ടെക്സസ്: പുതിയ ഒരു തട്ടിപ്പ് പോലീസ് അനാവരണം ചെയ്തു. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാർഡുകൾ മോഷ്ടിച്ച് പണം അപഹരിക്കുകയാണ് തട്ടിപ്പ് നടത്തുന്നവർ ചെയ്യുന്നത്.
ആപ്പിൾ, സെഫോറ, ആമസോൺ, ഫുട്ലോക്കർ എന്നീ കമ്പനികളുടെ 4,100 ഗിഫ്റ്റ് കാർഡുകളിൽ നിന്ന് 65,000 ഓളം ഡോളർ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്സസിനു പുറത്തേക്കും വ്യാപിച്ചിരിക്കാവുന്ന ഈ തട്ടിപ്പിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാമെന്ന് പോലീസ് പറഞ്ഞു.
പ്ലാനോയുടെ ഫോർജ്രി യൂണിറ്റ് യുഎസ് സീക്രെട് സർവീസും കസ്റ്റംസ് എൻഫോഴ്സ്മെന്റും ചേർന്ന് ഡാളസ് – ഫോട്ടുവർത്തു പ്രദേശുത്തുള്ള എച്ച്ഇബി, വാൾമാർട്, ടോം തംബ് – ആൽബർട്സൺസ്, വാൽഗ്രീൻസ്, സിവിഎസ് തുടങ്ങിയ സ്റ്റോറുകളിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.
പോലീസ് വക്താവായ ജെന്നിഫർ ചാപ്മാൻ, ഓഫീസർമാർ രണ്ടു പേർ ഗിഫ്റ്റ് കാർഡുകൾ വിവിധ നഗരങ്ങളിലെ സ്റ്റോറുകളിൽ ഷെല്ഫുകളിൽ നിറക്കുവാൻ ശ്രമിക്കുന്നത് കണ്ടതായി പറഞ്ഞു. സംഭവത്തിൽ 42 വയസുള്ള ഒരു സ്ത്രീയെയും 33 വയസുകാരനായ ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി ചാപ്മാൻ പറഞ്ഞു.
ഒരു ഉപഭോക്താവ് ഒരു ഗിഫ്റ്റ് കാർഡ് തെരഞ്ഞെടുത്തു അതിൽ പണം നിറയ്ക്കുമ്പോൾ തട്ടിപ്പുകാർക്ക് ഓൺലൈനിൽ അതുമായി ബന്ധപ്പെടാനും അതിൽ നിറച്ച പണം മോഷ്ടിക്കുവാനും കഴിയുന്നു.
ഫെഡറൽ അധികൃതർ ഗിഫ്റ്റ് കാർഡുകളിൽ സംഭവിക്കുന്ന വർധിക്കുന്ന തട്ടിപ്പുകളെ കുറിച്ച് പൊതു ജനങ്ങളെ ബോധവാന്മാരാക്കാൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ഒഴിവു ദിനങ്ങളിൽ അമേരിക്കക്കാർ ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ 30 ബില്യൺ ഡോളർ ചെലവഴിച്ചു എന്നാണ് കണക്ക്.
പ്രൊ പബ്ലിക്ക എന്ന സ്ഥാപനം ഫെഡറൽ അധികാരികൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ് ക്രൈം റിംഗിൽ ചൈനീസ് ഓർഗനൈസ്ഡ് ശ്രമങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. കൺസ്യൂമർ അലെർട്ടുകൾ വഴി സംസ്ഥാനങ്ങൾ ഇത്തരം തട്ടിപ്പുകൾ കുറയ്ക്കുവാൻ ശ്രമിക്കുന്നുണ്ട്.
കാർഡ് ഡ്രയിനിംഗ് എന്ന പേരിലാണ് ഈ തട്ടിപ്പുകൾ അറിയപ്പെടുന്നത്. തട്ടിപ്പുകൾക്ക് വിധേയരാകാതിരിക്കുവാൻ ഗിഫ്റ്റ് കാർഡ് വാങ്ങുമ്പോൾ അസാധാരണമായി എന്തെങ്കിലും കാണുന്നുണ്ടെങ്കിൽ വിവരം ഉടനെ തന്നെ സ്റ്റാഫിനെ അറിയിക്കുക.
വാങ്ങിയതിന് തെളിവായി രസീത് സൂക്ഷിക്കുക. കാർഡ് ഡ്രയിനിംഗിനു വിധേയരായാൽ ഉടനെ തന്നെ റിട്ടെയ്ൽ സ്ഥാപനത്തിനെ അറിയിക്കുക. ഒരു പ്രീപെയ്ഡ് കാർഡ് ആണെങ്കിൽ കാർഡിന്റെ പിൻവശത്തു കൊടുത്തിട്ടുള്ള പ്രൊവൈഡറിനെ ബന്ധപ്പെടുകയും ശേഷിക്കുന്ന ബാലൻസ് തിരികെ വാങ്ങാൻ ശ്രമിക്കുകയും ചെയ്യുക.
ഒരു പരാതി നിയമ എൻഫോഴ്സ്മെന്റ് ഏജൻസിക്കും ഫെഡറൽ ട്രേഡ് കമ്മീഷനും നൽകുക.