ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി മുസ്‌ളീം ലീഗില്‍ തമ്മിലടി രൂക്ഷം. നിലവിലെ ജനറല്‍ സെക്രട്ടറി പി എം എ സലാമിനായി പി കെ കുഞ്ഞാലിക്കുട്ടി പക്ഷവും, എം കെ മുനീറിനായി മറുപക്ഷവും വാദിക്കുകയാണ്. അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ജില്ലാ പ്രസിഡന്റുമാരെയും ജില്ലാ ജനറല്‍ സെക്രട്ടറിമാരെയും പാണക്കാട്ടേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

പി എംഎ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെതിരെ വലിയൊരു വിഭാഗം പാര്‍ട്ടിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്തയാളായി അറിയപ്പെടുന്ന സലാമിനെ ഇനി ജനറല്‍സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലന്ന നിലപാടിലാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നേതാക്കള്‍.