ബുധനാഴ്ച മഹാരാഷ്ട്രയിലെ യവത്മാലിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി വേദിയിൽ തളർന്നുവീണു. ഉടൻ തന്നെ ഗഡ്കരിയെ ചികിത്സയ്ക്കായി കൊണ്ടുപോയി.

യവത്മാലിലെ പുസാദിൽ തിരഞ്ഞെടുപ്പ് റാലിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഗഡ്കരി പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.  പാർട്ടി അംഗങ്ങൾ വേഗത്തിലുള്ള നടപടി സ്വീകരിച്ചു. ഉടൻ തന്നെ പിടിക്കുകയും വൈദ്യസഹായം ഉറപ്പുവരുത്തുകയും ചെയ്തു.

മന്ത്രി തന്നെ കുറച്ച് സമയത്തിന് ശേഷം എക്‌സിൽ പോസ്റ്റുമായി രംഗത്തെത്തി. തൻ്റെ ക്ഷേമം അറിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രദേശത്തെ ചൂടുകാരണം തനിക്ക് അബോധാവസ്ഥ അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു.