Author: Editorial Team

ഓണാഘോഷം പൊടിപൊടിക്കാൻ അടിച്ചു മാറ്റിയത് ട്രാൻസ്ഫോർമർ; ചെമ്പ്കമ്പി പ്രതീക്ഷിച്ച് പൊളിച്ചപ്പോൾ കിട്ടിയത് അലുമിനിയം കമ്പിയും; ചെറുതോണിയിലെ കള്ളന്മമാരുടെ ആഘോഷം ജയിലിൽ

ചെ​റു​തോ​ണി: വൈ​ദ്യു​തി ബോ​ർ​ഡി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​ർ മോ​ഷ​ണം ന​ട​ത്തി​യ മൂ​ന്നു പേ​രെ മു​രി​ക്കാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ദൈ​വം​മേ​ട് സ്വ​ദേ​ശി​ക​ളാ​യ പു​ന്ന​മ​റ്റ​ത്തി​ൽ സെ​ബി​ൻ (30), കാ​രി​കു​ന്നേ​ൽ തോ​മ​സ് (49), മ​റ്റ​പ്പി​ള്ളി​ൽ ബി​നു (48) എ​ന്നി​വ​രെ​യാ​ണ് മു​രി​ക്കാ​ശേ​രി എ​സ്ഐ എ​ൻ.​എ​സ്. റോ​യി, അ​ഡീ​ഷ​ണ​ൽ എ​സ്ഐ സാ​ബു തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മു​രി​ക്കാ​ശേ​രി കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​ട​ത്താ​നു​പ​യോ​ഗി​ച്ച പി​ക്ക​പ്പ് വാ​നും പി​ടി​ച്ചെ​ടു​ത്തു. ട്രാ​ൻ​സ്ഫോ​ർ​മ​ർ ഇ​ള​ക്കി​യെ​ടു​ക്കു​ന്ന​തി​ന് കി​ണ​റി​ൽ​നി​ന്നു വെ​ള്ളം കോ​രാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​പ്പി പ്ര​തി​ക​ൾ ക​ട​യി​ൽ​നി​ന്നു വാ​ങ്ങി​യി​രു​ന്നു. മോ​ഷ​ണ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ഈ ​ക​പ്പി സം​ഭ​വ​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ലു​ള്ള കോ​ഡു​ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​നു വ​ഴി​ത്തി​രി​വാ​യ​ത്. ദൈ​വം​മേ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു പാ​റ​മ​ട​യ്ക്കു വേ​ണ്ടി വൈ​ദ്യു​തി ബോ​ർ​ഡ് അ​നു​വ​ദി​ച്ച​താ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ. പാ​റ​മ​ട നി​ർ​ത്തി​പ്പോ​യെ​ങ്കി​ലും വൈ​ദ്യു​തി ബോ​ർ​ഡ് ട്രാ​ൻ​സ്ഫോ​ർ​മ​ർ തി​രി​കെ കൊ​ണ്ടു​പോ​യി​ല്ല. ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ളി​ച്ചാ​ൽ അ​തി​നു​ള്ളി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ചെ​മ്പു​ക​മ്പി​യും കോ​യി​ലും കി​ട്ടു​മെ​ന്നു പ്ര​തി​ക​ളെ ആ​രോ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് മോ​ഷ്ടി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​ർ രാ​ത്രി ത​ന്നെ പി​ക്ക​പ്പ് വാ​നി​ൽ ഒ​ന്നാം പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് പൊ​ളി​ച്ച​പ്പോ​ൾ കോ​യി​ലും അ​ലൂ​മി​നി​യം ക​മ്പി​ക​ളും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്...

Read More

ഷൈ​ല​ജ മാ​ഗ്‌​സ​സെ അ​വാ​ര്‍​ഡ് തി​ര​സ്‌​ക​രി​ക്കാ​ന്‍ കാ​ര​ണം മു​തി​ര്‍​ന്ന നേ​താ​വി​ന്റെ താ​ത്വി​കാ​വ​ലോ​ക​നം എ​ന്ന് സൂ​ച​ന ! വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ കെ ​കെ ശൈ​ല​ജ 2022ലെ ​മാ​ഗ്‌​സ​സെ അ​വാ​ര്‍​ഡ് നി​ര​സി​ച്ച​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​പി​എ​മ്മി​ന്റെ മു​തി​ര്‍​ന്ന നേ​താ​വി​ന്റെ താ​ത്വി​കാ​വ​ലോ​ക​ന​മെ​ന്ന് സൂ​ച​ന. പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ കെ ​കെ ശൈ​ല​ജ പാ​ര്‍​ട്ടി​യോ​ട് ആ​ലോ​ചി​ച്ചി​രു​ന്നു. ആ​ദ്യം കേ​ന്ദ്ര നേ​തൃ​ത്വം അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ല്‍ ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഒ​രു മു​തി​ര്‍​ന്ന നേ​താ​വ് താ​ത്വി​ക​മാ​യി അ​വ​ലോ​ക​നം ന​ട​ത്തി പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്ക് നേ​തൃ​ത്വ​ത്തെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ക​മ്മ്യൂ​ണി​സ്റ്റ് ഗ​റി​ല്ല​ക​ളെ ഒ​തു​ക്കു​ന്ന​തി​ല്‍ പേ​രു​കേ​ട്ട മാ​ഗ്‌​സ​സെ​യു​ടെ പേ​രി​ലു​ള്ള​തി​നാ​ല്‍ സ്വീ​ക​രി​ക്ക​രു​തെ​ന്നും മു​തി​ര്‍​ന്ന നേ​താ​വ് നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു അ​വാ​ര്‍​ഡ് അ​വാ​ര്‍​ഡ് ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​മാ​കു​മെ​ന്നും സ്വീ​ക​രി​ക്കു​ന്ന​ത് ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ച്ച ക​ട​മ മാ​ത്ര​മാ​ണ് ശൈ​ല​ജ നി​ര്‍​വ​ഹി​ച്ച​തെ​ന്നാ​ണ് നേ​തൃ​ത്വം വി​ല​യി​രു​ത്തി​യ​ത്. കൂ​ടാ​തെ, നി​പ്പ​യും കോ​വി​ഡ് മ​ഹാ​മാ​രി​യും പ്ര​തി​രോ​ധി​ച്ച​ത് സം​സ്ഥാ​ന​ത്തി​ന്റെ കൂ​ട്ടാ​യ ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. അ​തി​നാ​ല്‍ ഒ​രാ​ളു​ടെ വ്യ​ക്തി​ഗ​ത മേ​ന്മ എ​ന്ന നി​ല​യി​ല്‍ അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന അ​ന്തി​മ നി​ല​പാ​ടി​ലേ​ക്ക് പാ​ര്‍​ട്ടി നേ​തൃ​ത്വം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നി​പ, കോ​വി​ഡ് 19 എ​ന്നി​വ നേ​രി​ടു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​നും ഫ​ല​പ്ര​ദ​മാ​യി നേ​തൃ​ത്വം ന​ല്‍​കി​യെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് 64ാമ​ത് മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​ര​ത്തി​ന് കെ ​കെ ശൈ​ല​ജ​യെ അ​വാ​ര്‍​ഡ് ഫൗ​ണ്ടേ​ഷ​ന്‍ പ​രി​ഗ​ണി​ച്ച​ത്. ഏ​ഷ്യ​യു​ടെ നോ​ബ​ല്‍ പു​ര​സ്‌​കാ​ര​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന മാ​ഗ്‌​സ​സെ അ​വാ​ര്‍​ഡ് അ​ന്ത​രി​ച്ച ഫി​ലി​പ്പീ​ന്‍​സ് പ്ര​സി​ഡ​ന്റി​ന്റെ പേ​രി​ലു​ള്ള രാ​ജ്യാ​ന്ത​ര ബ​ഹു​മ​തി​യാ​ണ്. നി​പ ബാ​ധ​യും കോ​വി​ഡ് പ​ക​ര്‍​ച്ച​വ്യാ​ധി​യും ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​ന് കേ​ര​ളം ആ​ഗോ​ള അം​ഗീ​കാ​രം നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ തെ​ക്കേ അ​റ്റ​ത്തു​ള്ള ഒ​രു ചെ​റി​യ സം​സ്ഥാ​നം എ​ങ്ങ​നെ​യാ​ണ് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​ത് എ​ന്ന് എ​ടു​ത്തു​കാ​ണി​ച്ച വി​വി​ധ ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ ശൈ​ല​ജ​യെ പ്രാ​ധാ​ന്യ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഈ ​വ​ര്‍​ഷം ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ അ​വാ​ര്‍​ഡി​ന്റെ പൊ​തു പ്ര​ഖ്യാ​പ​നം ന​ട​ത്തേ​ണ്ട​താ​യി​രു​ന്നു. ശൈ​ല​ജ​യെ പ​രി​ഗ​ണി​ച്ച​ശേ​ഷം ഫൗ​ണ്ടേ​ഷ​ന്‍ രാ​ജ്യ​ത്തെ ഏ​താ​നും പ്ര​മു​ഖ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. ശൈ​ല​ജ​യു​മാ​യി ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. പി​ന്നീ​ട് ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ അ​വാ​ര്‍​ഡ് വി​വ​രം അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര ബ​ഹു​മ​തി​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യി​ച്ച് മു​ന്‍ മ​ന്ത്രി​ക്ക് അ​യ​ച്ച ഇ​മെ​യി​ലി​ല്‍, അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​ളു​ടെ സ​ന്ന​ദ്ധ​ത രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. 2022 സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ അ​വാ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഫൗ​ണ്ടേ​ഷ​ന്‍ ക്ര​മീ​ക​രി​ച്ചി​രു​ന്നു. പി​ന്നാ​ലെ ശൈ​ല​ജ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തോ​ട് വി​വ​രം ധ​രി​പ്പി​ച്ചു. ആ​ദ്യം പ​ച്ച​ക്കൊ​ടി കാ​ട്ടി​യ നേ​തൃ​ത്വം തീ​രു​മാ​നം മാ​റ്റി​യ​തി​നെ തു​ട​ര്‍​ന്ന് അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കാ​ണി​ച്ച് ശൈ​ല​ജ ഫൗ​ണ്ടേ​ഷ​ന് ക​ത്ത​യ​ച്ചു. പാ​ര്‍​ട്ടി പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ മാ​ഗ്‌​സ​സെ ല​ഭി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി വ​നി​ത​യാ​യി ശൈ​ല​ജ മാ​റു​മാ​യി​രു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​സ്വാ​ര്‍​ത്ഥ സേ​വ​ന​ങ്ങ​ള്‍ ചെ​യ്യു​ന്ന വ്യ​ക്തി​ക​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കു​മാ​ണ് മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​രം ന​ല്‍​കു​ന്ന​ത്. ശൈ​ല​ജ അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്കു​ന്ന​തി​നെ പാ​ര്‍​ട്ടി അ​നു​കൂ​ലി​ച്ചി​രു​ന്നെ​ങ്കി​ല്‍, വ​ര്‍​ഗീ​സ് കു​ര്യ​ന്‍, എം ​എ​സ് സ്വാ​മി​നാ​ഥ​ന്‍, ബി ​ജി വ​ര്‍​ഗീ​സ്, ടി ​എ​ന്‍ ശേ​ഷ​ന്‍ എ​ന്നി​വ​ര്‍​ക്ക് ശേ​ഷം ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ മ​ല​യാ​ളി​യാ​യി അ​വ​ര്‍ മാ​റു​മാ​യി​രു​ന്നു. ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന് ഈ ​അ​വാ​ര്‍​ഡ് ല​ഭി​ക്കു​ന്ന​തും ആ​ദ്യ​മാ​യേ​നേ. വി​നോ​ബ ഭാ​വെ, മ​ദ​ര്‍ തെ​രേ​സ, ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ​യും സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ര്‍​ത്താ​ക്ക​ളു​ടെ​യും പേ​രി​നൊ​പ്പം മു​ന്‍​മ​ന്ത്രി​യു​ടെ പേ​രും...

Read More

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അകപ്പെട്ട കു​ട്ടി മ​രി​ച്ചു! അ​മ്മ​യേ​യും കാ​ണാ​തി​യി​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് മ​ങ്ക​യ​ത്ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ കു​ട്ടി മ​രി​ച്ചു. മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ കാ​ണാ​താ​യ ആ​റു​വ​യ​സു​കാ​രി​യാ​യ കു​ട്ടി​യെ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കു​ട്ടി​യു​ടെ അ​മ്മ​യേ​യും കാ​ണാ​തി​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. മ​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​ത്. മ​ങ്ക​യം വാ​ഴ​ത്തോ​പ്പ് ഭാ​ഗ​ത്ത് ടൂ​റി​സ്റ്റു​ക​ളാ​യി എ​ത്തി​യ പ​ത്ത് പേ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​തി​ല്‍ എ​ട്ടു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം...

Read More

ച​ക്ര​വാ​ത​ചു​ഴി! സം​സ്ഥാ​ന​ത്തു വ്യാ​ഴാ​ഴ്ച വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ല​ക്ഷ​ദ്വീ​പി​നും തെ​ക്കു കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​നും സ​മീ​പ​മാ​യി ച​ക്ര​വാ​ത​ചു​ഴി നി​ല​നി​ൽ​ക്കു​ന്ന​താ​ണ് മ​ഴ ശ​ക്ത​മാ​കാ​നു​ള്ള കാ​ര​ണം. ചൊ​വ്വ, ബു​ധ​ന്‍, ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ കൂ​ടു​ത​ല്‍ ശ​ക്തി പ്രാ​പി​ച്ചേ​ക്കു​മെ​ന്നും പ്ര​വ​ച​ന​മു​ണ്ട്. പ്ര​സ്തു​ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ന്ന് പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. തി​ങ്ക​ളാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന്...

Read More

നൈ​ന’​യു​ടെ എ​ട്ടാ​മ​ത് ദ്വൈ​വാ​ർ​ഷി​ക കോ​ണ്‍​ഫ​റ​ൻ​സ് ന്യൂ​ജേ​ഴ്സി​യി​ൽ ഒ​ക്ടോ: 7,8 തീ​യ​തി​ക​ളി​ൽ

ന്യൂ​ജേ​ഴ്സി: അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ നൈ​നാ​യു​ടെ (നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക) എ​ട്ടാ​മ​ത് ദേ​ശീ​യ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഒ​ക്ടോ​ബ​ർ 7, 8 തീ​യ​തി​ക​ളി​ൽ (വെ​ള്ളി,ശ​നി) ന്യൂ​ജേ​ഴ്സി​യി​ൽ വ​ച്ച് വി​പു​ല​മാ​യ പ​രി​പാ​ട​ക​ളോ​ടെ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. എ​ഡി​സ​ണി​ലു​ള്ള ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ് ഈ ​കോ​ണ്‍​ഫ​റ​ൻ​സി​നു വേ​ദി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ൻ ന​ഴ്സ്മാ​രെ​യും ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു കു​ട​കീ​ഴി​ൽ കൊ​ണ്ട് വ​രു​വാ​നും അ​തോ​ടൊ​പ്പം ന​ഴ്സിം​ഗ് മേ​ഖ​ല​യി​യി​ലും ആ​രോ​ഗ്യ​രം​ഗ​ത്തും ഉ​ണ്ടാ​യി​ട്ടു​മു​ള ശാ​സ്ത്രീ​യ നേ​ട്ട​ങ്ങ​ളും വ​ള​ർ​ച്ച​യും കാ​ലാ​നു​സൃ​ത​മാ​യി എ​ല്ലാ​വ​രി​ലേ​ക്കും പ​ക​ർ​ന്നു കൊ​ടു​ക്കു​വാ​നും ഈ ​കോ​ണ്‍​ഫ​റ​ൻ​സ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു. കോ​വി​ഡ് കാ​ല​ത്ത് ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി മു​ൻ​നി​ര​യി​ൽ സേ​വ​നം ചെ​യ്ത ന​ഴ്സ്മാ​ർ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ വി​ഷ​യ​മാ​ണ് ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. “From Surviving to Thriving : Growth, Well being and Innovation”. ആ​രോ​ഗ്യ രം​ഗ​ത്തും ന​ഴ്സിം​ഗ് മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പ്ര​മു​ഖ​ർ നി​ര​വ​ധി സെ​ഷ​നു​ക​ളി​ൽ ക്ലാ​സ്‌​സു​ക​ൾ എ​ടു​ക്കു​ന്നു​വെ​ന്ന​ത് ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (ANA) പ്ര​സി​ഡ​ന്‍റ് ഡോ. ​ഏ​ണെ​സ്റ്റ് ഗ്രാ​ന്‍റ്മു​ഖ്യ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തും. നൈ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ലി​ഡി​യ ആ​ൽ​ബു​ഖു​ർ​ക്കി​ന്‍റെ മി​ക​വു​റ്റ നേ​തൃ​പാ​ട​വ​ത്തോ​ടൊ​പ്പം നൈ​ന​യു​ടെ കോ​ണ്‍​ഫ​റ​ൻ​സ് നാ​ഷ​ണ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ നൈ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ക്കാ​മ്മ ക​ല്ലേ​ൽ, അ​മേ​രി​ക്ക​ൻ അ​സ്‌​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ​സ് ന്യൂ​ജേ​ഴ്സി ചാ​പ്റ്റ​ർ -2(AAIN – NJ2)പ്ര​സി​ഡ​ന്‍റ് ഉ​മാ മ​ഹേ​ശ്വ​രി വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം നൈ​ന​യു​ടെ​യും ആ​യി​നി​ന്‍റെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്നു. അ​റി​വ് പ​ക​ർ​ന്നു കൊ​ടു​ക്കു​ന്ന വേ​ദി​യെ​ന്ന​തി​നോ​ടൊ​പ്പം ക​ലാ​പ​രി​പാ​ടി​ക​ളും ഡി​ന്ന​റും കോ​ണ്‍​ഫെ​റെ​ൻ​സി​നു മി​ക​വു​റ്റ​താ​ക്കും. കോ​ണ്‍​ഫ​റ​ൻ​സി​നോ​ട​നു​ന്പ​ന്ധി​ച്ച് സു​വ​നീ​ർ പ്ര​കാ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടു​കൂ​ടി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി​യെ​ന്നും അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ള​രെ​യ​ധി​കം അം​ഗ​ങ്ങ​ൾ മു​ൻ കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്തു അ​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് നൈ​ന​യു​ടെ വെ​ബ്സൈ​റ്റ്...

Read More