ഇസ്രയേലിന് നേരെ ഇറാൻ വർഷിയ്ക്കുന്ന മിസൈലുകൾക്ക് പ്രതിരോധം തീർക്കുന്നത് അമേരിക്കയെന്ന് റിപ്പോർട്ട്. അമേരിക്കൻ വാർത്താ ഏജൻസിയായ ദി ഇൻ്റർസെപ്‌റ്റിനോട് സംസാരിച്ച യുഎസ് സൈനിക ഉദ്യോഗസ്ഥരാണ് ഇസ്രായേലിൽ എത്തുന്നതിനുമുമ്പ് പകുതിയിലധികം യുഎസ് വിമാനങ്ങളും മിസൈലുകളും തകർത്തതായി പറഞ്ഞത്. 

ശനിയാഴ്ച ഇറാൻ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തുന്നതിൻ്റെ ഭാഗമായി 300-ൽ അധികം മിസൈലുകളും ഡ്രോണുകളുമാണ് വിക്ഷേപിച്ചത്. ആക്രമണത്തിന് തൊട്ടുപിന്നാലെ യുഎസ്, ജോർദാൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സഹായത്തോടെ 99 ശതമാനത്തിലധികം ആയുധങ്ങളും തങ്ങളുടെ സൈന്യം പ്രതിരോധിച്ചതായി ഇസ്രായേലും വ്യക്തമാക്കി. 

80-ലധികം വൺ-വേ അറ്റാക്ക് അൺക്രൂഡ് ഏരിയൽ വെഹിക്കിളുകളും (OWA UAV) ഇറാനിൽ നിന്നും യെമനിൽ നിന്നും ഇസ്രായേലിനെ ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്ന ആറ് ബാലിസ്റ്റിക് മിസൈലുകളെങ്കിലും തങ്ങളുടെ സൈന്യം നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.