വിവി പാറ്റിൽ  വ്യക്തത തേടിയുള്ള ഹർജിയിൽ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ്ങിന് ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റിമൊപ്പം വിവി പാറ്റും സീൽ ചെയ്യാറുണ്ട്. മൈക്രോ കൺട്രോളർ ഒരു തവണയെ പ്രോഗ്രാം ചെയ്യാറുള്ളു .ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും സുപ്രീംകോടതിയെ അറിയിച്ചു. വോട്ടിങ് മെഷീനിൻറെ ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവി പാറ്റ് എന്നീ മൂന്നിനും മൈക്രോ കൺട്രോളേഴ്‌സ് ഉണ്ട്. തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ലെന്ന് പ്രശാന്ത് ഭൂഷണ്ടോട് ജഡ്ജിമാർ പറഞ്ഞു.

ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കാനില്ലെന്ന് കോടതി പരാമർശിച്ചു. നിലവിൽ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് കോടതി പറഞ്ഞു. 5 ശതമാനം വിവി പാറ്റുകൾ ഇപ്പോൾ തന്നെ എണ്ണുന്നുണ്ട്. കേസിൽ സുപ്രീംകോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.

ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്‌സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സോഴ്‌സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.