ഒഡീഷയില്‍ വീണ്ടും ട്രെയിന്‍ അപകടം. ചുണ്ണാമ്പുകല്ല് കയറ്റി എത്തിയ ഗുഡ്‌സ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

ഒഡീഷയിലെ ബാര്‍ഗഡില്‍ വെച്ചാണ് ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് ബോഗികള്‍ പാളം തെറ്റിയത്. എന്നാല്‍, അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.