ന്യൂ​ഡ​ൽ​ഹി: നൈ​ജീ​രി​യ​യി​ൽ ത​ട​ങ്ക​ലി​ലു​ള്ള ഇ​ന്ത്യ​ൻ നാ​വി​ക​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. കേ​ന്ദ്ര സ​ർ​ക്കാ​ർ നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി നി​ര​ന്ത​രം ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും നാ​വി​ക​രു​ടെ മോ​ച​നം ഉ​ട​നു​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ‌​യെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

നൈ​ജീ​രി​യ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നാ​യും നാ​വി​ക​രു​ടെ ഷി​പ്പിം​ഗ് ക​മ്പ​നി​യു​ടെ അ​ഭി​ഭാ​ഷ​ക​രാ​യും സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

2022 ഓ​ഗ​സ്റ്റ് 12നാ​ണ് നാ​വി​ക​രെ ഇ​ക്വ​ട്ടോ​റി​യ​ൽ ഗി​നി​യ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു‌ടർന്ന് ന​വം​ബ​ർ 12ന് ​ജീ​വ​ന​ക്കാ​രെ നൈ​ജീ​രി​യ​യ്ക്ക് ഇ​ക്വ​ട്ടോ​റി​യ​ൽ ഗി​നി​യ കൈ​മാ​റി. നി​ല​വി​ൽ നൈ​ജീ​രി​യൻ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ് വി​ഷ​യം.