ക്വിയർ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ ആറംഗ കമ്മിറ്റി രൂപീകരിച്ചു. സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകാൻ സുപ്രീം കോടതി വിസമ്മതിക്കുകയും അതേക്കുറിച്ചുള്ള നിയമനിർമ്മാണം സംബന്ധിച്ച തീരുമാനം പാർലമെൻ്റിന് റഫർ ചെയ്യുകയും ചെയ്തു മാസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം.

ക്വിയർ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിശോധിക്കാൻ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ 2023 ഒക്ടോബർ 17 ലെ സുപ്രീം കോടതി വിധി കേന്ദ്രത്തോട് നിർദ്ദേശിച്ചതായി സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

കാബിനറ്റ് സെക്രട്ടറി ചെയർപേഴ്‌സണായി സമിതിയെ നയിക്കും. ആഭ്യന്തര വകുപ്പ് സെക്രട്ടറി, വനിതാ ശിശു വികസന മന്ത്രാലയം സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി; സെക്രട്ടറി, നിയമസഭാ വകുപ്പ്; സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് സെക്രട്ടറിയും അടങ്ങിയതാണ് കമ്മറ്റി.