ബംഗാളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ഗവർണർ; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി 

മുർഷിദാബാദിലെ റെജിനഗർ പ്രദേശത്ത് രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ ദേശീയ അന്വേഷണ ഏജൻസി (NIA) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഇതുസംബന്ധിച്ച് സുവേന്ദു അധികാരി പശ്ചിമ ബംഗാൾ ഗവർണർക്ക് കത്തെഴുതി. ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് 20 ഓളം പേർക്ക് പരിക്കേറ്റതായും ബിജെപി ആരോപിക്കുന്നു. ഇതോടെ സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞയാണ് ഇപ്പോൾ പ്രശ്നബാധിത മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 

ജില്ലയിലെ ശക്തിപൂർ മേഖലയിലുണ്ടായ മറ്റൊരു സ്‌ഫോടനത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ബോംബ് സ്‌ഫോടനമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാൽ സ്‌ഫോടനം നടന്നതാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ഊർജിത അന്വേഷണം പോലീസിന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.