കൊ​ല്ലം: കു​ണ്ട​റ​യി​ൽ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ വ​ടി​വാ​ൾ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട ഗു​ണ്ടാ​സം​ഘം പി​ടി​യി​ൽ. ആ​ന്‍റ​ണി ദാ​സ്, ലി​യോ പ്ലാ​സി​ഡ്, ഷൈ​ജു എ​ന്നി​വ​രെ കൊ​ല്ലം പാ​വ​ട്ടു​മൂ​ല​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഞ്ചാ​വ്കടത്തുകാരനായ യുവാവിനെ അ​ടൂ​ർ റ​സ്റ്റ് ഹൗ​സി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ഇ​വ​ർ, ഈ ​കേ​സി​ൽ ത​ങ്ങ​ളെ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ വ​ടി​വാ​ൾ വീ​ശി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​നാ​യി പോ​ലീ​സ് സം​ഘം ആ​കാ​ശ​ത്തേ​ക്ക് നാ​ല് റൗ​ണ്ട് വെ​ടി​വ​ച്ചി​രു​ന്നു.