ഒരു റഷ്യന്‍ യുദ്ധവിമാനം കരിങ്കടലിന് മുകളില്‍ യുഎസ് ഡ്രോണുമായി കൂട്ടിയിടിച്ചു. തുടര്‍ന്ന് ഡ്രോണ്‍ താഴെയിറക്കിയതായും യുഎസ് വ്യോമസേന അറിയിച്ചു. MQ-9 എന്ന യുഎസ് വിമാനം അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നപ്പോള്‍ റഷ്യന്‍ വിമാനം അതിനെ തടഞ്ഞുനിര്‍ത്തുകയും ഇടിക്കുകയുമായിരുന്നു. ഡ്രോണ്‍ പൂര്‍ണമായും തകര്‍ന്നെന്നും യുഎസ് എയര്‍ഫോഴ്‌സ് ജനറല്‍ ജെയിംസ് ഹെക്കര്‍ പറഞ്ഞു. 

‘യുഎസിന്റെയും സഖ്യകക്ഷികളുടെയും വിമാനങ്ങള്‍ അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും സുരക്ഷിതമായും പ്രൊഫഷണലായും പ്രവര്‍ത്തിക്കാന്‍ റഷ്യക്കാരോട് ആവശ്യപ്പെടുന്നെന്നും’ ഹെക്കര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് റഷ്യന്‍ SU 27 വിമാനങ്ങള്‍ MQ 9 ന് മുന്നില്‍ അശ്രദ്ധമായും  പ്രൊഫഷണലില്ലാത്ത രീതിയിലും പറന്നപ്പോഴാണ് സംഭവം നടന്നതെന്നും
റഷ്യയുടെ കഴിവില്ലായ്മയാണ് സംഭവം തെളിയിക്കുന്നതെന്നും യുഎസ് പ്രസ്താവനയില്‍ പറഞ്ഞു. ഉയര്‍ന്ന ഉയരത്തിലുള്ള നിരീക്ഷണത്തിനായി രൂപകല്‍പ്പന ചെയ്ത വലിയ ആളില്ലാ വിമാനങ്ങളാണ് MQ 9.