ഇടതുപക്ഷ  എംഎൽഎ പിവി അൻവർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ “ഡിഎൻഎ ടെസ്റ്റ്” ചെയ്യണമെന്ന് പറഞ്ഞു നടത്തിയ പ്രസംഗം വലിയ വിവാദത്തിലേക്ക് കടന്നിരിക്കുകയാണ്.

“ഞാൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാടിൻ്റെ ഭാഗമാണ്, എനിക്ക് അദ്ദേഹത്തെ ഗാന്ധി എന്ന് വിളിക്കാൻ കഴിയില്ല, അത്രയും തരംതാഴ്ന്ന പൗരനായി അദ്ദേഹം മാറിയിരിക്കുന്നു. ഗാന്ധിയുടെ കുടുംബപ്പേര് വിളിക്കാൻ അർഹതയില്ലാത്തവനാണ് കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യയിലെ ജനങ്ങൾ ഇത് പറയുന്നത്.”  ചൊവ്വാഴ്ച പാലക്കാട്ട് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് നിലമ്പൂർ എം.എൽ.എ  പിവി അൻവറിൻ്റെ വിവാദ പരാമർശം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് അൻവറിനെ ചൊടിപ്പിച്ചത്. കേരളത്തിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പിണറായയി വിജയനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുവെങ്കിലും കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിൽ നിന്നും അറസ്റ്റിൽ നിന്നും പിണറായി വിജയനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.