തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ മനേർ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി രാത്രിയിലുണ്ടായ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് തകർന്നു.

പ്രദേശത്ത് കനത്ത മഴയ്ക്കും കാറ്റിനും ഇടയിൽ ഉണ്ടായ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പെദ്ദപ്പള്ളി-ഭൂപാലപ്പള്ളി ജില്ലകളെ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്.

രണ്ട് ജില്ലകൾ തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് 49 കോടി രൂപ ചെലവഴിച്ച് ഒരു കിലോമീറ്റർ നീളമുള്ള പാലത്തിൻ്റെ തറക്കല്ലിടൽ 2016 ൽ നടന്നത് ശ്രദ്ധേയമാണ്.