ചൂടും തിരഞ്ഞെടുപ്പ് ചൂടും കൂടിയാകുമ്പോൾ വടക്കൻ കേരളം ആകെ ചുട്ടുപൊള്ളുകയാണ്. ഇടക്കെത്തിയ വേനൽ മഴ ചെറിയ ആശ്വാസം നൽകിയെങ്കിലും ഏറെ നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ വിയർക്കാതിരിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ.

കനത്ത ചൂടിനൊപ്പം പ്രചരണ കാല തുടർക്കത്തിൽ റംസാൻ വ്രതം കൂടെ എത്തിയതോടെ മലബാറിലെ പ്രചാരണങ്ങളിൽ പാർട്ടികൾ സമയ ക്രമങ്ങൾ ഏർപ്പെടുത്തിയിരുന്നു

ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എൽഡിഎഫ്, എതിരാളികൾ ഇല്ലാതെ പോർക്കളത്തിൽ രണ്ട് റൗണ്ട് പ്രചാരണം പൂർത്തിയാക്കി. യുഡിഎഫ് പട്ടിക പുറകെ വന്നതോടെ കോൺഗ്രസ്, മുസ്ലിം ലീഗ് അണികളിലും ആവേശമായി. വൈകിയാണെങ്കിലും ബിജെപി സ്ഥാനാർത്ഥികളെ തിരിച്ചറിഞ്ഞതോടെയാണ് വടക്കൻ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം പൂർത്തിയായത്.