ഇസ്രായേലും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ വെള്ളിയാഴ്ച മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും 2024 ഏപ്രിൽ 30 വരെ നിർത്തിവച്ചു.

“മിഡിൽ ഈസ്റ്റിലെ പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ  2024 ഏപ്രിൽ 30 വരെ നിർത്തിവച്ചിരിക്കുന്നു.  സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ടെൽ അവീവ് സർവ്വീസുകളിൽ ബുക്കിങ്ങുകളുള്ള ഞങ്ങളുടെ യാത്രക്കാർക്ക് റീഷെഡ്യൂളിംഗ്, ക്യാൻസലേഷൻ ചാർജുകൾ എന്നിവയിൽ ഒറ്റത്തവണ ഇളവ് നൽകി എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ട്. എയർ ഇന്ത്യയിൽ ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു” എയർ ഇന്ത്യയുടെ പോസ്റ്റിൽ പറയുന്നു.

ഡൽഹി-ടെൽ അവീവ് വിമാന സർവീസുകൾ തൽക്കാലം നിർത്തിവച്ചതായി കഴിഞ്ഞ ഞായറാഴ്ച എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.