ന്യുഡല്‍ഹി: കോവിഡ് കാലത്ത് പരോള്‍ ലഭിച്ച് പുറത്തുപോയ എല്ലാ തടവുകാരും 15 ദിവസത്തിനകം ജയിലില്‍ തിരിച്ചെത്തണമെന്ന് സുപ്രീം കോടതി. പുറത്തുകഴിഞ്ഞ കാലം അവരുടെ ശിക്ഷയുടെ കാലാവധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ തടവുകാര്‍ക്ക് ജയിലില്‍ കീഴടങ്ങിയ ശേഷം നിയമപരമായ ജാമ്യത്തിന് അപേക്ഷിക്കാമെന്നും ജസ്റ്റീസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരുടെ ബെഞ്ച് വിധിയില്‍ പറയുന്നു.

ഡല്‍ഹി ജയില്‍ ഡിജിപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അടിയന്തരമായി പരോള്‍/ ഇടക്കാല ജാമ്യം നേടി പോയ പ്രതികള്‍ എത്രയും വേഗം ജയിലില്‍ കീഴടങ്ങാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ജയില്‍ ഡിജിപി കോടതിയെ സമീപിച്ചത്.

കോവിഡിന്റെ ആദ്യഘട്ടത്തില്‍, 2020ല്‍ 4683 തടവുകാര്‍ (1,184 കുറ്റവാളികളും 3,499 വിചാരണ തടവുകാരും) പരോളില്‍ ഇറങ്ങിയിരുന്നു.