കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികളാണ് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലൂടെയാണ് അദേഹം ഈ പ്രതികരണം നടത്തിയിരിക്കുന്നത്. അദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ട്രോളുകളുമായി നെറ്റിസണ്‍സും രംഗത്തിറങ്ങിയതോടെ സംഗതി വൈറലായി. കഴിഞ്ഞ രണ്ടുദിവസമായി മാര്‍ക്കണ്ഡേയ കട്ജു കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

ഇതിനിടെയാണ് അദേഹം ഫേസ്ബുക്കില്‍ ഇത്തരം ഒരു പ്രതികരണം നടത്തിയിരിക്കുന്നത്. കേരളത്തിന്റെ പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും അതിസുന്ദരന്‍മാരാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു അദേഹത്തെ തിരുത്തിയിട്ടുണ്ട്. അദേഹത്തിന്റെ പോസ്റ്റിന് താഴെ തമിഴ്‌നാട്ടിലെ ചിലരും കമന്റുമായി എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടുന്ന കോയമ്പത്തൂരിലെയും മധുരയിലെയും സ്ത്രീകളാണ് അതിസുന്ദരികളെന്ന് ഇവര്‍ വാദിക്കുന്നു. കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്ത് അടക്കം പോസ്റ്റില്‍ കമന്റുമായി എത്തിയതോടെ സംഭവം വൈറലായിരിക്കുയകണ്.