ആ​​​​ലു​​​​വ: സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷം ന​​​​ട​​​​ന്ന വീ​​​​ട്ടു​​​പ്ര​​​​സ​​​​വ​​​​ത്തി​​​​ൽ മ​​​രി​​​ച്ച​​​ത് ആ​​​​റ് ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​ക്ക​​​​ൾ. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ 14 വീ​​​​ട്ടു​​​പ്ര​​​​സ​​​​വ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്ന​​​​താ​​​​യും മൂ​​​​ന്നു ന​​​​വ​​​​ജാ​​​​ത​​​ശി​​​​ശു​​​​ക്ക​​​​ൾ മ​​​​രി​​​​ച്ച​​​​താ​​​​യും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ രേ​​​​ഖ​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ അ​​​​ഡ്വ. കു​​​​ള​​​​ത്തൂ​​​​ർ ജ​​​​യ്‌​​​​സിം​​​​ഗി​​​​ന് ആ​​​​രോ​​​​ഗ്യ​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ഈ ​​​​വി​​​വ​​​ര​​​മു​​​ള്ള​​​ത്.

​2019 മു​​​​ത​​​​ൽ 2026 ജ​​​​നു​​​​വ​​​​രി വ​​​​രെ 3,369 വീ​​​​ട്ടു​​​​പ്ര​​​​സ​​​​വ​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്ത് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​താ​​​​യി വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ​​​​യി​​​​ലെ മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഇ​​​​തി​​​​ൽ 2025 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ 2026 ജ​​​​നു​​​​വ​​​​രി വ​​​​രെ 202 വീ​​​​ട്ടു​​​​പ്ര​​​​സ​​​​വ​​​​ങ്ങ​​​​ളാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം – 20, കൊ​​​​ല്ലം – 8, പ​​​​ത്ത​​​​നം​​​​തി​​​​ട്ട – 2, ആ​​​​ല​​​​പ്പു​​​​ഴ – 8, കോ​​​​ട്ട​​​​യം – 3, ഇ​​​​ടു​​​​ക്കി – 27, എ​​​​റ​​​​ണാ​​​​കു​​​​ളം – 16, തൃ​​​​ശൂ​​​​ർ – 10, പാ​​​​ല​​​​ക്കാ​​​​ട് – 15, മ​​​​ല​​​​പ്പു​​​​റം – 50, കോ​​​​ഴി​​​​ക്കോ​​​​ട് – 11, വ​​​​യ​​​​നാ​​​​ട് – 17, ക​​​​ണ്ണൂ​​​​ർ – 10, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് – 4 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വീ​​​​ട്ടു​​​പ്ര​​​​സ​​​​വ​​​​ങ്ങ​​​​ൾ.

2025 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ 2026 ജ​​​​നു​​​​വ​​​​രി വ​​​​രെ വീ​​​​ട്ടു​​​പ്ര​​​​സ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്പ​​​​ത് ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​ക്ക​​​​ൾ മ​​​​രി​​​​ച്ച​​​​താ​​​​യും ആ​​​​രോ​​​​ഗ്യ​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

2019-20 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് 467, 2020-21-ൽ 576, 2021-22-​​​​ൽ 586, 2022-23-ൽ 584, 2023-24-​​​​ൽ 526, 2024-25-ൽ 428, 2025 ​​​​ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ വ​​​​രെ 188, 2026 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ മാ​​​​ത്രം 14 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വീ​​​​ട്ടു​​​പ്ര​​​​സ​​​​വ ക​​​​ണ​​​​ക്കു​​​​ക​​​​ൾ.

2021-22-ൽ ​​​​ഒ​​​​ന്ന്, 2022-23-ൽ ​​​​നാ​​​​ല്, 2023-24-ൽ ​​​​നാ​​​​ല്, 2024-25-ൽ 12, 2025 ​​​​ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ വ​​​​രെ ആ​​​​റ് എ​​​​ന്നി​​​​ങ്ങ​​​​നെ ന​​​​വ​​​​ജാ​​​​ത​​​ശി​​​​ശു​​​​ക്ക​​​​ൾ വീ​​​​ട്ടു​​​പ്ര​​​​സ​​​​വ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​താ​​​​യും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് വീ​​​​ട്ടു പ്ര​​​​സ​​​​വ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

2019-20-ൽ 193, 2020-21-​​​​ൽ 258, 2021-22-ൽ 271, 2022-23-​​​​ൽ 266, 2023-24-ൽ 252, 2024-25-​​​​ൽ 191, 2025 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ വ​​​​രെ 44, 2026 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ മാ​​​​ത്രം ആ​​​​റ്എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​ല​​​​പ്പു​​​​റ​​​​ത്തെ വീ​​​​ട്ടു​​​പ്ര​​​​സ​​​​വ ക​​​​ണ​​​​ക്കു​​​​ക​​​​ൾ.