ഇരുപത് ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ കോവിഡിനേക്കാൾ “മാരകമായ” ഒരു വൈറസിന് ലോകം തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. കോവിഡ് -19 പാൻഡെമിക് ഇനി ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് ആഗോള ആരോഗ്യ സംഘടന അടുത്തിടെ പ്രഖ്യാപിച്ചത്തിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്. 

അടുത്ത പാൻഡെമിക് തടയുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിതെന്ന് ജനീവയിൽ നടന്ന വാർഷിക ആരോഗ്യ അസംബ്ലിയിൽ ഡോ ടെഡ്രോസ് പറഞ്ഞു. എന്നാൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ലോകാരോഗ്യ അസംബ്ലിയുടെ യോഗത്തിൽ, കോവിഡ് -19 പാൻഡെമിക് അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

“രോഗത്തിന്റെയും മരണത്തിന്റെയും പുതിയ കുതിച്ചുചാട്ടത്തിന് കാരണമാകുന്ന മറ്റൊരു വകഭേദത്തിന്റെ ഭീഷണി നിലനിൽക്കുന്നു,”- ടെഡ്രോസ് പറഞ്ഞു. പൊതുജനാരോഗ്യത്തിന് ഏറ്റവും വലിയ അപകടമുണ്ടാക്കുന്ന ഒമ്പത് മുൻഗണനാ രോഗങ്ങളെ ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുണ്ട്.

‘കോവിഡ് നമ്മുടെ ലോകത്തെ തലകീഴായി മാറ്റി’

“കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, കോവിഡ്-19 നമ്മുടെ ലോകത്തെ തലകീഴായി മാറ്റി. ഏകദേശം ഏഴ് ദശലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ എണ്ണം പല മടങ്ങ് കൂടുതലാണെന്ന് കുറഞ്ഞത് 20 ദശലക്ഷം പേരെങ്കിലും മരണപ്പെട്ടതായി ഞങ്ങൾക്കറിയാം, അതുകൊണ്ട് തന്നെ പ്രതിരോധ പ്രവർത്തങ്ങൾക്ക് ഈ തലമുറയിൽ നിന്നുള്ള ഒരു പ്രതിബദ്ധത പ്രധാനമാണ്, കാരണം ഈ തലമുറയാണ് ഒരു ചെറിയ വൈറസ് എത്ര ഭയാനകമാകുമെന്ന് അനുഭവിച്ചറിഞ്ഞത്,” ഡോ ടെഡ്രോസ് പറഞ്ഞു.