കൊച്ചി : ജൂണ്‍ ഒന്ന് മുതല്‍ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന കൊച്ചി കോര്‍പ്പറേഷന്റെ തീരുമാനം പൂര്‍ണമായി പാലിക്കാന്‍ കഴിഞ്ഞില്ലെന്ന മന്ത്രി പി രാജീവ്. പ്രതിസന്ധികള്‍ ഉടന്‍ പരിഹരിക്കും. ബിപിസിഎല്‍ പ്ലാന്റ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുമെന്നും സര്‍ക്കാരിന്റെ വിശദ റിപ്പോര്‍ട്ട് ബിപിസിഎല്ലിന് കൈമാറിയതായും മന്ത്രി വ്യക്തമാക്കി.

ജൂൺ ഒന്ന് മുതൽ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യവും കൊണ്ടു പോകരുതെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ബ്രഹ്മപുരം തീ പിടുത്തത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു നിർണായക ഇടപെടൽ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോടതി നിര്‍ദ്ദേശം മറികടന്ന് ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യ നീക്കം ഉണ്ടായത്. സംഭവം വിവാദമായതോടെ മേയര്‍ ഇടപ്പെട്ട് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് നിര്‍ത്തിവെച്ചു.

കൊച്ചി കോര്‍പറേഷന്‍ ഒഴികെ എറണാകുളം ജില്ലയിലെ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നായിരുന്നു മന്ത്രി പി രാജീവിന്റേയും നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മാലിന്യ സംസ്‌കരണത്തിനായി ബ്രഹ്‌മപുരം പ്ലാന്റിനെ ആശ്രയിച്ചിരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക. ഇപ്പോള്‍ അതത് തദ്ദേശ പരിധിയില്‍ മാലിന്യസംസ്‌കരണത്തിനുള്ള ബദല്‍ വഴികള്‍ തേടണമെന്നായിരുന്നു കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നത്.