ഇന്ന് പ്രായമായവരിലും ഫാറ്റി ലിവർ കൂടുതലായി കണ്ടുവരുന്നുണ്ട്. വ്യായാമം, ഭക്ഷണ നിയന്ത്രണം തുടങ്ങിയവയിലൂടെ ഈ രോഗാവസ്ഥ ഒരു പരിധിവരെ ഒഴിവാക്കാം. ദിവസം 45 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. 

ഫാറ്റിലിവറിനെ പ്രതിരോധിക്കാനുള്ള ചില ഭക്ഷണക്രമങ്ങൾ ഇതാ

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ 500 ഗ്രാം.
തവിടോടു കൂടിയ ധാന്യങ്ങൾ.
പയർ, പരിപ്പുവർഗങ്ങൾ.
ചെറിയ മത്സ്യം (മത്തി,കൊഴുവ), മുട്ട വെള്ള എന്നിവ 80 – 100 ഗ്രാം.
ബദാം, പിസ്ത, വാൽനട്ട്.
പാൽ, തൈര്, കൊഴുപ്പു നീക്കിയ മറ്റ് പാൽ ഉൽപന്നങ്ങൾ 250 മി.ലി. വരെ.

ഒഴിവാക്കേണ്ടവ
മദ്യം, ചുവന്ന മാംസം (പോത്ത്,പന്നി, ആട്), അവയവ മാംസം (കരൾ, ബ്രെയിൻ).
ജങ്ക് ഫുഡ്, കാർബണേറ്റഡ് പാനീയങ്ങൾ, എണ്ണയിൽ പൊരിച്ച ഭക്ഷണപദാർഥങ്ങൾ, ഫുഡ് അഡിറ്റീവ്, ബേക്കറി പലഹാരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ (ചീസ്, നെയ്ച്ചോറ്, ബിരിയാണി തുടങ്ങിയവ).
ഉപ്പ്, പഞ്ചസാര എന്നിവ നിയന്ത്രിക്കുക.