അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു.

ക്രി​സ്തീ​യ പാ​ട്ടു​കാ​രു​ടെ​യും പാ​ട്ടി​നോ​ടും അ​ഭി​രു​ചി​യു​ള്ള ആ​ളു​ക​ളു​ടെ​യും മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സം​ഗ​മം ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ നാ​ലു വ​രെ ജോ​ർ​ജി​യ​യി​ലെ ക്യാ​മ്പ് ജോ​ൺ ഹോ​പ്പ് സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

വി​വി​ധ ആ​ത്മീ​യ നേ​താ​ക്ക​ളോ​ടൊ​പ്പം വേ​ൾ​ഡ് പ്ലീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​നും പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കും. അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ്ര​സ്തു​ത കൂ​ട്ടാ​യ്മ​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് സം​ഗ​മം ജി​മെ​യി​ൽ ഡോ​ട്ട് കോം ​എ​ന്ന വെ​ബ്സൈ​റ്റി​ൽ ബ​ന്ധ​പ്പെ​ടു​ക. സ​ണ്ണി പ​റ​വ​നേ​ത് – 678 866 5336, തോ​മ​സ് ജേ​ക്ക​ബ് – 631 747 7862.