ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ഗോഡൗണിൽ വ്യാഴാഴ്ച വ്യാഴാഴ്ചയുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടമെന്ന് അധികൃതർ. സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചയുടൻ നിരവധി അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും അഞ്ച് കോടിയോളം നഷ്ടം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. 

സംഭവത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരത്തിലെ ബന്ദർ റോഡ് മേഖലയിലാണ് സംഭവം. മെഡിക്കൽ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അതിനാലാവാം ഇത്ര വലിയ നാശ നഷ്ടം സംഭവിച്ചതെന്നും പോലീസ് പറയുന്നു. എന്നാൽ എന്താണ് തീപിടുത്തമുണ്ടാകാനുള്ള കാരണമെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 

സംഭവത്തെക്കുറിച്ച് സംസാരിച്ച വിജയവാഡയിലെ സീനിയർ ഫയർ ഓഫീസർ ജി ശ്രീനിവാസുലു, “വിവരം ലഭിച്ചയുടൻ ഞങ്ങൾ സ്ഥലത്തെത്തി… പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.” എന്നാണ് പറയുന്നത്. വേനൽ തുടങ്ങിയതോടെ വടക്കേ ഇന്ത്യയിൽ പല സ്ഥലത്തും തീപിടുത്തമുണ്ടാകാറുണ്ട്.