സോന്‍ട ഇന്‍ഫ്രാടെക് കമ്പനിക്കെതിരെ മുന്‍ നോണ്‍ എക്സി. ഡയറക്ടര്‍മാര്‍ രംഗത്ത്. ജര്‍മന്‍ പൗരന്‍ പാട്രിക് ബോര്‍, മലയാളി ഡെന്നിസ് ഈപ്പന്‍ എന്നിവരാണ് പരാതിക്കാര്‍. രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചെന്നും ഉന്നത രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. നേരത്തെ സോന്‍ടക്കെതിരെ കണ്ണൂര്‍ മേയറും രംഗത്തെത്തിയിരുന്നു.

മാലിന്യസംസ്‌കരണത്തിന് സോണ്ട ഇന്‍ഫ്രടെക്കുമായി കരാര്‍ ഒപ്പിടാന്‍ പറഞ്ഞത് സര്‍ക്കാരെന്നാണ് കണ്ണൂര്‍ മേയര്‍ വെളിപ്പെടുത്തിയത്. കരാര്‍ കിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും അദേഹം പറഞ്ഞു. സോന്‍ട്രകടലാസ് കമ്പനിയാണ , പിന്നില്‍ പഠിച്ച കള്ളന്മാരാണ്. കരാര്‍ ഏറ്റെടുത്തിട്ട് സോന്‍ട്ര മറ്റുള്ളവര്‍ക്ക് ടി ഒ മോഹനന്‍ ആരോപിച്ചിരുന്നു.

അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് കമ്പനി വ്യക്തമാക്കി. ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണം എന്നിവയില്‍ മാത്രമേ കമ്പനിക്ക് ഉത്തരവാദിത്തമുള്ളൂ. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും പ്ലാസ്റ്റിക് സംസ്‌കരണവും സോണ്‍ടയുടെ ഉത്തരവാദിത്തമല്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് കമ്പനി പറയുന്നു.

2021 സെപ്റ്റംബര്‍ ആറിനാണ് കൊച്ചി കോര്‍പ്പറേഷനുമായി സോന്‍ട ഇന്‍ഫ്രാടെക് കരാറിലെത്തിയത്. ജനുവരി 21, 2022ലാണ് ആദ്യമായി സൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി കോര്‍പ്പറേഷന്‍ അയച്ചുവെന്ന് പറയുന്ന കത്തുകള്‍ കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നതെന്നും സോന്‍ട ഇന്‍ഫ്രാടെക് പ്രതികരിച്ചു.