വിമാനത്താവളത്തിൻ്റെ നിയന്ത്രണ അധികാരം കേന്ദ്രത്തിനാണ്. അതിനാലാണ് പ്രധാനമന്ത്രി ഒന്നാം പ്രതിയാണെന്ന് പറയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലം പ്രസ്  സംഘടിപ്പിച്ച ഫേസ് ടു ഫേസ് പരിപാടിയിൽ സംസാരിക്കവയാണ് സിപിഎം  സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്.

“എന്ത് കേസിൻ്റെ പേരിൽ പിണറായിയെ അറസ്റ്റ് ചെയ്യണം എന്ന് മോദിയും രാഹുലും പറയണം. പിണറായിക്ക് എതിരെ ഒരു കേസും ഇല്ല. ഒരു മൊഴിയും പിണറായിക്ക് എതിരെ ഇല്ല
ഇന്ത്യൻ പ്രധാന മന്ത്രി വളരെ ചീപ്പ് ആയിപോയി. തീർത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് ഇതിന് പിന്നിൽ ഉള്ളത്.” അദ്ദേഹം പറഞ്ഞു

രാഹുൽ ഗാന്ധി പൗരത്വ വിഷയത്തിൽ അഭിപ്രായം പറഞ്ഞില്ല. ഏകസിവിൽ കോഡിലും കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയിൽ കൊടി ഉപയോഗിക്കുന്നില്ല. കോൺഗ്രസിന് കൊടിയുമില്ല നയവുമില്ല എന്ന അവസ്ഥയാണിപ്പോൾ.
എന്ത്‌ തോന്നിവാസവും പറയുന്നയാളായ മാറിയിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ജൂനിയർ പാർട്നറായ രാഹുൽ ഗാന്ധിയെന്നും അദ്ദേഹം ആരോപിച്ചു.