Author: Editorial Team

പൊ​ഴി​ക്ക​ര​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മ​റി​ഞ്ഞു; ആ​റു പേ​രെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം: പെ​രു​മാം​തു​റ പൊ​ഴി​ക്ക​ര​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മ​റി​ഞ്ഞ് ആ​റു പേ​രെ കാ​ണാ​താ​യി. 16 പേ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബോ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ത്തു പേ​ര്‍ ര​ക്ഷ​പെ​ട്ടു. ഇ​ന്നു ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്. ര​ക്ഷ​പ്പെ​ട്ടവർ വിവിധ ഭാഗങ്ങളിലേയ്ക്കാണ് നീന്തി കയറിയത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നു പോലീസ്...

Read More

ഓ​ണം വെ​ള്ള​ത്തി​ലാ​കു​മോ? സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വോ​ണ നാ​ൾ വ​രെ സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചൊ​വ്വാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പ് വ​ന്ന​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി. ഉ​ത്രാ​ട ദി​വ​സം എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ് അ​ല​ർ​ട്ടു​മാ​ണ് നി​ല​വി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തി​രു​വോ​ണ ദി​വ​സ​വും വി​വി​ധ ജി​ല്ല​ക​ളി​ൽ തീ​വ്ര​മ​ഴ മു​ന്ന​റി​യി​പ്പ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കി ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്ത് മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. ചി​ല ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മ​ഴ​യു​ണ്ടാ​യി​രു​ന്ന​ത്. തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങു​മ്പോ​ൾ മ​ഴ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്...

Read More

സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​റാം​ക്ലാ​സു​കാ​രി​യു​ടെ മു​ടി മു​റി​ച്ച​താ​യി പ​രാ​തി; മുടി മുറിക്കാനുള്ള കാരണം…

കൊ​ല്ലം: സ്കൂളിലെ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​റാം​ക്ലാ​സു​കാ​രി​യു​ടെ മു​ടി മു​റി​ച്ച​താ​യി പ​രാ​തിഇ​വ​ര്‍ പുക വ​ലി​ച്ച​ത് അ​ബ​ദ്ധ​ത്തി​ല്‍ ക​ണ്ടു​പോ​യ​തി​നാ​ണ് കു​ട്ടി​യു​ടെ മു​റി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്രം പ​ഠി​ക്കു​ന്ന കൊ​ല്ലം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്‌​കൂ​ളി​ല്‍​വ​ച്ച് ക​ഴി​ഞ്ഞ 23ന് ​ഓ​ണാ​ഘോ​ഷ​ദി​ന​ത്തി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍​വ​ച്ച് പ​ത്താം ക്ലാ​സി​ലെ ആ​റു പെ​ണ്‍​കു​ട്ടി​ക​ള്‍ പു​ക​വ​ലി​ച്ചു. ഇ​തു ക​ണ്ട​തോ​ടെ ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​യെ ഇ​വ​ര്‍ മ​ര്‍​ദി​ച്ചെ​ന്നും, മു​ടി മു​റി​ച്ചെ​ന്നു​മാ​ണ് കുട്ടി പറയുന്നത്. സം​ഭ​വ​ത്തി​ല്‍ പെൺകുട്ടിയുടെ രക്ഷിതാക്കൾ ശിശുക്ഷേമസമിതിക്ക് പരാതി നൽകി. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കിയിട്ടുണ്ട്. അ​തേ​സ​മ​യം സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് ഇ​പ്പോ​ള്‍ ഉ​റ​പ്പ് പ​റ​യാ​നാ​വി​ല്ലെ​ന്ന് കു​ട്ടി​യെ കൗ​ണ്‍​സി​ലിംഗ് ചെ​യ്ത ശി​ശു​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​ട്ടി പ​റ​യു​ന്ന ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത കു​റ​വു​ണ്ടെ​ന്നും സ​മി​തി...

Read More

യുപിയിലെ​ ഹോ​ട്ട​ലി​ല്‍ തീ​പി​ടു​ത്തം: രണ്ടുപേ​ര്‍ മ​രി​ച്ചു, ഏഴുപേ​ര്‍​ക്ക് പ​രി​ക്ക്

ല​ക് നൗ: ​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ലെ ഹ​സ്ര​ത്ഗ​ഞ്ചി​ലു​ള്ള ലെ​വാ​ന ഹോ​ട്ട​ലി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ രണ്ടുപേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​ത് ഒ​രു സ്ത്രീ​യും പു​രു​ഷ​നു​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ​രി​ക്കേ​റ്റ ഏ​ഴു​പേ​രെ ല​ക്നൗ​വി​ലെ സി​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെി​യ അ​ഗ്നി​ശ​മ​ന സേ​ന 18 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ആ​റോ​ളം പേ​ര്‍ ഇ​പ്പോ​ഴൂം ഹോ​ട്ട​ലി​നു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് ക​രു​തു​ന്ന​ത്. ആ​കെ 30 മു​റി​ക​ളു​ള്ള ഹോ​ട്ട​ലി​ന്‍റെ 18 മു​റി​ക​ളി​ലാണ് താ​മ​സ​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് വ​രു​ന്ന​താ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ്...

Read More

സൈറസ് മിസ്ത്രിയുടെ അപകടമരണം; കാര്‍ അമിതവേഗതയിലായിരുന്നെന്ന് പോലീസ്

മുംബൈ: വ്യവസായിയും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയും സംഘവും അപടകസമയത്ത് സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗതയിലായിരുന്നെന്ന് പോലീസ്. വഴിയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. അപകടത്തിനു തൊട്ടുമുമ്പുള്ള 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടത് ഒന്‍പതു മിനിറ്റുകൊണ്ടാണെന്നു പോലീസ് പറഞ്ഞു. അപകടമുണ്ടായപ്പോള്‍ കാറിനു പിന്നിലുള്ള എയര്‍ ബാഗ് പ്രവര്‍ത്തിച്ചില്ല. അപകടത്തില്‍ മരിച്ച സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് നിഗമനം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സൂര്യ നദിയിലെ പാലത്തിലുള്ള റോഡ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നാലു പേരായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റ അനയ്ത പാന്‍ഡോള്‍, ഡാരിയസ് പാന്‍ഡോള്‍ എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്...

Read More