കോട്ടയം: പാലായിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു (22) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിൽ ആയിരുന്നു അപകടം.

ടിപ്പറിന്‍റെ പിന്നാലെ എത്തിയ വാഹനം ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഹർഷലിന്‍റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങി. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.