നെബ്രാസ്കയിൽ നിന്നുള്ള വിവാഹിതയായ 45 കാരിയായ അധ്യാപികയാണ് 17 വയസ്സുള്ള വിദ്യാർത്ഥിയുമായി കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായത്. പ്രതിരോധ വകുപ്പിലെ ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥൻ്റെ ഭാര്യയാണ് അധ്യാപികയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നെബ്രാസ്കയിൽ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൻ്റെ പ്രായം 16 ആണെങ്കിലും അധ്യാപികയ്‌ക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

എറിൻ വാർഡ് എന്ന അധ്യാപികയെയാണ് കാറിൽ നഗ്നനയായി 17 വയസ്സുള്ള വിദ്യാർത്ഥിക്കൊപ്പം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാർ ഇടിച്ച് വസ്ത്രത്തിൽ കുടുങ്ങുകയായിരുന്നു

പുലർച്ചെ മൂന്ന് മണിയോടെ സംശയാസ്പദമായ രീതിയിൽ ഒരു കാർ ഡെഡ് എൻഡ് റോഡിൽ പാർക്ക് ചെയ്തതായി പോലീസിന് റിപ്പോർട്ട് ലഭിച്ചു. 45 കാരിയായ എറിൻ വാർഡിനെയും 17 വയസ്സുള്ള ആൺകുട്ടിയെയും ഹോണ്ട സെഡാൻ്റെ പിൻസീറ്റിൽ കണ്ടെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു