തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യ തുടർക്കഥയാകുന്നു. എംആര്‍ഐ യൂണിറ്റിലെ ശുചിമുറിയില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുടപ്പനക്കുന്ന് സ്വദേശിയായ 35കാരന്‍ കണ്ണനാണ് ആത്മഹത്യ ചെയ്തത്. അതേസമയം, ആത്മഹത്യ ചെയ്തത് ചികിത്സയിലുള്ള ആളല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

രണ്ട് ദിവസം മുന്‍പ് യൂറോളജി വാര്‍ഡില്‍ രോഗി ആത്മഹത്യ ചെയ്തിരുന്നു. കൊല്ലം കുളത്തുപ്പുഴ സ്വദേശി മുരളീധരന്‍ ആണ് മരിച്ചത്. കൂട്ടിരിപ്പുകാര്‍ ഉറങ്ങുന്നതിനിടെ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.  സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മുരളീധരനെ കണ്ടെത്തിയത്.