റഷ്യയും ഉക്രൈനും തമ്മിൽ നേരിട്ടോ അല്ലെങ്കിൽ ഒരു മധ്യവർത്തിയിലൂടെയോ പരസ്പരം സംഭാഷണം നടത്തുന്നത് സമാധാനം സഥാപിക്കാൻ സഹായകരമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. സ്പാനിഷ് ടെലിവിഷൻ നെറ്റ്‌വർക്കിനുവേണ്ടി മേയ് 25 ന് വത്തിക്കാനിലെ അഗസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യുട്ടിൽ നടന്ന അഭിമുഖത്തിലാണ് മാർപാപ്പ ഇത് വ്യക്തമാക്കിയത്.

മാധ്യമ പ്രവർത്തകനായ ജൂലിയോ വക്വീറോയുമായുള്ള സംഭാഷണത്തിനുശേഷം മാർപാപ്പ ലാറ്റിനമേരിക്കൻ- യൂറോപ്യൻ മേയർമാരോടൊപ്പം “ഇക്കോ-എഡ്യുക്കേഷണൽ സിറ്റികളുടെ” കോൺഫറൻ‌സിൽ പങ്കെടുത്തു. വക്വീറോ മധ്യവർത്തിയായി നടത്തപ്പെട്ട കോൺഫ്രറൻസിന്റെ ആദ്യ സെഷനിൽ യുദ്ധം, ഗർഭച്ഛിദ്രം, ബ്രഹ്മചര്യം, കുടിയേറ്റം എന്നീ വിഷയങ്ങളിൽ മാർപാപ്പയുമായി ചർച്ചനടത്തി.

ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി അടുത്തിടെ നടന്ന മാർപാപ്പയുടെ കൂടിക്കാഴ്ചയെയും “ഇടനിലക്കാരെ ആവശ്യമില്ലെന്ന” മാധ്യമപ്രവർത്തകരോടുള്ള സെലസ്‌കിയുടെ മറുപടിയെയും മാർപാപ്പ ചർച്ചയിൽ പങ്കുവച്ചു. ഇത് ഒരിക്കലും സംവാദത്തിന്റെ ഭാഷയല്ലെന്ന് മാർപാപ്പ വ്യക്തമാക്കി. റഷ്യയിലേക്ക് കൊണ്ടുപോയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സെലസ്‌കി അഭ്യർത്ഥിച്ചതായും മാർപാപ്പ പറഞ്ഞു. യഥാർത്ഥത്തിൽ ഉക്രൈൻ മധ്യവർത്തിയെ പ്രതീക്ഷിക്കുന്നില്ല. അവരുടെ ഉപരോധം വളരെ ശക്തമാണെങ്കിലും അവർ വളരെ വേദന അനുഭവിക്കുന്നു. മാർപാപ്പ കൂട്ടിച്ചേർത്തു.