ഐപിഎല്‍ 16ാം സീസണിലെ പകുതി മല്‍സരങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഫൈനലില്‍ ആരൊക്കെ നേര്‍ക്കുനേര്‍ എത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. നിരവിധി മുന്‍താരങ്ങള്‍ ഇതിനോടകം ഇതില്‍ അഭിപ്രായം പറഞ്ഞ് രംഗത്തുവന്നു കഴിഞ്ഞു. ഇപ്പോഴിതാ ഫൈനലില്‍ ഏത് ടീമുകളാണ് നേര്‍ക്കുനേര്‍ വരിക എന്നു പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കള്‍ വോണ്‍. നിലവിലെ ജേതാക്കളായ ജിടി ഉറപ്പായും ഫൈനലിലുണ്ടാവുമെന്നാണ് വോണിന്റെ പ്രവചനം.

ജിടി അസാധാരണ പ്രകനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ ഫൈനലിലുണ്ടാവും. ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാവാന്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് പോരടിക്കുക. ഇവരില്‍ നിന്നും ഒരാളെ ഞാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതു റോയല്‍സായിരിക്കും. കഴിഞ്ഞ ഫൈനലിന്റ റീപ്ലേ ഇത്തവണ സംഭവിക്കും- മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടു.