​കം ഒ​ന്ന​ട​ങ്കം ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്ക​ണം. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ര​ജ​നി​കാ​ന്ത് എ​ക്സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​ക്കു​ന്ന​ത് ക​ല​യ്ക്കും ക​ലാ​കാ​ര​നും നേ​രേ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. ചോ​ർ​ന്ന​ത് സ്വാ​ഭാ​വി​ക​മ​ല്ലെ​ന്നും വ്യ​വ​സ്ഥാ​പി​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രാ​ജ​യ​മാ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്നും ക​മ​ൽ പ​റ​ഞ്ഞു. ഒ​രു​സം​ഘ​ത്തി​ന്‍റെ മു​ഴു​വ​ൻ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് സം​ഭ​വ​മെ​ന്ന് ന​ട​ൻ സൂ​ര്യ പ്ര​തി​ക​രി​ച്ചു. ഓ​ൺ​ലൈ​നി​ൽ വ​ന്ന സി​നി​മ ആ​രും കാ​ണു​ക​യോ പ​ങ്കു​വ​യ്ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും ന​ട​ൻ അ​ഭ്യ​ർ​ഥി​ച്ചു. ജ​ന​നാ​യ​ക​ൻ സി​നി​മ സം​ഘ​ത്തി​ന് പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കു​ന്നു​വെ​ന്നും സൂ​ര്യ പ​റ​ഞ്ഞു.​ തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം ചി​ര​ഞ്ജീ​വി​യു​ൾ​പ്പെ​ടെ മ​റ്റ് നി​ര​വ​ധി സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​വി​ജ​യ്‌​യു​ടെ അ​വ​സാ​ന ചി​ത്ര​മെ​ന്ന് പേ​രി​ൽ ശ്ര​ദ്ധ​നേ​ടി​യ ജ​ന​നാ​യ​ക​ൻ സി​നി​മ​യു​ടെ പ​തി​പ്പ് പ​ല​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. മൂ​ന്നു​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ​യു​ടെ ഇ​ൻ​ട്രോ സീ​ൻ, ടൈ​റ്റി​ൽ​കാ​ർ​ഡ്, ഗാ​ന​രം​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ എ​ച്ച്ഡി പ​തി​പ്പു​ക​ളാ​ണ് അ​ന​ധി​കൃ​ത​മാ​യി...

Read More

പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യ്ക്കു ര​ഹ​സ്യ​വി​വ​രം; യു​വാ​വ് പി​ടി​യി​ൽ

ഡെ​റാ​ഡൂ​ൺ: പാ​ക് ഭീ​ക​ര​ർ​ക്ക് സ​ർ​ക്കാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഡെ​റാ​ഡൂ​ണി​ലെ സ​ർ​ക്കാ​ർ, പ്ര​തി​രോ​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും ചോ​ർ​ത്തി ന​ൽ​കി​യെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വി​ക്രാ​ന്ത് ക​ശ്യ​പ് (29)നെ​യാ​ണ് അ​റ​സ്റ്റ്ചെ​യ്ത​ത്. ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക​ദൗ​ത്യ​സം​ഘ​മാ​ണ് വെ​ള്ളി​യാ​ഴ്ച ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചു​പ്ര​വ​ർ​ത്തി​ക്കു​ന്ന ഷെ​ഹ്സാ​ദ് ഭ​ട്ടി എ​ന്ന ഭീ​ക​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നു ദൗ​ത്യ​സം​ഘം ത​ല​വ​ൻ എ​സ്എ​സ്പി അ​ജ​യ് സിം​ഗ് പ​റ​ഞ്ഞു. പാ​കി​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റു​ചി​ല ഭീ​ക​ര​രു​മാ​യും ഇ​യാ​ൾ ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ട്. വാ​ട്സാ​പ്പ്, ഇ​ൻ​സ്റ്റാ​ഗ്രാം തു​ട​ങ്ങി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​യി​രു​ന്നു ആ​ശ​യ​വി​നി​മ​യ​മെ​ന്നും എ​സ്എ​സ്പി...

Read More