ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ (Lok Sabha Polls) ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻറെ വൈകീട്ട് 6 മണിവരെയുള്ള ഔദ്യോദിക കണക്കുകൾ അനുസരിച്ചു 59 .71 ശതമാനമാണ് ആകെ പോളിംഗ് ശതമാനം. 77.57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ വെസ്റ്റ് ബംഗാൾ ആണ് ശതമാനത്തിൽ ഏറ്റവും മുന്നിൽ. 46.32 ശതമാനം പോളിംഗ് രേകഹപ്പെടുത്തിയ ബീഹാറിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. ഒറ്റ ഘട്ടമായി 39 സീറ്റുകളിലേക്കും പോളിംഗ് നടന്ന തമിഴ്‌നാട്ടിൽ 62.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പുതുച്ചേരിയിലെ ഒരു സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 72.84 ശതമാനമാണ് പോളിംഗ്. 59.02 ശതമാനം പോളിംഗ് ആണ് ലക്ഷദ്വീപിലെ ഒരു സീറ്റിലേക്ക് നടന്ന വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിലെ 8 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 57.54 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 

21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴുമണിക്കാണ് പോളിംഗ് ആരംഭിച്ചുത്. 1,625 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 16 കോടി 63 ലക്ഷം പേരാണ് ആദ്യഘട്ടത്തിലെ വോട്ടര്‍മാര്‍.