ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക് സഭയില്‍. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീണ്ട യാത്രയ്ക്ക് ശേഷം ലോക് സഭയില്‍ എത്തിയ രാഹുലിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം വിളിച്ചും ഹര്‍ഷാരവത്തോടെയുമാണ് കോണഗ്രസ് എംപിമാര്‍ രാഹുലിനെ സ്വീകരിച്ചത്.

ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായാണ് ബജറ്റ് സമ്മേളനത്തിനെ തുടര്‍ന്ന് രാഹുല്‍ എത്തിയത്. യാത്ര അവസാനിച്ചെങ്കിലും താടിയും മുടിയുമെല്ലാം അതുപോലെ തന്നെ നിലനിര്‍ത്തിയാണ് രാഹുലില്‍ ലോക് സഭയില്‍ എത്തിച്ചേര്‍ന്നത്.