ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിലായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകളും, വിമാനത്താവളത്തിലൂടെയുള്ള ട്രാൻസിറ്റ് യാത്രകളും ഒഴിവാക്കാൻ യുഎഇയിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.

“ദുബൈ ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്ന അല്ലെങ്കിൽ ട്രാൻസിറ്റ് ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർ, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുന്നതുവരെ അത്യാവശ്യമല്ലാത്ത യാത്രകൾ പുനഃക്രമീകരിക്കാൻ നിർദ്ദേശിക്കുന്നു,” എംബസി അറിയിപ്പിൽ പറഞ്ഞു.

വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ യുഎഇ അധികൃതർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനസജ്ജമാകുന്ന തീയതിയും സമയവും സംബന്ധിച്ച സ്ഥിരീകരണത്തിന് ശേഷം മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂവെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.