Author: Editorial Team

‘അഞ്ജലി’ ഓണപ്പതിപ്പ് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്യും

ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുഖപത്രമായ അഞ്ജലിയുടെ ഓണപ്പതിപ്പ് തിരുവോണ ദിവസം പ്രകാശനം ചെയ്യും. തിരുവനന്തപുരത്ത് സെപ്റ്റമ്പര്‍ 8 ന് നടക്കുന്ന ചടങ്ങില്‍ സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് കോപ്പി നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. കെ എച്ച്എന്‍ എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാംദാസ് പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. അക്കിത്തം, സുഗതകുമാരി, സി രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെ രചനകള്‍ക്കൊപ്പം അമേരിക്കയില്‍ പ്രവാസ ജിവിതം നയിക്കുന്നവരുടെ എഴുത്തുകളും ഓണപ്പതിപ്പിലുണ്ട്. കേരളം വിട്ട് അമേരിക്കയിലും കാനഡയിലും ജീവിക്കുന്ന എല്ലാ കെഎച്ച്എന്‍എ കുടുംബാംഗങ്ങള്‍ക്കും നടന്‍ മോഹന്‍ലാല്‍ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള സന്ദേശവും മാസികയില്‍ ചേര്‍ത്തിട്ടുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അശ്വതി തിരുനാല്‍ ഗൗരി ലക്ഷ്മി ബായി അഭിമുഖത്തിലൂടെ ഓണ വിശേഷം പങ്കിടുന്നുണ്ട്. കെ എച്ച് എന്‍ എ ഭാരവാഹികളായ ജി കെ പിള്ള, ഡോ രാംദാസ് പിള്ള, സോമരാജന്‍ നായര്‍, സുരേഷ് നായര്‍, ബാഹുലേയന്‍ രാഘവന്‍, മാധവന്‍ ബി നായര്‍ എന്നിവരുടെ സന്ദേശങ്ങളും സംഘടന റിപ്പോര്‍ട്ടും അഞ്ജലിയില്‍ ചേര്‍ത്തിട്ടുണ്ട്. രാധാകൃഷ്ണന്‍ നായര്‍ ചീഫ് എഡിറ്ററും ജി കെ പിള്ള, പ്രസന്നന്‍ പിള്ള, വിനോദ് വാസുദേവന്‍, ജയപ്രകാശ് നായര്‍, രഞ്ജിത് പിള്ള, ഡോ സുധീര്‍ പ്രയാഗ, ബാഹുലേയന്‍ രാഘവന്‍, രവി വള്ളത്തേരി, ഡോണ മയൂര, വനജ നായര്‍, ഡോ രവി രാഘവന്‍, ഡോ ബിജുപിള്ള, ഡോ നാരായണന്‍ നെയ്ത്തലത്ത്, പി ശ്രീകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ പത്രാധിപ സമിതിയാണ് അഞ്ജലി...

Read More

നേർമയുടെ 2022 ഓണാഘോഷപരിപാടികൾ ഗംഭീരമായി

എഡ്മന്‍റൻ: എഡ്മന്‍റൻ മലയാളികൾക്കായി നേർമ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച നേർമ ഓണം 2022, മനസിനും കണ്ണിനും ഒരുപോലെ വിരുന്നൊരുക്കി. രാവിലെ പത്തിന് ഭദ്രദീപം കൊളുത്തി നേർമ മുൻ പ്രസിഡന്‍റ് അഡ്വ.സണ്ണി കോലാടിയിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നയന മനോഹരമായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. മലയാളി മങ്കമാരുടെ തിരുവാതിരയും, നേർമ കുടുംബാംഗങ്ങളുടെ നൃത്തനൃത്യങ്ങളും കാതിനു ഇമ്പമേകുന്ന ഗാനങ്ങളും ഓണാഘോഷത്തിന് മാറ്റു കൂട്ടി. എഡ്മൺറ്റണിലെ കലാകാരന്മാർ ഒരുക്കിയ ഫ്യൂഷൻ ഓർക്കസ്ട്ര പല മലയാളികൾക്കും ആദ്യത്തെ അനുഭവമായിരുന്നു. സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഓണസദ്യ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു. നേർമ സംഘടിപ്പിച്ച ആവേശോജ്ജലമായ ഓൾ കാനഡ വടംവലി മത്സരത്തിനു ഒന്നും രണ്ടും സമ്മാനങ്ങൾ യഥാക്രമം മാസ്ക് എഡ്മന്റണും, പെരിയാർതീരം ടീമംഗങ്ങളും ജേതാക്കളായി. വടംവലി മത്സരത്തിന്‍റെ വിജയികൾക്ക് എവർ റോളിങ് ട്രോഫിയും സമ്മാനത്തുകയും മത്സരത്തിന്‍റെ സ്പോൺസറും കൈരളി റിയൽറ്റി ഉടമയുമായ ജോഷി മടശേരി വിതരണം...

Read More

എൽസി ജെയിംസിന്‍റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ അസോസിയേറ്റ് സെക്രട്ടറി ജോയി ചാക്കപ്പന്‍റെ സഹോദരി അന്തരിച്ച എൽസി ജെയിംസിന്‍റെ വേർപാടിൽ ഫൊക്കാന നേതൃത്വം ആദരാഞ്ജലികൾ അർപ്പിച്ചു. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ആയിരുന്ന എൽസിയുടെ ആകസ്മിക നിര്യാണം തന്നെ ഏറെ ദുഃഖിപ്പിച്ചുവെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജോയി ചാക്കപ്പന്‍റെ കുടുംബത്തിനുണ്ടായ രണ്ടാമത്തെ വേദനയാണ് സഹോദരിയുടെ മരണത്തിലൂടെ ഉണ്ടായതെന്ന് സെക്രട്ടറി ഡോ. കല ഷഹി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫൊക്കാന ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഷാജി വർഗീസ്, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, നാഷണൽ കമ്മിറ്റി- ട്രസ്റ്റി ബോർഡ്- റീജിയണൽ വൈസ് പ്രസിഡന്റുമാർ, മുൻ പ്രസിഡണ്ട് ജോർജി വർഗീസ്, മുൻ സെക്രെട്ടറി സജിമോൻ ആന്‍റണി,മുൻ ട്രഷറർ സണ്ണി മറ്റമന, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവരും അനുശോചനം...

Read More

ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ തിരുനാള്‍ സെപ്റ്റംബര്‍ പത്തിന്

ഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് എട്ടുനോമ്പിന്‍റെ സമാപനത്തോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്‍റെ തിരുനാളും 2022 സെപ്റ്റംബര്‍ പത്തിനു ശനിയാഴ്ച്ച ആഘോഷിക്കും. ജര്‍മ്മന്‍ടൗണിന് തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ (Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144) തുടര്‍ച്ചയായി ഇതു പതിനൊന്നാം വര്‍ഷമാണ് വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്. ശനിയാഴ്ച്ച വൈകുന്നേരം നാലു മുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ടിം ലയോണ്‍സ്, സീറോ മലബാര്‍പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാര്‍ എന്നിവര്‍ സംയുക്തമായി ക്ഷണിക്കുന്നു. കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്‍റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണ് ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ അന്നത്തെ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. കാള്‍ പീബര്‍, 2012 ല്‍ ഫിലാഡല്‍ഫിയാ സീറോ മലബാര്‍പള്ളി വികാരിയായിരുന്ന റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും, കാര്‍മ്മികത്വത്തിലും ആയിരക്കണക്കിന് മരിയഭക്തരെ സാക്ഷിനിര്‍ത്തി ആശീര്‍വദിച്ചു പ്രതിഷ്ഠിച്ചത്. എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വി. കുര്‍ബാനയിലും, നൊവേനയിലും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് മരിയഭക്തര്‍ പങ്കെടുക്കാറുണ്ട്. മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, തിരുസ്വരൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയാണ് തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍. സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ടിം ലയോണ്‍സ് എന്നിവര്‍ക്കൊപ്പം മറ്റനേകം വൈദികരും സഹകാര്‍മ്മികരാവും. സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാരായ റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റി, തോമസ് ചാക്കോ (ബിജു), ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്‌കൂള്‍ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. പെരുനാളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി സീറോമലബാര്‍ പള്ളിയില്‍ നിന്നും അന്നേദിവസം മൂന്നുമണിക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസില്‍ മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്തിരിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം പാറ്റാനി...

Read More

ലോ​ക​ക​പ്പി​ന് ബീ​യ​ര്‍ എ​ത്തും; മ​ദ്യ​ന​യ​ത്തി​ന് ഇ​ള​വ് ന​ല്‍​കാ​ന്‍ ഖ​ത്ത​ര്‍

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ സ​മ​യ​ത്ത് മ​ദ്യ​ന​യ​ത്തി​ന് ഇ​ള​വ് വ​രു​ത്താ​ന്‍ ഖ​ത്ത​ര്‍. പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പാ​നം ഖ​ത്ത​റി​ല്‍ കു​റ്റ​ക​ര​മാ​ണ്. എ​ന്നാ​ല്‍ ലോ​ക​ക​പ്പ് കാ​ണാ​ന്‍ വി​ദേ​ശി​ക​ളാ​യ കാ​ണി​ക​ള്‍ എ​ത്തു​ന്ന​ത് കൊ​ണ്ട് എ​ല്ലാ​വ​ര്‍​ക്കും സ്വീ​കാ​ര്യ​മാ​യ മ​ദ്യ​ന​യം ത​ല്‍​കാ​ല​ത്തേ​ക്ക് ന​ട​പ്പി​ലാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് രാ​ജ്യം. മ​ത്സ​ര​ത്തി​ന് മു​ന്‍​പും ശേ​ഷ​വും നി​ശ്ചി​ത സ​മ​യ​ത്ത് സ്റ്റേ​ഡി​യ പ​രി​സ​ര​ത്ത് ബീ​യ​ര്‍ വി​ല്‍​പ​ന അ​നു​വ​ദി​ക്കു​മെ​ന്നും ടി​ക്ക​റ്റ് എ​ടു​ത്ത കാ​ണി​ക​ള്‍​ക്ക് സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് ഈ ​സ​മ​യ​ത്ത് ബീ​യ​ര്‍ വാ​ങ്ങാ​നാ​വു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. യു​എ​സ് ക​മ്പ​നി​യാ​യ ബു​ഡ്വെ​യ്‌​സ​റി​നാ​ണ്...

Read More