കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് മക്കൾക്ക് കൈമാറാൻ  ജനങ്ങളെ കോൺഗ്രസ് അനുവദിക്കുന്നില്ലെന്നും മോദി .പാരമ്പര്യ സ്വത്ത് നികുതി ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് പറയുന്നു. നിങ്ങൾ കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടുന്ന ധനം നിങ്ങളുടെ മക്കൾക്ക്  ലഭിക്കില്ല. പകരം കോൺഗ്രസ് അത് നിങ്ങളിൽനിന്ന് തട്ടിയെടുക്കും. മോദി പറഞ്ഞു. 

കോൺഗ്രസ്സിന് ഒരു മന്ത്രമേ ഉള്ളൂ. അത് ആളുകളെ ജീവിച്ചിരിക്കുമ്പോഴും കൊള്ളയടിക്കുക, മരിച്ചതിനു ശേഷവും കൊള്ളയടിക്കുക എന്നതാണ്. എൽ.ഐ.സിയുടെ ജീവിതത്തിനൊപ്പവും ജീവിതത്തിനു ശേഷവും എന്ന പ്രചാരണവാക്യത്തെ കൂട്ടുപിടിച്ച് മോദി പറഞ്ഞു. പാർട്ടി തന്നെ പൈതൃകസ്വത്താണെന്ന് കരുതി മക്കളിലേക്ക് കൈമാറുന്നവർ ഇന്ത്യക്കാർ മക്കൾക്ക് സ്വത്ത് കൈമാറുന്നതിനെ എതിർക്കുന്നു-  മോദി പരിഹസിച്ചു. 

എൻ.ഐ.എക്ക് നൽകിയ  അഭിമുഖത്തിൽ കോണ്ഗ്രസ് വക്താവ്  പിത്രോദ അമേരിക്കയിലെ  ഇൻഹെറിറ്റൻസ് ടാക്സ് നയത്തേക്കുറിച്ച് പരാമർശം  നടത്തിയിരുന്നു. ഒരാൾ മരിക്കുമ്പോൾ അയാളുടെ സമ്പത്തിന്റെ ഒരു ഭാഗം പിൻ​ഗാമിക്കും മറ്റൊരു ഭാഗം സർക്കാരിലേക്കുമാണ്  കൈമാറ്റം ചെയ്യുന്നത്. അത് സാമ്പത്തിക പുനർ വിനിമയത്തിന് മാതൃകയാണെന്നുമായിരുന്നുവെന്നാണ്  പിത്രോദ പറഞ്ഞത്.