ഛത്തീസ്ഗഡിലെ ബീജാപൂരിൽ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ 85 ബറ്റാലിയനിലെ രണ്ട് സിആർപിഎഫ് ജവാൻമാർക്ക് പരിക്ക്. ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വൈദ്യസഹായത്തിനായി റായ്പൂരിലേക്ക് മാറ്റും.

“ബിജാപൂർ ജില്ലയിൽ നക്സലുകൾ സ്ഥാപിച്ച പ്രഷർ ഐഇഡി സ്ഫോടനത്തിൽ രണ്ട് സിആർപിഎഫ് 85 ബിഎൻ ജവാൻമാർക്ക് പരിക്കേറ്റു. പ്രാഥമിക ചികിത്സ നൽകിയ ശേഷം അവരെ വിമാനമാർഗം റായ്പൂരിലേക്ക് കൊണ്ടുപോകുന്നു,” ഛത്തീസ്ഗഡ്  ബീജാപൂർ എസ്‌പി ആഞ്ജനേയ വർഷ്‌നി പറഞ്ഞു.  ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ഏപ്രിലിൽ ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു . സംസ്ഥാന പോലീസിന്റെ ജില്ലാ റിസർവ് ഗാർഡിന്റെ (ഡിആർജി) സംഘം നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.