Author: Editorial Team

കിളികൊല്ലൂര്‍ മര്‍ദനം; പ്രതിരോധ മന്ത്രിക്ക് പരാതി നല്‍കി സൈനികന്‍റെ കുടുംബം

കൊല്ലം: കിളികൊല്ലൂരില്‍ സൈനികനും സഹോദരനും പോലീസിന്‍റെ മര്‍ദനമേറ്റ സംഭവത്തില്‍ യുവാക്കളുടെ കുടുംബം കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് പരാതി നല്‍കി. പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. സ്‌റ്റേഷനിലെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്‍റെ പേരിലാണ് സൈനികനായ വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയും പോലീസ് മര്‍ദിച്ചത്. പോലീസിനെ മര്‍ദിച്ചെന്ന പേരില്‍ ഇവര്‍ക്കെതിരെ കള്ളക്കേസുണ്ടാക്കി 12 ദിവസം ജയിലിലടച്ചിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ടുപേരെ സ്ഥലം മാറ്റുകയും...

Read More

ഷാരോൺ രാജിന്‍റെ പെൺകുട്ടിയുമായുള്ള ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്‍റെ ദുരൂഹമരണത്തിൽ കൂടുതൽ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. കാമുകിയുടെ വീട്ടിൽ പോയി വന്ന ശേഷം ഷാരോണും കാമുകിയുമായുള്ള അവസാന വാട്ട്സ്ആപ്പ് ഓഡിയോ സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്ന് വീട്ടിൽ പറഞ്ഞതായി ഷാരോൺ വ്യക്തമാക്കുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും സന്ദേശത്തിലുണ്ട്. മരണത്തിൽ കൂടുതൽ ദുരൂഹത സൂചിപ്പിക്കുന്നതാണ് ഈ ശബ്ദസന്ദേശം. യുവതി നല്‍കിയ പാനീയം കഴിച്ചശേഷം വൃക്ക ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാരോൺ മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇരുവരും അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടി വിവാഹം നടത്തി. കഴിഞ്ഞയിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതിനെചൊല്ലി ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. ആദ്യം സെപ്റ്റംബറിൽ വിവാഹം നടത്താനാണ് തീരുമാനിച്ചതെങ്കിലും ഈ വര്‍ഷം നവംബറിനു മുമ്പ് വിവാഹിതയായാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളത് കൊണ്ട് തീയതി മാറ്റിവച്ചെന്ന് യുവതി ഇയാളോട് പറഞ്ഞിരുന്നു. ഈ ജാതകദോഷം തീര്‍ക്കാന്‍ യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാകാമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ 14നാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച് ഛര്‍ദിച്ച് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്നമില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. തൊട്ടടുത്ത ദിവസം വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം പോലും കുടിക്കാന്‍ വയ്യാത്ത അവസ്ഥയിലേയ്ക്ക് മാറി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം താറുമാറായതായി ബോധ്യപ്പെട്ടു. വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ മറ്റ് പല ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി. ഒന്‍പത് ദിവസത്തിനിടെ ഇയാള്‍ക്ക് അഞ്ചു തവണ ഡയാലിസിസ് നടത്തി. അവസ്ഥ മോശമായതിനെ തുടര്‍ന്ന് പിന്നീട്...

Read More

കു​ളി​യ്ക്കാ​നി​റ​ങ്ങി​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു

ഇ​ടു​ക്കി: പെ​രി​യാ​റി​ല്‍ കു​ളി​യ്ക്കാ​നി​റ​ങ്ങി​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. റാ​ന്നി അ​ത്തി​ക്ക​യം സ്വ​ദേ​ശി അ​ഭി​ജി​ത്ത്(20) ആ​ണ് മ​രി​ച്ച​ത്. ഇ​ടു​ക്കി ചെ​റു​തോ​ണി​ക്ക് സ​മീ​പം സു​ഹൃ​ത്തി​നൊ​പ്പം കു​ളി​യ്ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്ന് ക​ര​യ്‌​ക്കെ​ത്തി​ച്ച​പ്പോ​ഴേ​യ്ക്കും മ​രി​ച്ചി​രു​ന്നു. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.​മു​രി​ക്കാ​ശേ​രി രാ​ജ​മു​ടി മാ​ര്‍ സ്ലീ​വാ കോ​ളേ​ജി​ലെ മൂ​ന്നാം വ​ര്‍​ഷ ജി​യോ​ള​ജി വി​ദ്യാ​ര്‍​ത്ഥി​യാ​ണ് മ​രി​ച്ച...

Read More

തു​ലാ​വ​ർ​ഷം ത​മി​ഴ്നാ​ട് തീ​രം​തൊ​ട്ടു, നാ​ളെ​യോ​ടെ കേ​ര​ള​ത്തി​ലേ​ക്ക്; ഇ​ടി​വെ​ട്ടി മ​ഴ പെ​യ്യും

തിരുവനന്തപുരം: തെക്കു കിഴക്കേ ഇന്ത്യയിൽ തുലാവർഷമെത്തി. തമിഴ്നാട് തീരത്താണ് തുലാവർഷം ആദ്യമെത്തിയത്. ഞായറാഴ്ചയോടെ കേരള തീരംതൊടും. കേരളത്തിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ശ്രീലങ്കയ്ക്ക് സമീപത്തായി ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. കടൽ നിരപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ മുകളിലാണ് ചക്രവാത ചുഴി രൂപപ്പെട്ടിരിക്കുന്നത്. വടക്ക് – കിഴക്കൻ ദിശയിൽ കാറ്റ് ശക്തമായതും മഴയ്ക്ക്...

Read More

കോട്ടയത്ത് മീൻവലയിൽ കുടുങ്ങിയ “ഭീമനെ’ കണ്ട് ഞെട്ടി നാട്ടുകാർ

സംക്രാന്തി: കോട്ടയം സംക്രാന്തിയിൽ മീൻവലയിൽ പെരുമ്പാന്പ് കുടുങ്ങി. കുഴിയാലിപ്പടിയിലാണ് ഏഴടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. പൊന്നാറ്റിൻപാറ രാജു എന്നയാൾ തോട്ടിൽ ഇട്ട മീൻവലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടിയത്. ഇതാദ്യമായാണ് കുഴിയാലിപ്പടി ഭാഗത്ത് പെരുമ്പാമ്പിനെ കാണപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. കോട്ടയം നഗരത്തോട് ചേർന്നുള്ള...

Read More